ശക്തയായ ഒരു സ്ത്രീ സ്വന്തം ലോകം കെട്ടിപ്പടുക്കുന്നു. അത് കാനഡയിൽ നിന്നും..
ഒരു കളമശ്ശേരിക്കാരി..!
നിർമല .!
തന്റെ ചുറ്റും കാണുന്ന സാധാരണക്കാർ
പതിയെ കഥാപാത്രങ്ങൾ ആയി..!
പ്രവാസലോകത്ത് കുടിയേറിയ പാമ്പും കോണിയിലെ തെയ്യമ്മയെ പോലുള്ളവർ..!
അവരുടെ പ്രവാസ ജീവിതം
ഒരു പാമ്പും കോണിയും പോലെ..
അതായിരുന്നു നിർമ്മലയുടെ" പാമ്പും കോണിയും "എന്ന നോവൽ പേജിൽ നിന്നും പേജിലേക്കു പോയപ്പോൾ ഏറെ കോറിയിട്ടത് പ്രവാസികളുടെ ജീവിത യഥാർഥ്യങ്ങൾ ആയിരുന്നു..!
ഒരു വിദേശി ഒരു പുതിയ രാജ്യത്തേക്ക് പോകുമ്പോൾ അവർക്ക് ആരെയും സന്ദർശിക്കാനും അവരുടെ ഭാഷ പഠിക്കാനും, സെക്യൂഡ് ലൈഫ് എൻജോയ് ചെയ്യാനും,എല്ലാ അതിർത്തികളും കടന്ന് സ്വകാര്യവും രഹസ്യവുമായ എല്ലാ സ്ഥലങ്ങളിലും അലഞ്ഞുതിരിയാനും കഴിഞ്ഞിരുന്നെങ്കിൽ, ആ പ്രവാസി എന്നേക്കും അവിടെ താമസിക്കും.അവർ അവരുടെ പൗരനാകും.
പക്ഷെ ആ സ്വാതന്ത്ര്യം ഏറെ കിട്ടിയിട്ടും
തന്റെ മനസ്സിന്റെ കോണിൽ നിന്നും ഉയർന്നു പൊങ്ങിയ ചൂടു നിശ്വാസം ഗൃഹാതുരതയോടെ
ഈ കൊച്ചു കേരളത്തിലെ ഗ്രാമത്തിന്റെ പറമ്പിലും,മുക്കിലും മൂലയിലും തങ്ങിനിന്നു..!
എവിടെയൊക്കെയോ ചുറ്റി തിരിഞ്ഞാലും തള്ളയുടെ അകിടു തേടിപ്പോകുന്ന ആട്ടിൻകുട്ടിയെ പോലെ..
അതായിരുന്നു നിർമ്മലയുടെ കഥകൾ.
ഏറെയും..
ആദ്യത്തെ പത്ത്, നിങ്ങൾ എന്നെ ഫെമിനിസ്റ് ആക്കി, മഞ്ഞ മോരും ചുവന്ന മീനും എന്നി കഥാസമാഹാരങ്ങൾ..!
നോവലുകൾ പാമ്പും കോണിയും, മഞ്ഞിൽ ഒരുവൾ..!
പതിനെട്ടിൽ ഏറെ ലേഖങ്ങൾ..
ഈ ജനുവരിയിൽ എഴുത്ത് എന്ന മാസികയിൽ "അമേരിക്കാപ്പറമ്പു "യെന്ന
കഥ,
പ്രവാസികളോടുള്ള നമ്മുടെ കാഴ്ച്ചപ്പാട്,
പ്രവാസലോകം സ്വപ്നങ്ങൾ കാണുന്ന
നമ്മളിൽ ചിലർ..!
അവരുടെ സ്വപ്നങ്ങളിൽ...
കഥയുടെ ലിങ്ക്
NIRMALA # AMERICA PARAMPU STORY