ഇന്ത്യയിലെ നഴ്സിംഗ് മേഖലയിലെ ഇരുണ്ട കാലവും അതിനെതിരായ പോരാട്ടവും അതിൽ അമേരിക്കൻ മലയാളികളുടെ പങ്കും തുടർന്നുണ്ടായ മാറ്റങ്ങളുടെ നാൾ വഴികളും ചിത്രീകരിക്കുന്ന 'ജീവന്റെ കാവലാളായ മാലാഖമാര്‍' അഞ്ച് ഭാഗങ്ങളായി ഇ-മലയാളി പ്രസിദ്ധീകരിക്കുന്നു. തയ്യാറാക്കിയയത് ആഷാ മാത്യു
'അനന്ത വിഹായസ്സില്‍ ഉയര്‍ന്നു പറക്കാന്‍ കഴിവുള്ളവരാണ് മാലാഖമാര്‍. അവരുടെ ചിറകുകളരിഞ്ഞ്, ആകാശമവര്ക്ക് നഷ്ടപ്പെടുത്തി അവരെ ഭൂമിയില്‍ തളച്ചിടാനാണ് ചിലര്‍ ശ്രമിച്ചത്. എന്നാല്‍ മുറിവുകളില്‍ തൈലവും വേദനകളില്‍ ആശ്വാസവുമായി കൂടെ നില്ക്കാനാളുകള് എത്തിയപ്പോള്‍ മാലാഖമാര്‍ ശക്തി വീണ്ടെടുത്തു. ഇപ്പോഴവരുടെ ചിറകുകള്‍ക്ക് മുറിവുകളില്ല, അവര്‍ക്കു മുന്പില് തടസ്സങ്ങളുമില്ല.'
ഇന്ന് ലോകത്തെല്ലായിടത്തും വന്‍ ജോലിസാധ്യതയും പ്രാധാന്യവുമുള്ള മേഖലയാണ് നഴ്സിംഗ്. ഓരോ വര്‍ഷവും എണ്ണമറ്റ വിദ്യാര്‍ത്ഥികള്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി കലാലയത്തിനു പുറത്തിറങ്ങുന്നു. സ്വന്തം ജീവന് വകവയ്ക്കാതെ, രോഗികളുടെ ജീവന്റെ കാവലാളുകളായി രാപ്പകല്‍ വിശ്രമമില്ലാത്ത ജോലി ചെയ്യുന്നവരാണ് നഴ്സുമാര്‍. പരിമിതികളോടോ പരാധീനതകളോടോ പരിഭവമില്ലാതെ സഹജീവികളുടെ ജീവന് രക്ഷിക്കാന്‍ അക്ഷീണം പ്രയത്നിക്കുന്നവര്‍. അവര്‍ ജീവന്റെ കാവലാളുകളാണ്. കനിവിന്റെ മാലാഖമാര്‍ എന്ന് ലോകമവരെ സ്നേഹത്തോടെ വിളിക്കുന്നു.
എന്നാലിത്രയൊക്കെ വിശേഷണങ്ങള്‍ നല്കുമ്പോള് സ്വന്തം രാജ്യത്ത്, ഭാരതത്തില്‍ നഴ്സുമാര്‍ എത്രകണ്ട് അംഗീകരിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ഇനിയും വിചിന്തനങ്ങള്‍ ആവശ്യമായിരിക്കുന്നു. ഇന്ത്യയിലെ സ്വകാര്യ മേഖലയില്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ വേതനം ഇന്നും ഒരു പ്രശ്നമായി തുടരുന്നുണ്ട്. ഇതുമായി ബന്ധപെട്ട് ഒട്ടനേകം സമരങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്.
ഈ പോരാട്ടങ്ങളിൽ അമേരിക്കൻ മലയാളികൾക്കും ഒരു പങ്കുണ്ട്....
നാളെ മുതൽ വായിക്കുക:
an announcement for a serial on nursing