Image

1.5 ദശലക്ഷത്തിലധികം ഫോര്‍ഡ് വാഹനങ്ങള്‍  തിരിച്ചുവിളിച്ചു

പി പി ചെറിയാന്‍ Published on 18 March, 2023
1.5 ദശലക്ഷത്തിലധികം ഫോര്‍ഡ് വാഹനങ്ങള്‍  തിരിച്ചുവിളിച്ചു

ഡെട്രോയിറ്റ് : ബ്രേക്കുകളുടെയും വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകളുടെയും പ്രശ്നങ്ങളെ തുടര്‍ന്ന് 1.5 ദശലക്ഷത്തിലധികം വാഹനങ്ങള്‍ ഫോര്‍ഡ് തിരിച്ചു വിളിച്ചു.ചോര്‍ന്നൊലിക്കുന്ന ബ്രേക്ക് ഹോസുകളും പെട്ടെന്ന് പൊട്ടിപോകുന്ന വിന്‍ഡ്ഷീല്‍ഡ് വൈപ്പറൂമാണ്  യുഎസില്‍ 1.5 ദശലക്ഷത്തിലധികം വാഹനങ്ങള്‍ ഫോര്‍ഡ് തിരിച്ചുവിളിക്കുന്നതിനുള്ള കാരണമായി ചൂണ്ടുകാണിക്കപ്പെടുന്നത് .ഫ്രണ്ട് ബ്രേക്ക് ഹോസുകള്‍ പൊട്ടി ബ്രേക്ക് ഫ്‌ലൂയിഡ് ചോരാന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ റെഗുലേറ്റര്‍മാര്‍ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത രേഖകളില്‍ കമ്പനി പറയുന്നു

 2013 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തില്‍ ഫോര്‍ഡ് ഫ്യൂഷന്‍, ലിങ്കണ്‍ എംകെഎക്‌സ് മിഡ്‌സൈസ് കാറുകള്‍ എന്നിവ ഉള്‍പ്പെടുന്ന 1.3 ദശലക്ഷം വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരുന്നത് .തിരിച്ചു വിളിച്ചതില്‍ 2021 മുതല്‍ 222,000 F-150 പിക്കപ്പുകളും  ഉള്‍പ്പെടുന്നു

ഡീലര്‍മാര്‍ ഹോസുകള്‍ മാറ്റിസ്ഥാപിക്കും. ഏപ്രില്‍ 17 മുതല്‍ ഫോര്‍ഡ് ഉടമയുടെ അറിയിപ്പ് കത്തുകള്‍ മെയില്‍ ചെയ്യും. മാറ്റിവെക്കേണ്ട ഭാഗങ്ങള്‍ ലഭ്യമാകുമ്പോള്‍  രണ്ടാമത്തെ അറിയിപ്പ് ലഭിക്കും.
പ്രശ്നങ്ങള്‍ നേരിടുന്ന വാഹന  ഉടമകള്‍ അവരുടെ ഡീലറെ വിളിക്കണമെന്ന് ഫോര്‍ഡ് അറിയിച്ചിട്ടുണ്ട് അറ്റകുറ്റപ്പണികള്‍ക്കായി ഇതിനകം ചില ഭാഗങ്ങള്‍ ലഭ്യമാണ്. ഏകദേശം 2% വാഹനങ്ങളില്‍ മാത്രമേ ബ്രേക്ക് ഹോസ് ചോര്‍ച്ച ഉണ്ടാകൂ എന്ന് കമ്പനി പറയുന്നു.

പി. പി. ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക