Image

കാലിത്തൊഴുത്തില്‍ ജാതനായ ലോകൈകനാഥന്‍ (മേരി മാത്യു മുട്ടത്ത്)

മേരി മാത്യു മുട്ടത്ത് Published on 21 December, 2022
കാലിത്തൊഴുത്തില്‍ ജാതനായ ലോകൈകനാഥന്‍ (മേരി മാത്യു മുട്ടത്ത്)

യേശുവിന്റെ ജനനതിരുനാള്‍ ഘോഷിക്കുന്ന ഈ ക്രിസ്തുമസ് വേളയില്‍ ആദ്യമായ് നാം അദ്ദേത്തിന്റെ താഴ്മയെക്കുറിച്ചാണ് വിചിന്തനം ചെയ്യേണ്ടത്. ദൈവത്തിന്റെ പുത്രനായ യേശു പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി ഈ ഭൂമിയില്‍ മനുഷ്യരൂപത്തില്‍ പൂജാതനായത് നമ്മുടെ പാപപരിഹാരത്തിനായി ആണല്ലോ. പിന്നീട കുരിശുമരണം വരിച്ചതും മനുഷ്യകാലത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരമാണല്ലോ.

വെറും ഒരു കാലിത്തൊഴുത്തില്‍ വൈക്കോല്‍ പുല്‍തൊട്ടിയാക്കി പിന്നെ ദൈവപുത്രന്‍. അന്നുതൊട്ടുള്ള ജീവിതം ദൈവപുത്രന് സങ്കീര്‍ണ്ണവും ദുഃഖകരവുമായിരുന്നല്ലോ. എങ്കിലും അതിനെയൊക്കെ അതിജീവിക്കാനുള്ള കരുത്തും, സംയമനവും അദ്ദേഹത്തിന് ദൈവത്തില്‍ നിന്നും കിട്ടിയിരുന്നു.

ക്രിസ്തുമസ്, അതായത് ഉണ്ണിയേശുവിന്റെ  ജനനം ഏവര്‍ക്കും സന്തോഷവും, സ്‌നേഹവും, സമാധാനവും പ്രധാനം ചെയ്യുന്ന സുദിനമാണല്ലോ. ക്രിസ്തുമസ് രാത്രിയില്‍ നക്ഷത്രങ്ങളും, ക്രിസ്തുമസ് പപ്പായും ഒക്കെ വീടുകളിലും നിരത്തുകളിലും കാണആം. ക്രിസ്തുമസ്‌ക കരോള്‍ ഒരാഴ്ചമുമ്പേ തുടങ്ങുകയായി. 'ശാന്തരാത്രി തിരുരാത്രി' എന്ന പാട്ടുമായി എത്തുന്ന കരോള്‍ സംഘത്തെ മറക്കാനാവില്ല.

സ്വന്തമായി പുല്‍ക്കൂടും, നക്ഷത്രങ്ങളും ഉണ്ണിയേശുവിന്റെയും, ആട്ടിടയന്മാരുടെയും ഒക്കെ രൂപങ്ങളും ഉണ്ടാക്കിയിരുന്നു. ഇന്ന് ആരും അതിനൊന്നും മെനക്കെടാറും ഇല്ല. ഇന്നതൊക്കെ ഒരോര്‍മ്മ മാത്രമായി അവശേഷിച്ചിരിക്കുന്നു. എല്ലാം റെഡിമെയ്ഡ്.

ക്രിസ്തുമസ് ദിനത്തില്‍ പാതിരാ കുര്‍ബ്ബാനക്ക് പോയി യേശുവിന്റെ തിരുപ്പിറവി കാണുക എന്നത് വളരെ സന്തോഷം ഉളവാക്കുന്ന നിമിഷങ്ങളാണ്. കോവിഡിന്റെ വരവോടെ വീടുതന്നെ പള്ളിയാക്കിയ അവസ്ഥയാണിപ്പോള്‍. പള്ളിയില്‍ മിക്കവാറും ആഘോഷവേളകളില്‍ അകലം പാലിക്കാനും മറ്റും സാധ്യമല്ലല്ലോ.
പിന്നെ ക്രിസ്തുമസ് ദിനം സമ്മാനങ്ങള്‍ കൈമാറുന്ന ദിനവും, കുഞ്ഞുമക്കള്‍ക്ക് വളരെ സന്തോഷം പകരുന്നു. ക്രിസ്തുമസ് ദിനത്തില്‍ ഉണ്ടാക്കുന്ന പ്രത്യേക ഭക്ഷണവും. കേക്കും ഏവര്‍ക്കും പരിചിതമാണല്ലോ. ഏതൊരു രാജ്യവും ജാതിമതഭേദമെന്യേ ഘോഷിക്കുന്ന ദിനമാണല്ലോ ക്രിസ്തുമസ്.


ക്രിസ്തുവിന്റെ സ്‌നേഹവും, സന്തോഷവും ഈ ദിനത്തില്‍ നമ്മുക്ക് കൈമുതലാക്കാന്‍ പരിശ്രമിക്കാം. കൊലയും, കൊള്ളിവയ്പും മാത്രം കൈമുതലായ ലോകത്തെ രക്ഷിക്കാന്‍ വീണ്ടും ഒരു രക്ഷകന്‍ കാലിത്തൊഴുത്തില്‍ പിറക്കുമോ എ്ന്ന് സംശയം! യേശുവിന്റെ ആശയങ്ങളെ പിന്തുടരാന്‍ നമ്മുക്ക് ശ്രമിക്കാം.

Christ born in a stable.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക