കാലത്തിനൊപ്പമോ
കാലത്തിന് മുൻന്പോ
കരങ്ങൾക്കൊരുത്തു
നടന്നവൾ കവിത
കനലായി മാറിയ
കാവ്യങ്ങൾക്കൊക്കയും
കരുത്തു നൽകി ഈ കവിത
കാണും കിനാക്കൾക്ക്
കതിർ മണ്ഡപമൊരുക്കിയവൾ
ചിന്തയാം പറവയ്ക്കു
ചിറകുകൾ തന്നു നീ
പ്രതീക്ഷതൻ ഗഗന
സീമയിൽ പാറിക്കളിച്ചവൾ
ആകുലതകളൊക്കെയും
അക്ഷര ങ്ങളാക്കി
ഒരു വരിക്കായി
കാത്തു നിന്നവൾ നീ
ആനന്ദ രേണുക്കൾ
ഒന്നായൊഴികിയപ്പോൾ
ആശയ മായവൾ
വിരഹത്തിൻ നോവുകൾ നീറി
പടർന്നപ്പോൾ
നിഴൽ പോലെ നീന്നവൾ
വാക്കുകൾ അർഥം
തിരഞ്ഞപ്പോൾ ചാരത്തു വന്നു
കൊഞ്ചി പറഞ്ഞവൾ
ദുഃഖ സാഗരങ്ങൾ
തീരം തിരഞ്ഞപ്പോൾ
തിരികെ പോയവൾ
ആശയും നിരാശയും
അശ്രു കണങ്ങളും
ആദ്യം നിവേദിച്ച
പൂജാമലരിവൾ കവിത.