രണ്ടോ മുന്നോ കുട്ടികൾ മതി അല്ല കുട്ടികൾ ഒന്നോ രണ്ടോ മതി രണ്ടു കഴിഞ്ഞാൽ പിന്നെ വേണ്ടേ വേണ്ട എന്നു പറഞ്ഞതു ഓർമയുണ്ടോ "കുടുംബാസൂത്രണം "മറന്നു പോയോ എല്ലാവരും.
അതുപോലെ ആയി പ്പോയി കേരളത്തിലെ മഞ്ഞക്കുറ്റിയടി രണ്ടോ മുന്നോ കുറ്റി യടിച്ചു പിന്നെ വേണ്ടേ വേണ്ട എന്താണ് കാര്യം . ഹാ.. ഉ...ഒന്നു മറിയാത്ത പൊട്ടൻമാരെ ല്ലാവരും കൂടി ആനയെ കാണാൻ പോയ കഥകേട്ടിട്ടുണ്ടല്ലോ. വാലിൽ പിടിച്ചവൻ പറഞ്ഞു ചൂലാണ് എന്ന് ചെവിയിൽ പിടിച്ചവൻ പറഞ്ഞു മുറമാണെന്ന് ഒരുത്തൻ ചെന്ന് പിടിച്ചത് ആനയുടെ പിണ്ഡത്തിലായിരുന്നു അവൻ പറഞ്ഞു കാറ്റില്ലാത്ത ഫുഡ്ബോളാണെന്ന് വെറൊരു ത്തൻ പിടിച്ചത് മറ്റൊരിട ത്താണ് അവൻ പറഞ്ഞത് എഴുതാൻ നാണമുണ്ട് .
യേശു തമ്പുരാൻ കഴുതയുടെ പുറത്ത് കയറിയപ്പോൾ എല്ലാവരും ഓശാന പാടി ഒലിവിൻ കൊമ്പുകൾ വെട്ടി കൈകളിലേന്തി ആരവം മുഴക്കി ചിലർ തങ്ങളുടെ വസ്ത്രം വഴിയരികിൽവിരിച്ചു .പക്ഷെ കഴുത കരുതിയത് എന്നെ യാണ് ഇവർ സ്തുതിച്ചതെന്നാണ് .പിറ്റേ ദിവസം കഴുത അൽപ്പം കേമനായി അതുവഴി അൽപം അഹങ്കാര ത്തോടു കൂടി വന്ന് വലിയ സ്വരത്തിൽ കൂകി വിളിച്ചു വീണ്ടും സ്തുതി കിട്ടാൻ .അരോചകമായ ശബ്ദം കേട്ടു മടുത്ത നാട്ടുകാർ കഴുതയെ പൊതിരെ തല്ലി .തല്ലു കൊണ്ടോടിയ കഴുതക്കു കാര്യം പിടികിട്ടിയോ അറിയില്ല. വീണ്ടും കഴുത ആവർത്തിക്കു ന്നു അതുപോലെ യാണ് സിൽവർലൈൻവീണ്ടും പൊടിതട്ടി യെടുക്കുന്നത് കഷ്ടം വീണ്ടും ശങ്കരൻ തെങ്ങിൽ കയറുവാണ് പല പ്രാവശ്യം വീണിട്ടും ശങ്കരൻ്റെ കൊതി തീർന്നിട്ടില്ല .കെറയിൽ വരും മുകളിൽ വിമാനം പറന്നുകളിക്കും താഴെ മെട്രോ താഴെ ബസ്സുകൾ നിരന്നോടും അതിൻ്റെ താഴെ ബോട്ടും കപ്പലും . ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞ് അവസാനം പവനായി ശവമായി .എല്ലാവരേ യും അങ്ങ് പുനരതിവസിപ്പിക്കും എന്നാണ് ചിലർ പറയുന്നത് .വസിക്കാൻ സ്ഥലമില്ല പിന്നെയാ പുനർ അതിവസിപ്പിക്കുന്നത്. പാവപ്പെട്ടവന്റെ നെഞ്ചത്തു കുറ്റിയടിച്ച് അവന്റെ തലയിൽ കൂടി കെറയിൽ ഓടിക്കാനാ യിരുന്നു പദ്ധതി .അവർക്കു വിദ്യാഭ്യാസ മില്ലല്ലോ അതുകൊണ്ട് അവരെ കൊടി പിടി പ്പിച്ചിട്ട് കോടി പുതപ്പിക്കാനായിരു ന്നു തന്ത്രം മെനഞ്ഞത് .വികസ വിരോധി യെന്നു അച്ചുമ്മാവനെ മുദ്രകുത്തി പാര പണിതു പുറത്താക്കി യിട്ടു ഞെളിയാൻ കൊതിച്ചവർ ഇന്ന് ചെകുത്താനും കടലിനും ഇടയിൽ കിടന്നു തുഴയുക യാണ്. ഈ നൗക താഴുക അല്ല സാർ പൊങ്ങുക യാണ് എന്ന് പറയുന്നവരൊ ക്കെ ഇന്ന് വീണമീട്ടി വീണയായി.
അവസാനം വിഴിഞ്ഞത്ത് കൊണ്ടു വീണു. പാവം വിഴിഞ്ഞത്തെ മത്സ്യത്തൊഴി ലാളികൾ ഇന്ന് കടൽ തീരത്ത് പട്ടിണിയുടെ പട്ടം പറപ്പിക്ക യാണ് . വികസനം ആവശ്യമാണ് പക്ഷെ വിനാശ മാകരുത് . കുടുംബം തകർക്കരുത് കർഷക സമരക്കാരേ യും മത്സ്യത്തൊഴി ലാളികളേ യും തീവ്രവാദി കളാക്കി മുദ്രകുത്തിഅവരെ പരദേശി കളാക്കി . പട്ടിണിമൂലം സമരം നടത്തുന്നവരെല്ലാം തീവ്രവാദികളാണോ? നക്സലിസ ത്തിൻ്റെ ബുക്കു കയ്യിലിരു ന്നാൽ അവൻ നക്സൽ ബാരിയാകുമോ ? എങ്കിൽ ഗാന്ധിയുടെ ബുക്കു കയ്യിൽ സൂക്ഷിക്കു ന്നവരെ ല്ലാം ഗാന്ധിയ നാകണമല്ലോ ! അരമനയിൽ ഉറങ്ങി കിടന്ന പാവം ബിഷപ്പിനെ ജിപ്പു തകർത്തതിൻ്റെ പേരിൽ രാജ്യ ദ്രോഹക്കുറ്റ ത്തിന് കേസ് ഫയൽ ചെയ്തിരി ക്കുന്നു.
ഇനി അൽപം സീരിയസിലേക്കു പോകാം നൂറ്റിമുപ്പതു ദിവസം ശാന്തമായി സമരം നടത്തിയവർ ഒരു ദിവസം പെട്ടെന്ന് അക്രമാസക്ത രായതെങ്ങിനെ? ആരാണ് പോലീസ് സ്റ്റേഷൻ ആക്രമിച്ചത് ആരാണ് ജിപ്പു തകർത്തത് .ബാഹ്യശക്തികൾ എന്നു പോലീസ് പറയുന്നെങ്കിൽ അവർ തന്നെ പറയട്ടെ എന്തായാലും കള്ളൻ കപ്പലിൽ തന്നെയുണ്ട്. അവിടെ സമരം നടത്തിയത്കൂടുതലും സ്ത്രീകളാണ് അവരുടെ കയ്യിൽ ഒരായുധവും ഇല്ലായിരു ന്നുവെങ്കിൽ പിന്നെ ആരാണ് അക്രമികൾ .പോലീസിനെ ആക്രമിച്ച ശക്തികൾ ആര്? കേരള പോലീസിന് ശക്തിയില്ല അതിനാൽ കേന്ദ്രസേനയെ വിളിക്കണം എന്നു ചൊല്ലിയ താര് .കേന്ദ്രത്തിലെ വിദ്വാൻ മാരുടെ ശിങ്കിടി ആളുകൾ കേരളത്തിലുണ്ട് അവർക്കു നേരേ ഇൻവെസ്റ്റി ഗേഷൻ നടത്തട്ടെ ജൂഡീഷ്യൽ അന്വേഷണം നടത്തട്ടെ .കേന്ദ്രഭര ണം നടപ്പിലാ ക്കാൻ പിണറായി യെ ദുർബല മാക്കുന്ന ശക്തികൾ കേരളത്തിലെ ചാരൻമാരാണ് ഒരു പക്ഷേ മുഖ്യമന്തി ഇതിൽ നിഷ്കള ങ്കതയോടെ നിന്നു കാണാം . പക്ഷെ ചതി സൂക്ഷിക്കണം പണ്ട് തമിഴ്നാട്ടിൽ ശശികലയെ കണ്ട് അനുമോദിച്ച മോദി പിറ്റേ ദിവസം ശശികലയെ അകത്താക്കി യ കാര്യം വിസ്മരി ക്കുന്നില്ല . കേരള പോലീസിനെ ദുർബല മാക്കി കേന്ദ്രഭര ണം നടപ്പിലാക്കാൻ ബാഹ്യ ശക്തികൾ പ്രവർത്തി ക്കുന്നു ണ്ടോയെന്ന് കൂലംക ഷമായി ചിന്തിക്കേ ണ്ടിയിരി ക്കുന്നു .
ചുരുക്കി പറയാം വിഴിഞ്ഞം പദ്ധതി കേരളത്തിനു മാത്രമല്ല ഇന്ത്യയുടെ അഭിമാന സ്വത്തായി മാറും .അതുവരണം തീർച്ചയായും മറ്റു രാജ്യ ങ്ങൾ പോലും ഈ നേട്ടത്തിൽ അസൂയയിൽ നിൽക്കയാണ് .പക്ഷെ പട്ടിണി പാവങ്ങളുടെ കുടിലുകൾ തകർത്തും അവരുടെ തൊഴിൽ കളഞ്ഞും അവരുടെ കണ്ണീരിൽ കുതിർന്ന ഒരു വികസന ത്തോട് എനിക്കു യോജിപ്പില്ല . അവർക്കു ഭവനങ്ങൾ നൽകി പാവങ്ങളുടെ വേണ്ട സുരക്ഷിതത്വം നൽകി അവരുടെ സന്തോഷ കണ്ണു നീർ കൊണ്ട് ഈ പദ്ധതി നമുക്ക് നടപ്പി ലാക്കാം . അതിന് അംബാനി ക്കു കിട്ടുന്ന ലാഭത്തിൻ്റെ ആയിരത്തി ലൊന്നു മതി. രണ്ടു പ്രളയം വന്നപ്പോഴും അവരുടെ മുതുകിൽ ചവുട്ടിയാണ് നാം ജാതിമത മില്ലാതെ വെള്ളത്തിൽ നിന്നും രക്ഷപെട്ടത്. ലംബോർ ഗിനിയുള്ള വരും അന്ന് ചെമ്പിലാണ് യാത്ര ചെയ്തത്. കലാഭവൻ മണിയുടെ എല്ലാ കാറുക ളും വെള്ളം കയറി നഷ്ടപ്പെട്ടിരു ന്നു. നമ്മുടെ പണവും സ്വത്തും നശിക്കാൻ ഒരു നിമിഷം മതി. രണ്ടു ദിനം കൊണ്ടൊരു ത്തനെ തണ്ടിലേറ്റു ന്നതും അവൻ്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ . അതിനാൽ കർഷക സമര ക്കാരും പൗരത്വം തേടുന്നവരും മത്സ്യത്തൊഴി ലാളികളും ആരും രാജ്യ ദ്രോഹികളല്ല .അതിനാൽ കെറയിൽ പോലെ ഇതും ആനയായി കൂനയായി ചേന യായി പവനായി ശവമാക്കി ക്കളയരുതേ എന്ന് അപേക്ഷിക്കുന്നു. പൊതുജന ങ്ങൾക്ക് മനസ്സിലാക്കാൻ വിഴിഞ്ഞം പദ്ധതിയുടെ ഒരു വെബ് സൈറ്റ് താമസിയാതെ പ്രസിദ്ധപ്പെടുകയും ജനങ്ങളെ ബോധ വാൻമാരേ ക്കണ്ടതും ആവശ്യകത യാകുന്നു . അതുപോലെ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് പദ്ധതി പൊളിക്കരു തേ എന്നും അപേക്ഷിച്ചു കൊണ്ട് ആദ്യം തൊഴിലാളി കൾക്ക് ഭവന പദ്ധതി . പിന്നീട് വിഴിഞ്ഞം പദ്ധതി . അല്ലെങ്കിൽ മലർ പ്പൊടി ക്കാരൻ്റെ മഞ്ഞകുറ്റി പോലെ യാകുമേ ! ഇതെല്ലാം കഴിഞ്ഞ് ശു ഭ പര്യാവസാനം
കൊടുമൺ എയർ പോർട്ടും
നന്ദി നന്ദി
# K Rail article by Moncy kodumon