Image

വേള്‍ഡ് മലയാളികൗണ്‍സില്‍ അമേരിക്ക റീജിയന്‍ യൂണിഫിഡിന് ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഡോ. മാത്യു ജോയ്സ് Published on 29 December, 2022
വേള്‍ഡ് മലയാളികൗണ്‍സില്‍ അമേരിക്ക റീജിയന്‍ യൂണിഫിഡിന് ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ യൂണിഫൈഡ് (ന്യൂ ജേഴ്സി കോര്പറേഷന്) ഡാളസിലെ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ്മായി  ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചതിനോടൊപ്പം 1995 ല്‍ തുടങ്ങിയ നെറ്റ്വര്‍ക്ക് 2016 ലെ യൂണിഫിക്കേഷന് ശേഷം യൂണിഫൈഡ് എന്നറിയപ്പെടുവാന്‍ ഇടയായതെന്നും ഫിലാഡല്‍ഫിയ കണ്‍വെന്‍ഷന് ശേഷം ശ്രീ പി. സി. മാത്യു പ്രെസിഡന്റായി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയതിനാലാണ് അമേരിക്കയില്‍  നിന്നും കാനഡയിലേക്കു സംഘടന വളര്‍ന്നതെന്നും പ്രൊവിന്‍സ് ചെയര്‍മാന്‍ വര്ഗീസ് കയ്യാലക്കകം, പ്രസിഡന്റ് ജോര്‍ജ് വര്ഗീസ് എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ചെയര്‍മാനായി ജോര്‍ജ് പനക്കല്‍, ജനറല്‍ സെക്രട്ടറിയായി കുരിയന്‍ സ്‌ക്കറിയാ, ട്രെഷററായി ഫിലിപ്പ് മാരേട്ട് എന്നിവര്‍ അന്ന് ചുമതല എല്കുകയുണ്ടായി. പ്രസ്തുത കോണ്‍വെന്‍ഷനില്‍ അന്നത്തെ ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് പട്ടാണിപ്പറമ്പിലും പങ്കെടുത്തിരുന്നു. അന്ന് താന്‍ അമേരിക്ക റീജിയന്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുകയും 2018 വരെ തുടരുകയും ചെയ്തു എന്ന് വര്ഗീസ് പറഞ്ഞു.

ഫിലാഡല്‍ഫിയ കണ്‍വെന്‍ഷന്‍ 2016 ജൂണില്‍ മനോഹരമാക്കിയ പ്രൊവിന്‍സ് ഭാരവാഹികളായിരുന്ന സാബു ജോസഫ് (ജനറല്‍ കണ്‍വീനര്‍), ജോര്‍ജ് പനക്കല്‍, ജോസ് ആറ്റുപുറം, ആലീസ് ആറ്റുപുറം, മുതലായവരുടെ നിസ്തുലമായ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു എന്ന് പി. സി. മാത്യു പറഞ്ഞു. ചിക്കാഗോ പ്രൊവിന്‍സ് പത്തു വീടുകളോളം നാട്ടില്‍ വച്ച് കൊടുക്കുമ്പോള്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സും ഫിലാഡല്‍ഫിയ പ്രൊവിന്‍സും ഓരോ വീടുകള്‍ വച്ച് കൊടുക്കുന്നു എന്നുള്ളത് റീജിയന് അഭിമാനകരമാണ്. മാത്യുക്കുട്ടി ആലുംപറമ്പില്‍, ബെഞ്ചമിന്‍ തോമസ്, തോമസ് ഡിക്രൂസ്, മാത്യൂസ് എബ്രഹാം, കോശി ജോര്‍ജ്, വില്‍സണ്‍, പ്രൊഫ. തമ്പി മാത്യു, ജോസ് ആറ്റുപുറം, ജോര്‍ജ് നടവയല്‍, സിബിച്ചന്‍ ചേമ്പ്‌ലെയേല്‍, നൈനാന്‍ മത്തായി എന്നിവരെയും റീജിയന്‍ ചെയര്‍മാന്‍ പി. സി. മാത്യു അനുമോദിച്ചു. 

ഡാളസ് പ്രൊവിന്‍സും ഒരു വീട് നല്കിയതായി. ഡോക്ടര്‍ എം. എസ്. സുനില്‍ അറിയിച്ചു. പിന്നില്‍ പ്രവര്‍ത്തിച്ച അലക്‌സ് അലക്‌സാണ്ടര്‍, ഫിലിപ്പ് തോമസ് എന്നിവരും അനുമോദനങ്ങള്‍ അര്‍ഹിക്കുന്നു എന്ന് യോഗം വിലയിരുത്തി.  പ്രൊവിന്‍സ് വൈസ് ചെയര്‍ സുനി ലിന്‍ഡ ഫിലിപ്‌സ്, ജനറല്‍ സെക്രട്ടറി മഹേഷ് പിള്ള, സാം മാത്യു, വിമന്‍സ് ഫോറം ചെയര്‍ എലിസബേത് റെഡിയാര്‍, പബ്ലിക് റിലേഷന്‍ ഓഫിസര്‍ ജെയ്‌സി ജോര്‍ജ്, ജിമ്മി കുളങ്ങര (മീഡിയ), മുന്‍ വിമന്‍സ് ഫോറം ചെയര്‍ മേരി തോമസ് എന്നിവര്‍  റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ആശംസ അറിയിച്ചു. അടുത്തയിടെ നടത്തിയ റീജിയന്റെ സിവിക് എന്‍ഗേജ്‌മെന്റ് സൂം വഴിയായി സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് കെവിന്‍ ഓലിക്കല്‍, ജഡ്ജ് ജൂലി മാത്യു, മന്ത്രി റോഷി അഗസ്റ്റിന്‍ മുതലായവരെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടി റീജിയനു ഊര്‍ജം പകര്‍ന്നതായി. റീജിയന്‍ പ്രഡിഡന്റ് എല്‍ദോ പീറ്റര്‍ അറിയിച്ചു.

ജോര്‍ജ് വര്‍ഗീസ് സ്വാഗതവും ജിമ്മി കുളങ്ങര നന്ദിയും പ്രകാശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക