സ്വന്തം നാടും ഭാഷയും ഭക്ഷണവും എന്നും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. പറഞ്ഞു വരുന്നത് എന്റെ നാട്ടിലെ ഭാഷയും ഭക്ഷണത്തെ പറ്റിയുമാണ്. കുട്ടിക്കാലത്തെ ഓണത്തിനും വിഷുവിനും ഒക്കെ ഒരു പ്രത്യേക നിറപ്പകിട്ടായിരുന്നു. ഓണമായാലും വിഷു ആയാലും അച്ഛന്റെ ഉറ്റ സുഹൃത്തുക്കളും ഉണ്ടാകും. അതുപോലെ പെരുന്നാളായാൽ ഞങ്ങൾക്കും മുട്ടമാലയും പത്തിരിയും, ഇറച്ചി പത്തലും, റൊട്ടി നിറച്ചതും ഒക്കെ കിട്ടിയിരുന്നു. അന്ന് ഉന്നക്കായയും, അരികടുക്കയും, പത്തിരിയും കലത്തപ്പവും ഒക്കെ വീടുകളിൽ മാത്രം ഉണ്ടാക്കുന്ന പലഹാരങ്ങൾ ആയിരുന്നു. ഇന്ന് കണ്ണൂർ - തലശ്ശേരിയിൽ ഉള്ള ബേക്കറികളിൽ പോയാൽ കിട്ടാത്ത പലഹാരങ്ങൾ ഇല്ല.
പെരുന്നാളാണോ, കല്യാണമാണോ എന്നോർമയില്ല. അമ്മയും ചേച്ചിയും ഒരു ദിവസം അച്ഛന്റെ സുഹൃത്തിന്റെ വീട്ടിൽ പോയി. അമ്മ പറഞ്ഞ കഥയായേ ഇത് മനസ്സിൽ ഉള്ളു. കുറച്ചു വർത്തമാനമൊക്കെ കഴിഞ്ഞു ചായ കുടിക്കാൻ വിളിച്ചു. പല തരം നോയമ്പ് or നിക്കാഹ് പലഹാരങ്ങൾ നിരത്തി വച്ചിട്ടുണ്ട്. നിർബന്ധിച്ചു വായിൽ ഭക്ഷണം തരുന്നതും ഈ സൽക്കാരങ്ങളുടെ പതിവാണ്. ചേച്ചി അന്ന് കൊച്ചു കുട്ടിയാണ്. നമ്മുടെ പാത്തുമ്മ ( പേര് സാങ്കല്പികം മാത്രം ) ഓരോ പലഹാരങ്ങളായി അമ്മയെ അടിച്ചേൽപ്പിക്കാൻ തുടങ്ങി. അതിനിടയിൽ പാത്തുമ്മ മരുമകളോടായി പറഞ്ഞു " നീ നോക്കി നിക്കാതെ ചായ പീത്തി കൊടുക്ക് "
പീത്തി കൊടുക്കുക എന്നു വച്ചാൽ വീഴ്ത്തി കൊടുക്കുക എന്നതിന്റെ ഒരു local version.
എന്നാലും സാധാരണ പീത്തുക എന്നു പറഞ്ഞാൽ മൂത്രമൊഴിക്കുക എന്നാണ് നാട്ടിലെ meaning. ചേച്ചിക്ക് എന്തായാലും കാര്യം മനസ്സിലായില്ല. കൊടുത്ത ചായ എത്ര നിർബന്ധിച്ചിട്ടും ചേച്ചി കുടിക്കാൻ തയ്യാറായില്ല . പാത്തുമ്മ ഒന്ന് അടുക്കളയിലോട്ട് പോയപ്പോ ചേച്ചി അമ്മയോട് പറഞ്ഞു " അമ്മേ എനിക്ക് മൂത്രമൊഴിച്ച ചായ വേണ്ട " 😂😂
പാത്തുമ്മയ്ക്കു ഒന്നും തോന്നരുതല്ലോ എന്ന് വച്ച് 2 ചായയും അമ്മ തീർക്കേണ്ടിയും വന്നു 😀
PS: തിരോന്തരം കാർക്കും similar ഡയലോഗ് ഉണ്ട്. " അപ്പി കലക്കിയ ചായ ഒരെണ്ണം എടുക്കട്ടെഡേയ് " എന്ന് ചോദിച്ചാൽ കോയിക്കോട്ടുകാരൻ പറയും
" ജ്ജ് ന്താ ശെയ്ത്താനെ കുടിക്കാൻ തരുന്നെ " ന്ന് 😀😀