ഓങ്കാരമാരോ മുഴക്കുന്ന വേദിയില്‍,
ആത്മപ്രഭാങ്കുരമായി,
ആയുസിന്‍ നീളമളക്കുന്ന ശക്തിക്ക്
ജീവസ്പന്ദനങ്ങളാല്‍ നന്ദി...
സര്‍വചരാചരസ്വരരാഗധാര,
സംഗീത സാന്ദ്രമായ് നീളെ,
കാറ്റായ്, മഴയാ,യിടിയായ് നിലയ്ക്കാത്ത-
സാഗര ഗര്‍ജ്ജനമായി,
അട്ടഹാസങ്ങളും കളകൂജനങ്ങളും
ചിരിയും കരച്ചിലുമായി,
മന്നിന്‍ മടിത്തട്ടിലെന്നു, മതിന്‍ പൊരുള്‍
നന്ദി, നിരന്തരം നന്ദി....
സര്‍ഗ്ഗ സൗന്ദര്യത്തികവാര്‍ന്ന നാള്‍മുതല്‍,
സ്‌നേഹാദ്രബന്ധനമേകി,
സൗഭാഗതീരമണയ്ക്കുവാനീവഴി-
കൈപിടിച്ചാനയിക്കുന്ന,
ജീവദശകങ്ങളെയൂട്ടി വളര്‍ത്തുന്ന,
മാറോടുചേര്‍ത്തണയ്ക്കുന്ന,
താങ്ങും തണലുമായ് വീഴാതെ കാക്കുന്ന,
രക്തബന്ധങ്ങളെ നന്ദി...
പഞ്ചേന്ദ്രിയം വരമാകുമീ ജീവിതം,
പാവനമായ നിയോഗം,
വായുവും വെള്ളവും മണ്ണും വെളിച്ചവും-
സസ്യജാലങ്ങളുമൊത്ത്,
സ്വര്‍ഗം ചമച്ചിടുന്നോരോ ഋതുവിലും,
ജീവിക്കവകാശമായി;
നാവിനാല്‍ നന്ദിയോതാന്‍ കഴിയുന്നവന്‍,
മാനവനല്ലാതെയാര്?
ചിന്തയാല്‍, വാക്കാല്‍, പ്രവര്‍ത്തിയാ,ലേവര്‍ക്കും-
കൈവന്ന നന്മകള്‍ക്കെല്ലാം,
നിത്യം കൃതജ്ഞതചൊല്ലാതെയെങ്ങനെ-
ജന്മം കൃതാര്‍ത്ഥമായ്ത്തീരും?
വായൂകുടീരത്തി,ലേതു കാലത്തിലും-
താവളം തേടുന്നവര്‍ക്കെല്ലാം,
ദു:ഖ സുഖമായയാത്രയിലെപ്പോഴും,
പ്രത്യാശ നല്‍കുന്നതാരോ,
താത്തരായ്ത്തീരുമ്പോഴൊക്കെ നിഗൂഢമായ്,
സാന്ത്വനമേകുന്നതാരോ,
ശ്വാസ നിശ്വാസമായുള്‍ത്തുടികൊട്ടുമാ-
കാരുണ്യ മൂര്‍ത്തിക്ക് നന്ദി...
നന്ദി....നിരന്തരം...നന്ദി....