Image

കമ്പി വേലി (ബിനി മൃദുൽ, കാലിഫോർണിയ )

Published on 07 March, 2023
കമ്പി വേലി (ബിനി മൃദുൽ, കാലിഫോർണിയ )
 
ഇതു  വേലിയോ അതോ  രണ്ട് തടികൾ  തൻ  വേളിയോ...
രണ്ടുമരത്തണ്ടിനിടയിൽ കൂട്ടിമുട്ടാൻ വെമ്പുന്ന..
പ്രതീക്ഷ  തൻ  കിരണമോ 
അതോ നിരനിരയായി  ഉയർന്ന്  നിൽക്കും കൂട്ടയ്മ തൻ  പ്രതിനിധിയോ ..
കാരിരുമ്പിൻ ശക്തിയാലേ ...
പിടിച്ചു നിർത്തി ഇരുപുറവും...
ഈഴപിരിയാതെ അടുപ്പിച്ചു നിർത്തി..
പാടവരമ്പത്തും പച്ചിലതോട്ടത്തിലും.
ഗർവ്വോടെ ഉയർന്നു നിൽക്കുന്നു..
കാരിരുമ്പിൻ അഴകൊത്ത കമ്പി വേലി..
ഒരു നാളിൽ  പച്ച പുതപ്പിനുള്ളിൽ സുന്ദരി..
ചില നാളിൽ ജരനര ബാധിച്ച ഭ്രാന്തിയെ പോലെ...
ചില  ദിനങ്ങളിൽ  നീ മഴയിൽ  കുതിർന്ന  അഴക്..
അന്തമില്ലാ കിടക്കും ചങ്ങല..
ഇത് ഏകത്വത്തിൻ പ്രതിനിധിയോ..
അതോ  സമാന ചിന്തകൾ  തൻ  കാലൊച്ചയോ...
ഉയർന്നു നിൽക്ക നീ  കൂട്ടുശക്തി  തൻ  പ്രതീക്ഷയായി...
 
 
Join WhatsApp News
Sudhir Panikkaveetil 2023-03-08 01:19:21
ഇത് വായിച്ചപ്പോൾ അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റിന്റെ " mending wall' എന്ന കവിത ഓർത്ത്പോയി. അതിരുകൾ ആവശ്യമുണ്ടോ എന്നാണു ഫ്രോസ്റ് ചിന്തിക്കുന്നത്. ഋതുക്കൾ മാറുമ്പോൾ കല്ലുകൾ പൊഴിഞ്ഞുപോകുന്നത് പ്രകുതിക്കും അതിരുകൾ ഇഷ്ടമല്ലെന്നാണ്. പക്ഷെ അയൽക്കാർ വിശ്വസിക്കുന്നത് നല്ല വേലികൾ ബന്ധങ്ങളെ ഉഷ്മളമാക്കിയും സ്നേഹത്തോടെയും കാത്തുസൂക്ഷിക്കുന്നുവെന്നാണ്. ഇവിടെ കവയിത്രിയും വേലിയെ നിരീക്ഷിക്കുമ്പോൾ മനസ്സിൽ ഉതിരുന്ന സര്ഗാത്മകചിന്തകൾ നിറയ്ക്കുന്നു. ഇരുപുറവും കാരിരുമ്പിന്റെ ശക്തിയാൽ (വേലി) പിടിച്ചു നിർത്തുന്നു സ്നേഹബന്ധങ്ങൾ. ഋതുക്കൾ മാറുമ്പോൾ വേലി യുവതിയും, വൃദ്ധയും ചിലപ്പോൾ മഴനനനഞ്ഞ സുന്ദരിയുമാകുന്നു. അവസാനം വേലിയോട് ഉയർന്നു നിൽക്കാൻ തന്നെ കവി അപേക്ഷിക്കുന്നു. സ്നേഹബന്ധങ്ങളെ അതിരുകൾ വച്ച് കാത്തുസൂക്ഷിക്കുക എന്ന ചിന്ത വായനക്കാരിൽ നിറയ്ക്കുന്നു. വേലികൾ പരസ്പരം വേർതിരിക്കാനല്ല പക്ഷെ അവ ബന്ധങ്ങൾക്ക് ഉറപ്പു നൽകുന്നു എന്ന് കവികൾ വ്യാഖാനിക്കുന്നു. ശ്രീമതി ബിനി മൃദുലിന്റെ ആദ്യ രചനയാണ്‌ ഞാൻ വായിക്കുന്നത്. ഇനിയും വരട്ടെ കവിതകൾ. അഭിനന്ദനങൾ.
Bini 2023-03-22 02:39:02
Thank you🙏🏼
American Mollakka 2023-03-22 11:00:10
അസ്സലാമു അലൈക്കും ബിനി സാഹിബാ... ഞമ്മള് ഈ കബിത ഇപ്പൊയാണ് ബായിച്ചത്. സുധീർ സാഹിബിന്റെ വ്യാഖ്യാനവും കണ്ടു. ഞമ്മള് ഒരു സത്തിയം പറയാം. കമ്പിവേലികൾ ഞമ്മക്ക് പാരയായിരുന്നു. മോന്തിക്ക് ഞമ്മടെ അയല്പക്കത്തെ സുഹ്‌റാബിയെ ഒന്ന് കണ്ടു സംസാരിക്കാൻ ഓളുടെ ബാപ്പ കെട്ടിയ ബയ്യാബെലി കാരണം സാധിച്ചില്ല. ഈ ആളുകൾ എന്തിനാണ് ബേലി കെട്ടുന്നത്. മൊഹബത്ത് ഖല്ബിലുള്ളവർ എന്ത് ചെയ്യും. ബേലികളും മതിലുകളുമില്ലാത്ത ഒരു പ്രണയരാജ്യം ബരാൻ അല്ലാഹുവിനോട് ദുവ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക