മൗനമായ് കുറുകി -
യൊടുങ്ങിയ
ഒച്ചയായിരുന്നു നീ.
ഓരോ
നിശ്ശബ്ദതയും
നിറങ്ങളാൽ
ശബ്ദിതമായത്
ഞാനറിഞ്ഞു.
പുതുകാലം
പുതു ലോകം ,
ഇവിടെ കനവും
കാര്യവുമായ്
വരുന്നവർ
എന്നും
പേരും പെരുമയും
കൊണ്ടുപോയി.
എന്നാലും
ചില ഹൃദയങ്ങളുണ്ട് ,
വരിയിൽ മർമ്മരം
ചൊരിയുന്ന കവിതയെ
കണ്ടങ്ങുണർന്നേറ്റ്
പാട്ടു പാടാൻ