Image

പല്ലിന്റെ പേരിൽ പുല്ലു പോലെ ജോലി നിഷേധം  (ഫിലിപ്പ് ചെറിയാൻ)

Published on 28 December, 2022
പല്ലിന്റെ പേരിൽ പുല്ലു പോലെ ജോലി നിഷേധം  (ഫിലിപ്പ് ചെറിയാൻ)

നടൻ ഇന്ദ്രൻസിനെ അമിതാബ്‌ ബച്ചനോട്  ഒരു മന്ത്രി ഉപമിച്ചതു നാം കണ്ടു. വലിയ ഒരു രാഷ്ട്രീയ പാർട്ടി മെലിഞ്ഞതിനെ സൂചിപ്പിക്കാനായിരുന്നു ഈ  താരതമ്യം. പലരെപ്പറ്റിയും അതിനു മുൻപും പലതും   കേട്ടിട്ടുണ്ട്. പ്രേം നസീറിന് സ്ത്രൈണ  ഭാവമെന്നും മറ്റും.  ഗാനഗന്ധർവന്     ആകാശവാണിയിൽ നിന്നും ഉണ്ടായ  തീഷ്ണ അനുഭവങ്ങളും നാം കേട്ട് കഴിഞ്ഞു.

അടുത്ത അവഹേളനം ആദിവാസി യുവാവിന്.   പല്ല് ഉന്തിയതിന്റെ പേരിൽ ജോലി നൽകില്ല. അട്ടപ്പാടിയിലെ മുത്തു എന്ന യുവാവിന്റെ ഗ്രഹപ്പിഴ. നിര തെറ്റിയ പല്ല് അയോഗ്യതയെന്നു പി എസ് സി  വിജ്ഞാപനത്തിൽ. വനം വകുപ്പ് നിസ്സയഹരാരെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. നിയമനം നൽകുന്നത് പി എസ് സി  മാനദണ്ഡപ്രകാരമെന്നു മന്ത്രി.

യുവാവിന് സഹായവുമായി കൊല്ലം പരുത്തിയിറ സ്വദേശി ഡെന്റിസ്റ്  ഡോക്ടർ വിൽസൺ ജോൺ. പല്ലൊക്കെ സൗജന്യമായി നേരെയാക്കാമെന്നാണ് വാഗ്ദാനം.

ഉന്തിയ പല്ലുള്ളവർക്കു യൂണിഫോം തസ്തികളിൽ ജോലി കിട്ടണമെങ്കിൽ സർക്കാർ നിയമനചട്ടങ്ങളിൽ ഭേദഗതി വരുത്തണം. നിലവിൽ പി എസ് സി  ക്കു ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. ഭേദഗതി  സർക്കാർ വിവിധ വകുപ്പുകളുമായി ആലോചിച്ചു എടുക്കുന്ന തീരുമാനമാണ്. തീരുമാനിച്ചാൽ പി എസ് സി  യുമായി കൂടിയാലോചിക്കും. പിന്നീട്  യോഗം ചേർന്ന് സർക്കാരിനെ പി എസ് സി  നിലപാട് അറിയിക്കും. സ്വീകരിക്കണമോ വേണ്ടയോ എന്നത് സർക്കാരിന്റെ വിവേചന അധികാരമാണ്. ഭദഗതിക്കു പി എസ് സി  ഒരിക്കലും ആവശ്യപ്പെടാറില്ല.

ആദിവാസികൾക്ക് മാത്രമുള്ള ബീറ്റ് ഫോറെസ്റ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷിച്ച മുത്തു, ഉന്തിയ പല്ലുള്ളതിനാൽ അയോഗ്യനാണെന്ന വാർത്ത വലിയ ചർച്ചക്കാണ് വഴി തെളിച്ചിരിക്കുന്നത് . മെഡിക്കൽ സർട്ടിഫിക്കറ്റ്   നിലവിലുള്ള നിയമത്തിൽ നിർണായകം. യൂണിഫോം ജോലിക്ക്  പറയുന്ന ശാരീരീരിക യോഗ്യതകൾ, പൂർണ കാഴ്ച ശക്തി, മുട്ട്, തട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കാലുകൾ, മുൻപല്ല്, ഉന്തിയ പല്ല്, കൊഞ്ഞ, കേൾവി, സംസാരശേഷിക്കുറവ്, ഒക്കെ അയോഗ്യതകൾ. കളർ ബ്ലൈൻഡ്‌നെസ് പോലും വൈകല്യമായി തീരും. ഉന്തിയപല്ലുകൾ എന്ന് മെഡിക്കൽ സെര്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയതിനാൽ അയാഗ്യനാക്കാതെ പി എസ് സി ക്കു മറ്റു വഴികൾ ഇല്ല. ഇതാണ് നിയമം.

ഇല്ലാത്ത തസ്തികകൾ ഉണ്ടാക്കി ജോലിയിൽ കഴിയുന്ന പലരെയും നാം കണ്ടു കഴിഞ്ഞു. ജോലി കിട്ടിയ ശേഷമാണ് പല്ലിനു ഒരു പ്രശ്നം ഉണ്ടായതെങ്കിലോ? ഉന്തിയ പല്ലുള്ളവന് പരീക്ഷ എഴുതാൻ യോഗ്യത ഇല്ലെന്നുള്ള നിയമം ഉണ്ടായിരുന്നെന്നെങ്കിൽ , മുത്തുവിനു ഇത്രയേറെ പ്രയാസം ഉണ്ടാകില്ലായിരുന്നു. ഇനിയും അതിനുള്ള ഒരു നിയമം കൊണ്ടുവരണം.

ഇതെന്താ   ഷോ കാണിക്കേണ്ട ജോലി ആണോ? സൗന്ദര്യ മത്സരമോ സിനിമയിൽ അഭിനയിക്കാനുള്ള  യോഗ്യത ആണോ?  ഇപ്പോൾ ഈ ജോലിയിൽ ഉള്ളവർ ഭൂലോക സുന്ദരന്മാരോ  സുന്ദരിമാരോ ആണോ?

പ്രധാനമന്ത്രി, പ്രസിഡന്റ്, ഗവർണർ, മന്ത്രിമാർ, എം എൽ എ, എം പി തുടങ്ങിയവക്ക്  യൂണിഫോം വേണ്ടാത്തതിനാൽ ഫിസിക്കൽ ഫിറ്റ്നസിന്റെ ആവശ്യം ഇല്ലല്ലോ? വിദ്യാഭ്യാസവും എഴുത്തു പരീക്ഷയും മുത്തുവിനെ പോലെ ഇവർക്ക് ബാധകവും അല്ല. ഇവർക്കൊക്കെ ഭരിക്കാൻ പല്ലുന്തിയവന്റെ വോട്ട്  വേണ്ടി വരും.

വനത്തിലെ ഒരു ജോലിക്കു വനത്തിൽ ജീവിക്കുന്നയാൾ, പട്ടണത്തിൽ ജീവിക്കുന്നവരേക്കാൾ യോജിച്ചവർ തന്നെ. എഴുത്തു പരീക്ഷയും, ആരോഗ്യവും, പ്രായവുമൊക്കെ ഉള്ള ആൾ, പല്ലുന്തിയ കാരണം കണ്ടെത്തി, മറ്റെല്ലാ യോഗ്യതകളും മറന്ന് പല്ലു അയോഗ്യതയായി കണക്കാക്കുന്നത് വിചിത്രം. എവിടെയെങ്കിലും  പിന്നോക്കാക്കാരുടെ അയോഗ്യത കണ്ടെത്തി, ആ ഒഴിവ് മറ്റാർക്കെങ്കിലും നൽകുക എന്നത് നമ്മുടെ രാജ്യത്തു മാത്രം കാണുന്ന പ്രവണത.

പ്രായം, ആരോഗ്യം കൂടാതെ  പരീക്ഷ എന്ന കടമ്പയും കടന്നാണ് മുത്തു യോഗ്യത നേടിയത്. മുത്തുവിനെപ്പോലുള്ള ആദിവാസിക്ക് പ്രതികരിക്കാൻ ആകില്ലല്ലോ? പ്രതികരിച്ചാൽ തന്നെ ആരുകേൾക്കാൻ. ഒരു ജോലിക്കു വേണ്ട എല്ലാ യോഗ്യതകളും കടന്നാണ്,  അവസാന വാക്കായി  ഡോക്ടറുടെ  സർട്ടിഫിക്കറ്റു വാങ്ങാൻ പോയത്. അതുവരെ ഉണ്ടായിരുന്ന എല്ലാ യോഗ്യതകളും തള്ളിക്കൊണ്ട് ഉന്തിയ പല്ല്   അയോഗ്യതയായി.

അപ്പോൾ, അയോഗ്യതകൾ കണ്ടുപിടിച്ചു  ജോലി കൊടുക്കാതിരിക്കാനുള്ള സർട്ടിഫിക്കറ്റ്  ഒരു  ആവശ്യമായി  കരുതുന്നത് അംഗീകരിക്കാൻ  ആകില്ല.

പ്രതികരിക്കാൻ ആകാതെ ആ മനസ് എത്രമാത്രം വേദനിച്ചിട്ടുണ്ടാകാം. ചിലപ്പോൾ ആ തസ്തികയിൽ  അർഹതയില്ലാത്ത  ആളും  കേറിയിട്ടുണ്ടാകാം. 

ഇതുപോലെ ഈ അടുത്ത കാലത്തു ഒരു സ്ത്രീക്ക്  ജോലി കിട്ടാതിരിക്കാൻ രാത്രി പന്ത്രണ്ടു വരെ നിയമന വിവരം  പിടിച്ചു വെച്ച് 12:01 നു  അയച്ചതും മറക്കണ്ട . വ്യക്തി വൈരാഗ്യം തീർക്കുമ്പോൾ ഒരാളുടെ ജീവിതമാർഗമാണ് നഷ്ടപ്പെടുക. അധികാരികൾ ജയിച്ചു എന്ന് കരുതുമ്പോൾ, അവർ യഥാർത്ഥത്തിൽ ജയിച്ചോ? ഉപദ്രവിക്കുന്നത് ഒരുവിജയമായി കാണാനാകില്ല. ആ വനിതക്കും ജോലി നഷ്ടമായി.
അര്ഹതയില്ലാത്തവരെ പുറം വാതലിലൂടെ നിയമിക്കുന്നത് ഒരു നിത്യ വാർത്തയായി മാറുന്നു. ഇതിനൊക്കെ എന്നൊരു അറുതി വരും.

#  name of teeth - Article by Philip Cherian 

Join WhatsApp News
Joji 2022-12-28 17:50:47
മുത്തുവിനുമേൽ ചുമത്തപ്പെട്ട അയോഗ്യതയെ യോഗ്യതയാക്കേണ്ടത്. അദ്ദേഹത്തെപ്പോലെ നിരന്തരം പുറന്തള്ളപ്പെടുന്ന മനുഷ്യര്‍ക്കുവേണ്ടിയുള്ള നീതിയുടെ പ്രയോഗത്തിലൂടെയായിരിക്കണം. ഒരു നേരത്തെ അന്നത്തിന് വേണ്ടി തല്ലി കൊന്ന നാടാണ് കേരളം. ഒരാൾക്ക് അർഹത പെട്ടത് ഏത് നിയമം ആണെങ്കിലും അത് കൊടുക്കേണ്ടത് അവിടുത്തെ ഭരണകൂടം ആണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക