Image

അപരാധി (കവിത: ബിനി മൃദുൽ, കാലിഫോർണിയ) 

Published on 08 March, 2023
അപരാധി (കവിത: ബിനി മൃദുൽ, കാലിഫോർണിയ) 

ആരോ പറഞ്ഞു ഞാൻ അപരാധിയെന്നു
ആരോ പറഞ്ഞവർ ഏറ്റ് പാടി..
ആരോപണത്തിൻ മുദ്ര കുത്തി..
ആരും ചികഞ്ഞില്ല സത്യത്തിൻ പൊരുൾ
ആരും അറിഞ്ഞില്ല നിരപരാധിത്വം..
ആരോപണത്തിൻ ഭാണ്ഠവും പേറി..
ആരോടും പറയാതെ ഞാൻ യാത്രയായി..
ആരോപണമില്ലാത്ത ലോകത്തിലേക്ക്...
ആരോരുമില്ലാത്ത ലോകത്തിലേക്ക്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക