അമ്മയുടെ ഉദരത്തിൽ പുതു ജീവന്റെ തുടിപ്പ് ഉണ്ടെന്ന് അറിയുന്ന നിമിഷം മുതൽ ആൺ ആയാലും പെൺ ആയാലും ഒരായിരം സ്വപ്നങ്ങൾക്ക് നിറം കൊടുത്തു സുന്ദരമാക്കും. ഭൂമിയിൽ ജനിക്കുന്ന കുഞ്ഞിന് എത്രയധികം കടമ്പകൾ കടന്നാലാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകുന്നത്. ജീവിതത്തെ ആർക്കും പകർത്തി എഴുതാൻ കഴിയില്ല. ആർക്കും പിടി കൊടുക്കാതെ മായാജാലക്കാരനായി അങ്ങനെ ജീവിതം മുന്നോട്ട് പോയി കൊണ്ടിരിക്കും… അത് പോലെയാണ് അശ്വതി ചേച്ചിയുടെ കുറുമ്പിപ്പാറു.
ചില കഥകൾ പറഞ്ഞു അറിയുന്നതിനേക്കാൾ നല്ലത് വായിച്ചു അറിയേണ്ടതാണ്. എന്നാലേ ആ കഥ നമ്മുക്ക് തരുന്ന തിരിച്ചറിവിനേ ഉൾകൊള്ളാൻ പറ്റു.
ഒട്ടും കുശുമ്പ് ഇല്ലാത്ത കുശുമ്പിപ്പാറുവിനു കുറുമ്പിപ്പാറുവിനെ കിട്ടി 😁 കുസൃതിയും അങ്ങേറ്റം കുരുത്തക്കേടും നിറഞ്ഞ കുറുമ്പിപ്പാറുവിനെ പേര് കേൾക്കുമ്പോൾ എല്ലാവർക്കും തോന്നും എന്നാൽ എഴുത്തുകാരി ഒരു അപ്രതീക്ഷിത ട്വിസ്റ്റ് കൊണ്ട് വന്നിട്ടുണ്ട്. അയ്യടാ ഞാൻ പറഞ്ഞു നിങ്ങൾ അറിയണ്ട😁അത് വായിച്ചു തന്നെ അറിയണം.
കുറുമ്പിപ്പാറുവിനെ അച്ചു ചേച്ചിയോട് ചോദിച്ചത് മാത്രമേ ഓർമ്മയുള്ളു വീട്ടിൽ എത്തിയപ്പോഴാണ് ഞാൻ അറിയുന്നത് തന്നെ! കുറുമ്പിപ്പാറു ഒറ്റയിരിപ്പിന് വായിച്ചു തീർത്തപ്പോഴാണ് ഒരു സമാധാനം ആയത്. ഇന്നത്തെ കാലത്തിനു കൊടുക്കാൻ പറ്റിയ സന്ദേശം കൂടിയാണിത്. കുഞ്ഞ് ജനിക്കുമ്പോൾ മുതൽ എത്രയധികം പരീക്ഷണങ്ങൾ നിറഞ്ഞതാണ് അത് പോലെ അവരുടെ മുന്നോട്ടുള്ള ജീവിതവും. കുറുമ്പിപ്പാറു അതിജീവനത്തിന്റെ ഇന്നത്തെ പെൺകുട്ടികൾക്ക് മാത്യക ആക്കേണ്ട ഒരുവളാണ് നമ്മടെ കുറുമ്പിപ്പാറു. ചേച്ചിടെ ഭാഷ ശൈലി ലളിതമായ വാക്കുകൾ കൊണ്ട് വായനക്കാരെ ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാതെ വിടില്ല അത് ഒരു എഴുത്തുകാരിയുടെ വിജയമാണ് 💞💞
നമ്മുടെ മക്കൾക്ക് ഈ കുറുമ്പിപ്പാറുവിനെ പരിചയപ്പെടുത്തി കൊടുക്കണം. അവരും അറിഞ്ഞു വളരട്ടെ! സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന ചില മായകാഴ്ചകൾ.
എല്ലാവരും വായിച്ചു നോക്കണേ അച്ചു ചേച്ചിടെ കുറുമ്പിപ്പാറുവിനെ...
Publisher : സാഹിത്യ പുസ്തക പ്രസാധനം
വില : 110
# book review by Reshma Lechus