എന്റെ ഹൃദയം
എവിടെയാണ് കുരുങ്ങിയത്
നക്ഷത്രങ്ങൾക്കിടയിലോ
കടലാഴങ്ങളിലോ
കുളിരുന്ന പുഴയിലോ
കളകൂജനങ്ങളിലോ
ഒന്നുമല്ല
ഒരു ചുംബനത്തിൽ പിറക്കുന്ന
ഒരായിരം ചിത്രശലഭങ്ങളിൽ .
പിന്നെ
വീടിനു ചുറ്റും കല്ലുകൾ പാടുന്നു
താഴ്വാരങ്ങളിൽ സ്വപ്നം തളിരിടുന്നു
മുറിവുകളിൽ മധുരം കിനിയുന്നു
ആത്മാവിൽ ലില്ലിപ്പൂക്കൾ നിറയുന്നു