Image

സമകാലിക പ്രവാസി ഓട്ടംതുള്ളല്‍ (ജോണ്‍ ഇളമത)

Published on 29 March, 2023
സമകാലിക പ്രവാസി ഓട്ടംതുള്ളല്‍ (ജോണ്‍ ഇളമത)

മതമില്ലാത്തവര്‍
മമത പിടിച്ചൊരു
മതസൗസാര്‍ദ്ദം!

തട്ടകമില്ലാത്തൊരൊക്കെ
തപ്പിനടന്ന് പുതിയാരു
കാല്‍വെപ്പിന്
കാഴ്ചയൊരുക്കി!

ഫോക്കാനയുടെ
ആന വിരണ്ടു
കേരള സമ്മേളന
മെന്തോന്ന്?
ഇന്ത്യയിലാകെ
ആന വിരണ്ടു!

ലാനായുടെ ഗതിയും
പാഴായി!
പണ്ടു ചില്ലറ
അക്ഷരസ്‌നേഹികള്‍
ഉത്സാഹിച്ചതു
പാഴായി!

പഴയകഥാകൃര്‍ത്തുക്കള്‍
പേനമടക്കി
പുതിയ കഥകളുടെ
പുത്തന്‍നാവുകള്‍
പത്തിവിടര്‍ത്തി!

ബഹുജനം പലവിധം!
ഒരുയുഗമിവിടെ
ഇവിടെ തളരട്ടെ!
പുതിയ നാമ്പുകള്‍
വിടരട്ടെ!!

 

Join WhatsApp News
Sudhir Panikkaveetil 2023-03-29 11:30:45
എന്നിട്ടരിശം തീരാതവനാ പേന എടുത്ത് എഴുത്ത് തുടങ്ങി....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക