Image

'പ്രേയസി'യിലൂടെ കടന്നു ചെല്ലാം...(രേഷ്മ ലെച്ചൂസ്)

Published on 04 December, 2022
'പ്രേയസി'യിലൂടെ കടന്നു ചെല്ലാം...(രേഷ്മ ലെച്ചൂസ്)

പ്രതീക്ഷിക്കാതെ കിട്ടിയ സ്നേഹസമ്മാനമാണിത് ഇത്. ആദ്യമായി അതിന്റെ വളരെയധികം സന്തോഷമുണ്ട്. രമ്യ ചേച്ചിയുടെ പ്രേയസി എന്ന 20 കഥകൾ അടങ്ങിയ കഥാസമാഹാരം. പോസ്റ്റ്‌ മാൻ കൊണ്ട് വന്നപ്പോൾ തന്നെ പെട്ടെന്ന് ഒപ്പിട്ട് കൊടുത്തു ഒട്ടും തന്നെ ക്ഷമ ഇല്ലാതെ പൊട്ടിച്ചു. നോക്കുമ്പോ രമ്യ ചേച്ചിയുടെ ബുക്ക്‌. പിന്നെ ഒന്നും നോക്കിയില്ല. കിട്ടിയ മ്പോ തന്നെ വായന തുടങ്ങി. പിന്നെ ഇടയ്ക്ക് പുസ്തകം ഒക്കെ പോസ്റ്റ്‌ മാൻ കൊണ്ട് വരുമ്പോൾ തന്നെ ആദ്യമായി ചക്ക പുഴുക്ക് കിട്ടിയ അവസ്ഥയായിരിക്കും എനിക്ക് കവർ ഒക്കെ പൊട്ടിച്ചു ഒറ്റയിരിപ്പിന് വായിക്കണം അല്ലെങ്കിൽ ഉള്ളിൽ ഒരിതാണ് 😌. വായനക്കാൻ ഒത്തിരി ഇഷ്ടമാണ്. എന്താ ഒരു രസം നോവൽ, കഥ വായിക്കാനാ കൂടുതൽ ഇഷ്ടം. രമ്യ ചേച്ചിയുടെ ബുക്ക്‌ കൈ കിട്ടിയപ്പോൾ തന്നെ വായിച്ചു തുടങ്ങി. ഗർഭിണി ആയത് കൊണ്ട് ഒറ്റയിരിപ്പിന് വായിക്കാൻ കുറച്ചു പാടാ. എന്നാലും ആദ്യ കഥ വായിച്ചു തുടങ്ങിയപ്പോൾ തന്നെ മുഴുവൻ വായിച്ചു തീർക്കാതെ സമാധാനം ഇല്ല. എന്താ ചെയ്യുകാ. പകുതി വരെ നീളൻ കഥയാണെങ്കിലും പിന്നെ ബാക്കി പകുതി പെട്ടെന്ന് തീർന്നു പോകും ചെറിയ കഥയാണ് . എന്നാലും, വായിക്കാൻ സുഖമാണ്. 

രമ്യചേച്ചിയുടെ പ്രേയസി 20 ചെറുകഥകൾ അടങ്ങിയിരിക്കുന്നതാണ് അതിലെ ആദ്യത്തെ കഥയാണ് പ്രേയസി . എന്നോ നഷ്‌ടപ്പെട്ടു പോയ പ്രണയത്തിന്റെ അവശേഷിപ്പ്. ഭാര്യക്ക് എന്തിനും കട്ടയ്ക്ക് നിൽക്കുന്ന ദിൽജിത് എന്ന ഭർത്താവ്. അതു പോലെയുള്ള ഭർത്താവിന് കിട്ടുന്ന ഭാര്യക്ക് വേറെ എന്ത് വേണം. ഭർത്താവ് ഭാര്യക്ക് ആരെല്ലാം ആകാമോ അത് എല്ലാം ദാമ്പത്യത്തിന്റെ രഹസ്യകൂട്ടാണ്. കഥ നേരിൽ കണ്ട ഫീലിംഗ് ആയിരുന്നു വായിച്ചപ്പോൾ കിട്ടിയത് ആ കഥയിൽ ഒരു കഥാപാത്രം നമ്മൾ ആണോ എന്ന് തോന്നി പോകും അത്രക്കും ആ ദാമ്പത്യ ജീവിതത്തെ വരച്ചു കാട്ടുന്നു
 2.മാംഗല്യം തന്തുനാനേന എന്ന കഥ വായിച്ചു തീർന്നത് പോലും അറിഞ്ഞില്ല. പ്രണയത്തിന്റെ നിറ വസന്തം. കാത്തിരിപ്പ് പ്രണയത്തിന്റെ മറ്റൊരു ഭാഗം തന്നെയാണ് . എത്ര അകലെ ആണെങ്കിലും മനസ് അറിഞ്ഞു സ്നേഹിക്കുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഇപ്പൊഴും അടുത്ത് ഉണ്ടെന്നുള്ള ഫീൽ ആയിരിക്കും. സന്തുഷ്‌ടമായ കുടുംബജീവിതത്തിന്റെ മറ്റൊരു വശം. വരും ജന്മത്തിൽ നീയാണ് എൻ മറു പാതി എന്നുള്ള പ്രണയത്തിന്റെ വസന്തമാണ് ഇവർ.
കണ്ണേട്ടന്റെ തിരോധനം എന്ന കഥ മാംഗല്യം തന്തുനാനേന ബാക്കിയാണ് . ഭാര്യക്ക് സർപ്രൈസ് കൊടുക്കാൻ വേണ്ടി ഗൾഫിൽ നിന്ന് ഉത്സവം കാണാൻ വരുന്ന കണ്ണൻ. ബാക്കി നിങ്ങൾ വായിച്ചു അറിഞ്ഞാൽ മതി അത് സസ്പെൻസ് ആണ് .ഭർത്താവിനെ അത്രമേൽ സ്നേഹിച്ച ഭാര്യക്ക് ഭർത്താവിനെ കാണാതെ വരുമ്പോൾ ഉണ്ടാകുന്ന മനോ വേദന നല്ല ഭംഗിയിൽ അവതരിപ്പിച്ചിരിക്കുന്നു.

നൂപൂരം എന്ന കഥ വായിച്ചു തീർന്നത് പോലും അറിഞ്ഞില്ല എന്താ പറയേണ്ടത് ആ കഥയുടെ നേര്ച്ചിത്രം കണ്മുന്നിൽ കാണിച്ചു തരുന്നു . പ്രണയത്തിന്റെ വേറെ തലത്തിലേക്ക് കൊണ്ട് വന്നിരിക്കുന്നു ഒറ്റയിരിപ്പിന് വായിച്ചു തീർക്കാതെ വായനക്കാർ അതിൽ നിന്ന് കണ്ണ് എടുക്കില്ല തീർച്ചയാണ്.
ഒരു തകർന്ന ഹൃദയം എന്ന കഥ പല തരത്തിലുള്ള ചിന്തകൾ കടന്നു വരുന്നു. കാരണം ചോദിച്ചാൽ അറിയില്ല താനും. മനുഷ്യ മനസ്സിനെ ആർക്കാണ് പിടുത്തം കിട്ടുക അല്ലെ അതിനെ നിർവചിക്കുവാൻ ആസാധ്യം തന്നെയാ. എന്തും അധികമായാൽ അമൃതം വിഷമാണ്. ഭാര്യയെ അമിതമായി സ്നേഹിച്ച ഭാർത്താവിന്റെ അവസ്ഥയെയാണ് തുറന്ന് കാണിച്ചു തരുന്നത്.

ജുവൻ എന്ന കഥ ഒരു പക്ഷേ മനസ്സിനെ ഇരുത്തി ചിന്തിപ്പിച്ചേക്കാം. ഒരു പത്തു വയസുകാരന്റെ അല്ല എന്താ പറയുകാ. ജീവിതത്തിലെ വല്യ പാഠങ്ങൾ ആ പ്രായത്തിൽ തന്നെ. സാഹചര്യം അവനെ പഠിപ്പിച്ചു എന്ന് വേണം പറയാൻ. ജീവിതം ചിലപ്പോഴെക്കെ ഒരു കോമാളിയുടെ വേഷം കെട്ടിയാടാൻ പ്രേരിപ്പിക്കാറുണ്ട്. വായിച്ചു തീർന്നപ്പോൾ മനസ്സിൽ നോവ് പടർത്തിയെങ്കിലും അവന്റെ ജീവിതത്തിൽ പുതു വെളിച്ചം നൽകാൻ ആ ടീച്ചറാമ്മ ക്ക് കഴിയും എന്ന് പ്രത്യാശിക്കാം...

ഗോഡ്സൺ എന്ന കഥ പ്രവാസി ജീവിതത്തിൽ ആത്മ സൗഹൃദത്തിന്റെ കഥയാണ്. സൗഹൃദത്തിന് എന്ത് നിർവചനം നൽകാനാണ് അല്ലെ. പ്രണയം എന്നപോലെ ആ ആത്മബന്ധത്തിന്റെ മറ്റൊരു തലത്തെയാണ് തുറന്ന് കാണിക്കുന്നത്.

തൊട്ടാവാടി. ജീവിതത്തിൽ എത്ര വല്യ പ്രതി സന്ധി ഉണ്ടെങ്കിലും അതിജീവിച്ചേ പറ്റു. മരിക്കാൻ കാണിക്കുന്ന ആ ഒരൊറ്റ ധൈര്യം മതി ജീവിച്ചു കാണിക്കാൻ. ചെറിയ പ്രശ്നത്തെ സ്വയം ബലി കൊടുത്ത് അല്ല പ്രശ്നം പരിഹരിക്കേണ്ടത്. ജീവിതം ആണ് പരീക്ഷിക്ക പ്പെടും.
രുദ്ര എന്ന കഥ പെണ്ണിന്റെ കഥയാണ് അവളുടെ സ്വന്തം കഥ.ഒരു പൊട്ടി പെണ്ണിന്റെ കഥ. ആ കഥാപാത്രം നമ്മളുടെ മുന്നിൽ ചിലരുടെ പകർന്നു ആട്ടം ആകാം. എപ്പോഴും പരീക്ഷിക്ക പെട്ടില്ല ഒരു ചെറിയ വെളിച്ചം ദൈവം കരുതി വച്ചിട്ടുണ്ടാകും.

ശ്യാമ വർണ്ണം എന്ന കഥ ഒരു പെണ്ണിന്റെ പച്ചയായ ജീവിതത്തെയാണ് തുറന്നു കാട്ടുന്നത്. ജീവിതത്തിൽ പ്രതിസന്ധികൾ തരണം ചെയ്യുമ്പോഴാണ് ജീവിതത്തിൽ അർത്ഥം ഉണ്ടാകുന്നത്. ഒരു നിമിഷം മതി നമ്മുടെ ജീവിതം തകിടം മറയാൻ. ചിലപ്പോ നല്ലതിന് ആവും അല്ലെങ്കിൽ പരീക്ഷിണം ആയിരിക്കും എന്തായാലും ദൈവം തന്ന ജീവിതത്തെ എല്ലാം അതി ജീവിച്ചു മുന്നേറുക ഇന്നേ അല്ലെങ്കിൽ നാളെ വിജയം നമ്മെ തേടി വരും..
മോക്ഷം തേടി.. എന്ന കഥ വരാൻ പോകുന്ന അല്ലെങ്കിൽ വികാരം ഇല്ലാത്ത മനുഷ്യർ ആയിരിക്കാം ഇനി വരുന്നത് ആർക്കറിയാം അല്ലെ..

പ്രിയത -ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി മാറിയിരിക്കുന്നു സോഷ്യൽ മീഡിയയും . ചിലരുടെ ജീവിതത്തെ മാറ്റി മറയ്ക്കാനും കഴിയുന്ന ഒന്ന് സൂക്ഷിച്ചു കൈകാര്യം ചെയ്യണ്ട ഒന്നായി മാറിയിരിക്കുന്നു എന്നതിന്റെ ഒരു സന്ദേശമായി കാണാം ഈ കഥയിൽ.
അവസാനത്തെ അത്താഴം.
ചില കഥകൾ വായിക്കുമ്പോൾ കഥയാണെന്ന് തോന്നില്ല. കണ്മുന്നിൽ കാണും പോലെ തോന്നും ചിലപ്പോ എഴുത്തിന്റെ ശക്തി കൊണ്ടാവാം അറിയില്ല. കഥയും കഥാപാത്രങ്ങളും സങ്കൽപികം ആണെങ്കിൽ കൂടിയും കഥയെ കഥയായി കാണാൻ കഴിയില്ല. ജീവിതത്തെ എങ്ങനെ ആണല്ലേ കഥയായി കാണുന്നത്.
ഒറ്റ തൈ. ചില അപ്രതീക്ഷിത സംഭവത്തിൽ ഒരു പെണ്ണിന് അപകടം പറ്റുമ്പോൾ ദൈവത്തെ പോലെ ആരെങ്കിലും കൂടെ കാണും. ആരാണെന്ന് ചോദിച്ചാൽ എന്തൊരു ശക്തി എന്ന് പറയാം.
അവിചാരിതം ചിലത് ഒക്കെ ജീവിതത്തിൽ ചിലത് ഒക്കെ സംഭവിക്കുന്നത് അവിചാരിതം ആയിട്ടായിരിക്കും. ഇന്ന് കാണുന്നവനെ നാളെ കാണും എന്നാണ് ഉറപ്പ് അതാണ് ജീവിതത്തിന്റെ മറ്റൊരു വശം നാണയ തുണ്ടിന്റെ ഇരു വശം എന്നപോലെ.

ബെസ്റ്റ് ഫ്രണ്ട്
നമ്മുടെ ഒക്കെ സ്കൂൾ ജീവിതത്തിലേക്ക് ഒന്നു കൂടെ കടന്നു പോകാൻ തോന്നുന്നു ഈ കഥ വായിച്ചപ്പോ. ഒരു വട്ടം കൂടി. നമ്മുടെ ജീവിതത്തിൽ കാണും അത്രമേൽ പ്രിയപ്പെട്ട കൂട്ടുകാരൻ അല്ലെ. ആ സുന്ദരമായ ആ കാലത്തിലേക്ക് പോകാൻ കഴിഞ്ഞുവെങ്കിൽ അല്ലെ.

 പിള്ളേരു പിടുത്തക്കാർ
പെട്ടെന്ന് വായിച്ചു തീർന്നു. രസകരമായ ഒരു കഥയാണിത്. വായിച്ചു തന്നെ അറിയുക

മൂകം കരോതി.
കഥയുടെ പേരാണ് വ്യത്യാസമായ പേര്. കൊറേ അധികം സംസാരിക്കുന്ന വ്യക്തി പെട്ടെന്ന് മിണ്ടാതെയാൽ എന്താ അവസ്ഥ ഒന്നു ആലോചിച്ചു നോക്കു. അത്തരത്തിലുള്ള കഥയാണിത്. കുഞ്ഞു കഥ.

അവലംബം
ജീവിതം നമ്മൾ പ്രതീക്ഷിക്കുന്നത് പോലെയാണോ .?? അല്ല ദൈവ നിശ്ചയംപോലെ നടക്കു അല്ലെ..ജീവിതത്തിൽ ഒളിച്ചോട്ടം നടത്തിയാൽ അതിൽ നിന്ന് എത്ര ഓടിയാലും ഒരു നാൾ നമ്മെ തേടി എത്തും തീർച്ച..

പകർന്നാട്ടം
ജീവിതം എന്ന മൂന്നു അക്ഷരം കൊണ്ട് നിർവചിക്കാൻ കഴിയുന്ന ഒന്ന് അല്ല. ജീവിതമാണ് ചില സമയങ്ങളിൽ നമ്മൾ പലർക്ക് വേണ്ടിയും പകർന്നാട്ടം നടത്തും. അത് പ്രതീക്ഷിക്കാതെ സംഭവിക്കുന്ന ചിലത് മാത്രം.

രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്ത രമ്യ ചേച്ചിയുടെ കഥ സമാഹാരം ജീവിതത്തിന്റെ വ്യത്യസതമായ തലങ്ങളെ തുറന്നു കാണിക്കുന്നു. നാം അനുഭവിക്കാത്ത ജീവിതം വെറും കെട്ടു കഥകളാണ്. ഇപ്പൊ സംഭവിച്ചു കൊണ്ടിരിക്കുന്ന കഥയെക്കാൾ വെല്ലുന്ന അന്തി ക്ലൈമാക്സ് ആണ്. പലരുടെയും ജീവിതങ്ങൾ വിശ്വസിക്കാൻ കഴിയാത്ത മനസാക്ഷി മരവിക്കും പോലെ ഉള്ള എത്രയോ സംഭവങ്ങൾ നടക്കുന്നു.
വൈകുന്നേരം ഫുൾ വായിച്ചു തീർത്തു ആദ്യമായി കിട്ടിയ സ്നേഹ സമ്മാനം അത് കിട്ടിയപ്പോൾ ഉള്ള സന്തോഷം ന്റെ ദൈവമേ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത അവസ്ഥയായി 😁. വായിച്ചു തീർന്നപ്പോൾ ഭക്ഷണം വയറു നിറച്ച സന്തോഷമായിരുന്നു. ഹാ 🤩🤩
ലളിതമായ ഭാഷ ശൈലി എല്ലാവർക്കും ഇഷ്ടമാകും എന്നതിൽ ഒരു സംശയം ഇല്ല.

ചേച്ചിക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനയും എന്നെന്നും കൂടെ ഉണ്ടാകും..

# BOOK RIVIEW BY REHMA LECHUS

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക