ന്യൂയോര്‍ക് : മതപരമായ അക്രമത്തിന് ഇരയായ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് 10,000 അഭയ വിസകള്‍ നീക്കിവെക്കണമെന്നും ,മതപരമായ അക്രമത്തിന് ഇരയായവര്‍ക്കും വ്യാജ പോലീസ് കേസുകള്‍ ചുമത്തപ്പെട്ടവര്‍ക്കും ഇന്റര്‍നാഷണല്‍ നിയമത്തിനു വിധേയമായി അമേരിക്കന്‍ കോടതികളില്‍ പോലീസിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസ് ഫയല്‍ ചെയ്യാന്‍ അനുവദിക്കുന്ന ഒരു നിയമം പാസാക്കണമെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ജനുവരി 30 നു പുറത്തിറക്കിയ വാര്‍ഷീക റിപ്പോര്‍ട്ടില്‍ യുഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു
ഇന്ത്യന്‍ ക്രിസ്ത്യന്‍ സമൂഹത്തിനുണ്ടായ നഷ്ടം കണക്കാക്കുകയും അക്രമത്തിന് ഇരയായവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് തുടര്‍ന്നു റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു പൗരന്മാരെ സംരക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതിന്റെ ഫലമാണ് ഈ നഷ്ടം സംഭവിച്ചതെന്ന് ഫിയകോന വിലയിരുത്തി . ഇന്ത്യയില്‍ ഇതുവരെ ആരും ഇത് ഉന്നയിച്ചിട്ടില്ല. USAID അല്ലെങ്കില്‍ DoS പോലുള്ള യുഎസ് ഏജന്‍സികള്‍ ഈ വിഷയത്തില്‍ കൂടുതല്‍ പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിശദമായ പഠനം നടത്താനും ഫിയകോന തയാറാണെന്നും പ്രസിഡന്റ് കെ ജോര്‍ജ് (ന്യൂയോര്‍ക്) പറഞ്ഞു
പി പി ചെറിയാന്‍