Image

പ്രണയ ബിന്ദുക്കള്‍ : (കവിത : ബിന്ദു ടിജി)

ബിന്ദു ടിജി Published on 14 February, 2023
പ്രണയ ബിന്ദുക്കള്‍ : (കവിത : ബിന്ദു ടിജി)

ഞാന്‍ എഴുതുന്ന ഓരോ വരിയിലും 
പറയാത്ത മൊഴിയായ് നീ ഒളിച്ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു. 
ഭീതി പടരുന്നത് മറ്റൊരു കാര്യത്തിലാണ് 
നാമെല്ലാം ഒരു നീണ്ട തീവണ്ടി യാത്രയിലാണ് 
സമാന്തര പാളത്തിലൂടെ നിരന്തരം , ദിനം പ്രതി 
ഓരോരോ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തുമ്പോഴും 
നീയിരിക്കുന്ന സീറ്റിലേക്ക് ഞാന്‍ അറിയാതെ നോക്കി പോകും 
നീയിറങ്ങുന്ന നിമിഷം ഞാനില്ലാതെയാകും
അത്തരം ഒരു കുരുക്കിലാണ് ഞാന്‍ ഇന്ന്  
നിനക്കിറങ്ങേണ്ട സ്റ്റേഷന്‍ - അങ്ങനെയൊന്നു 
ഉണ്ടാകരുത് ഈ ഭൂമിയില്‍  
ഇനി അങ്ങനെയൊന്നുണ്ടായാല്‍, നീ ഇറങ്ങരുതെ 
എന്നോടൊപ്പം വരൂ  യാത്രയവസാനിക്കുവോളം...
എന്നൊക്കെ പറയാന്‍ ഞാന്‍ നിനക്ക് ആരാണ്
നിന്റെ ഹൃദയം ഒരു തേനറയാണ്  
കാട്ടു പൂക്കളുടെ ഹൃദയ രഹസ്യങ്ങള്‍ സംഭരിച്ചു വെച്ച തേനറ 
എത്തിനോക്കുമ്പോള്‍ തന്നെ 
എന്നെ ഉന്മത്തയാക്കുന്ന അപൂര്‍വ്വ പൂപൊയ്ക. 

ബിന്ദു ടിജി

Join WhatsApp News
Sudhir Panikkaveetil 2023-02-15 02:44:30
നിങ്ങളുടെ കവിത വാ യിച്ചപ്പോൾ എന്റെ മനസ്സിലേക്ക് ഒരു പാട്ടു ഓടി വ ന്നു . ബിന്ദു... നീ ആനന്ദ ബിന്ദുവോ...എന്നാത്മാവിൽ വിരിയും സ്വർണ പുഷ്പമോ..ആതിര കുളിരോ, തെന്നലോ. അങ്ങനെ അതെഴുതിയ കവി അതിരു കടക്കുന്നുണ്ട്. അത് കേട്ടപ്പോൾ ഉണ്ടായ അനുഭൂതി ഇത് വായിച്ചപ്പോഴും ഉണ്ടായി. ഈ കവിത യിൽ ചില വനിതാ കവയിത്രികളുടേതുപോലെ ഒരു കടും പിടുത്തമുണ്ട്."നിനക്കിറങ്ങേണ്ട സ്റ്റേഷൻ .. അങ്ങനെയൊന്നും ഉണ്ടാകരുത്" ഒരു തരം possessiveness . അത് നല്ലതും ചിലപ്പോൾ ജീവിത നൗകയെ divert ചെയ്യുന്നതുമാണ്. പ്രണയാർദ്രയായ ഒരു സ്ത്രീയുടെ വ്യാമോഹങ്ങൾ അല്ലെങ്കിൽ വികാരങ്ങൾ വളരെ നിഷ്കളങ്കമായി ആവിഷ്കരിച്ചിരിക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു. അഭിനന്ദങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക