വാഷിംഗ്ടണ്‍ ഡി സി: രണ്ട് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ ലോസ് ഏഞ്ചല്‍സിലെ മുന്‍ മേയര്‍ എറിക് ഗാര്‍സെറ്റിയെ ഇന്ത്യയിലെ യുഎസ് അംബാസഡറായി സെനറ്റ് ബുധനാഴ്ച സ്ഥിരീകരിച്ചു. 42 നെതിരെ 52 വോട്ടികള്‍ നേടിയാണ് വിജയം ഉറപ്പിച്ചത്. ചില ഡെമോക്രാറ്റുകള്‍ ഗാര്‍സെറ്റിയുടെ നിയമനത്തെ എതിര്‍ത്തുവെങ്കിലും നിരവധി റിപ്പബ്ലിക്കന്‍മാര്‍ അദ്ദേഹത്തെ പിന്തുണച്ചു.
2021 ജൂലൈയില്‍ ബിഡന്‍ ഗാര്‍സെറ്റിയെ ഈ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു, എന്നാല്‍ ലോസ് ഏഞ്ചല്‍സിലെ മേയറായിരിക്കെ ഒരു സഹായിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നതിനാല്‍ നിയമനം ഭാഗികമായി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു എന്നാല്‍ ഗാര്‍സെറ്റിആരോപണങ്ങള്‍ നിഷേധിച്ചു..
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും ജിയോപൊളിറ്റിക്കല്‍ പ്രാധാന്യമുള്ളതുമായ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ രണ്ടു വര്‍ഷമായി സ്ഥിരം പ്രതിനിധി ഇല്ലാതെ ഒഴിഞ്ഞു കടന്നിരുന്നത് അമേരിക്കക്കു നാണക്കേടുണ്ടാക്കിയിരുന്നു ഈ ആരോപണങ്ങളെ മറികടക്കാന്‍ കഴിഞ്ഞത് പ്രസിഡന്റ് ബൈഡന്റെ രാഷ്ട്രീയ വിജയമാണ്. ഏകദേശം 2.7 ദശലക്ഷം ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.
'ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരു അംബാസഡര്‍ ഉള്ളത് വളരെ നല്ല കാര്യമാണ്.' അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്,'' ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡെമോക്രാറ്റും ഭൂരിപക്ഷ നേതാവുമായ സെനറ്റര്‍ ചക്ക് ഷുമര്‍ ബുധനാഴ്ച വോട്ടിന് ശേഷം പറഞ്ഞു.
പി പി ചെറിയാന്‍