നീ കുടിച്ചു വറ്റിച്ചു പോയൊരാ
ചക്ഷകത്തിന് മുകളിലായ് ഒരുറുമ്പിരിപ്പൂ
നീ ഉപേക്ഷിച്ചു പോയതാം ഒരിറ്റു മധു നുകരാന്‍ ഒരു മടിയും കൂടാതെ ഒരു ചോണനുറുമ്പ്
നീ മറന്നു പോയൊരാ പളുങ്ക് പാത്രം ഉടയാതെ കാത്തുവെച്ച ഞാനാണ് വിഡ്ഢി മുഴുത്ത വട്ടുള്ള യക്ഷി
കറുത്ത ചിത്രങ്ങളാല്‍ വെളുത്ത ഓര്‍മകളെ മായ്ക്കാന്‍ ശ്രമിക്കും
ഒരു ഭ്രാന്തി പെണ്ണ്
നീയോ എണ്ണപണത്തിന്റെ നിറവില്‍ എല്ലാം മറന്നവന്‍ ചുട്ടുപൊള്ളുന്ന മരുഭൂവില്‍ ശീതികരിച്ച മുറിയിലെ ഉഷ്ണം സഹിക്കുന്നവന്‍
വിലകൂടിയ സുഗന്ധം പൂശി നിന്റെ വഞ്ചനയുടെ ദുര്‍ഗന്ധം മറച്ചവന്‍
വെളുത്ത കാറില്‍ കറുത്ത കണ്ണടയിലൂടെ ഇരുട്ടിനെ വിറ്റ് ഉപജീവനത്തിന് ആരാന്റെ അതിജീവനത്തിന് വിലയിടുന്നോന്‍