വര്‍ഷദശമൊന്നു കടന്ന വന്ദ്യാചാര്യശ്രേഷ്ഠന്‍
വിണ്‍പഥമാര്‍ന്ന മാര്‍ ബര്‍ണബാസ് താപസവൃതന്‍!
താവകവിയോഗത്തിലത്യന്തം ഖിന്നമാര്‍ന്നഹോ
അതിവ്യഥാ തപ്തം അമേരിക്കന്‍ ഭദ്രാസനം !
എണ്‍പത്തെട്ടു വസന്തശിശിരങ്ങളെ സദാ
പാര്‍ത്ഥനാമന്ത്രങ്ങളാല്‍ നോമ്പാചരണങ്ങളാല്‍
ഭക്തിമാഗ്രിമനായി വിശ്വാസ സംരക്ഷണം
ജീവിത വൃതമാക്കി ജീവിച്ച യതീശ്വരന്‍!
കാവിവസ്ത്ര ധാരിയായ് തടിക്കുരിശണിഞ്ഞ്
സേവനവ്യഗ്രനായി രോഗിക്കും പതിതനും
ജാതിമതഭേദമെന്യേ സമീപസ്ഥനായി
സാമുഖ്യനായ് ദൈവസ്‌നേഹം വിതറിയാത്മീയന്‍!
'പിറവ'ത്തു പിറന്നു, സഭാമേലദ്ധ്യക്ഷനായ്
അമേരിക്കന്‍ ഭദ്രാസനസ്ഥനായ് തെളിഞ്ഞ്
രണ്‍ടു ദശാബ്ദങ്ങളായ് സധീര തേരാളിയായ്
ശാന്തതീരമേറ്റിയീ ഭദ്രാസനം വളര്‍ത്തി,
തീജ്വാലയായ് ജീവിതം തപിച്ച നാളില്‍പോലും
തീവ്രമാം പ്രാര്‍ത്ഥനയാല്‍ ശക്തിയാര്‍ജ്ജിച്ച ധന്യന്‍!
സര്‍വ്വദാ കര്‍മ്മോന്മുഖന്‍, വിജ്ഞാന വിദ്യാകരന്‍
പൈതൃകസ്‌നേഹത്താലാരിലും കാന്തികനായി,
ഐഹികാര്‍ഭാടങ്ങളില്‍ ലേശവും ഭ്രമിക്കാതെ
താഴ്മയാല്‍ ദൈവസ്‌നേഹം ഏവരിലും പകര്‍ന്നും
മുപ്പത്തിമൂന്നാണ്ടുകള്‍ മെത്രാപ്പോലീത്താ സ്ഥാനം
വിജ്ഞനായ് സംസ്തുത്യനായ് രാജിച്ചോരാചാര്യേശാ!
താവക വിയോഗത്തില്‍ ആര്‍ത്തരാം ഞങ്ങള്‍ക്കങ്ങ്
ദൈവിക സവിധത്തില്‍ മാദ്ധ്യസ്ഥം അര്‍പ്പിക്കുകേ !
താവക നാമമെന്നും ചിത്തത്തില്‍ ചൈതന്യമായ്
ജീവിതകാലം നില്‍ക്കും, അര്‍ത്ഥിപ്പേന്‍ പ്രണാമം തേ!!
(1924 ഓഗസ്റ്റ് 9 - 2012 ഡിസമ്പര്‍ 9 )
# HG Barnabas Thirumeni - Dec. 9th is the 10th obituary of that saintly bishop