Image

സഭാപ്രതിസന്ധി:   മുള്ളിന്മേല്‍ ഉതയ്ക്കരുത് (ജോണ്‍ വേറ്റം)

Published on 01 April, 2023
സഭാപ്രതിസന്ധി:   മുള്ളിന്മേല്‍ ഉതയ്ക്കരുത് (ജോണ്‍ വേറ്റം)

ഒരു വിപ്ലവവ്യവഹാരത്തിനു വിരാമമിടാന്‍ എന്ത് ചെയ്യണമെന്ന ചോദ്യം പോതുജനതാ ല്പര്യങ്ങളില്‍ പൂര്‍വ്വാധികം മുഴങ്ങുന്നു. കാതോലിക്കാ, പാത്രിയാര്‍ക്കീസ് സഭാവിഭാഗങ്ങളു ടെ നടുവില്‍, 1934-ല്‍, അംഗീകരിക്കപ്പെട്ട ഒരു ഭരണഘടന നിലകൊള്ളവേ, അത് സൃഷ്ടിച്ച വിഭജനവും സമുദായക്കേസും, അമേരിക്കയിലെ സുറിയാനി ക്രിസ്ത്യാനികളെ എങ്ങനെ ബാധിച്ചു? പ്രസ്തുത സഭാവഴക്ക് പരിഹരിക്കപ്പെടാതെ, പുതിയ പ്രതിസന്ധിയില്‍ എത്തിയി രിക്കുന്ന ഈ നേരത്ത്, ചരിത്രത്തിലിടം പിടിച്ച ചില സത്യസംഭവങ്ങളെ ഓര്‍ത്തുപോകുന്നു.     
        മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സ്ഥാപനത്തിനുശേഷം, എഴുപതുകളില്‍, അന്ത്യോഖ്യാ  പാത്രിയര്‍ക്കീസ്ന്‍റെയും മലങ്കര കാതോലിക്കായുടെയും ആത്മീയമേലദ്ധ്യക്ഷതയും തുല്യ തയും ചോദ്യംചെയ്യപ്പെട്ടു. ശ്ലൈഹികപരമാധികാരവും, പിന്തുടര്‍ച്ചാവകാശവും വിവാദവി ഷയങ്ങളായി. ദേശീയമനോഭാവവും വ്യക്തിതാല്പര്യങ്ങളും അവയില്‍ ഊര്‍ജ്ജംപകര്‍ന്നു. അവ, നിയമാനുസൃതവും നീതിയുക്തവുമായനിലപാട് മാത്രമാണെന്ന് ഇരുകൂട്ടരും പ്രഖ്യാ പിച്ചു. അന്ന് സന്ധിക്കും സമാധാനത്തിനും സമയമുണ്ടായിരുന്നു. എന്നിട്ടും, അനുരഞ്ജന ത്തിന് ആരുംതന്നെ ശ്രമിച്ചില്ല. പരസ്പരം കീഴടക്കാന്‍, നേതാക്കള്‍ മല്‍സരമനോഭാവത്തോടെ  കോടതിയില്‍ പോയി. അതോടെ, ഇരുവിഭാഗങ്ങളും ശത്രുതയിലേക്കുതിരിഞ്ഞു. തകര്‍ച്ച യുടെ താല്‍പര്യങ്ങളിലൂടെ കലഹങ്ങള്‍ കത്തിക്കയറി.  ക്രിസ്തീയവിശ്വാസത്തിന്‍റെ ഉദ്ദേശങ്ങ ളും മര്‍മ്മങ്ങളും അവര്‍ മറന്നു. പൊതുജനത്തിന്‍റെ ഉദാരമായപിന്തുണയും സഹതാപവും പ്ര തീക്ഷിച്ചവര്‍, നുണപറഞ്ഞു. അന്യോന്യം തൊടുത്തുവിട്ട അര്‍ദ്ധസത്യങ്ങളും ആരോപണ ങ്ങളും, സമരമുഖങ്ങ ളില്‍ ആവേശം പകര്‍ന്നു.             
       1973-ല്‍, ന്യുയോര്‍ക്ക്‌ സിറ്റിയുടെ അധികാരപരിധിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന സ്റ്റാറ്റന്‍ ഐലന്‍ഡില്‍, മലയാളികളുടെ ആരാധനാലയങ്ങള്‍ ഇല്ലായിരുന്നു. അതിനാല്‍, ഏതാനും അംഗങ്ങളുടെ പരിശ്രമഫലമായി, 1974-ആഗസ്റ്റ്‌ മാസത്തില്‍, ഒരു കത്തോലിക്കാപള്ളിയുടെ ചാപ്പലില്‍,  ഓര്‍ത്തഡോക്സ് സഭയിലെ ഒരു പുരോഹിതന്‍റെ കാര്‍മ്മികത്വത്തില്‍ ‘കുര്‍ബാന’ അര്‍പ്പിച്ചതോടെ, ചെറിയ കൊണ്‍ഗ്രിഗേഷന്‍ സ്ഥാപിതമായി. എങ്കിലും, കോണ്‍ഗ്രിഗേഷനെ, പ്രസ്തുത പുരോഹിതന്‍റെ ഇടവകയുടെ ശാഖയാക്കാന്‍ ഭൂരിപക്ഷഅംഗങ്ങള്‍ വിസമ്മതിച്ചു. അതിനാല്‍, അദ്ദേഹവും ഏതാനും അംഗങ്ങളും പിരിഞ്ഞുപോയി. അവശേഷിച്ചവര്‍, അതേ  കത്തോലിക്കാചര്‍ച്ചിന്‍റെ, വിദ്യാലയത്തിന്‍റെ ഭോജനശാലയില്‍, ഞായറാഴ്ചതോറും പ്രാര്‍ത്ഥി ച്ചു. 1975-ല്‍ “ഇന്‍കോര്‍പറെയ്റ്റ്” ചെയ്തു കോണ്‍ഗ്രിഗേഷനെ “മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്ത ഡോക്സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ” എന്ന നാമത്തില്‍ അംഗീകൃതദൈവാലയമാക്കി. എന്നി ട്ടും, ആരാധന അര്‍പ്പിക്കാന്‍ ഒരുപട്ടക്കാരനും വന്നില്ല. പിരിഞ്ഞുപോയ പുരോഹിതന്‍ ഐ ലന്‍ഡിലുള്ള ഒരു ഭവനത്തില്‍, ആഴ്ചതോറും കുര്‍ബാന നടത്തിയത് തടസ്സമായി.                  
        ന്യൂയോര്‍ക്കിലുള്ള പട്ടക്കാരെ അയപ്പിക്കാമെന്ന്, അന്നത്തെ ബാഹ്യകേരള ഭദ്രാസനാ ധിപന്‍ സമ്മതിച്ചെങ്കിലും, അവിടെയുള്ള മറ്റ് ദൈവാലയങ്ങള്‍ സഹകരിച്ചില്ല. കൂടാതെ, ആ സമയത്ത് മലങ്കര ഓര്‍ത്തോഡോക്സ് സഭയിലെ ഒരു മെത്രാന്‍ സന്ദര്‍ശനത്തിനു വന്നു. എങ്കി ലും, മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചിനെ സഹായിക്കണമെന്ന ബാഹ്യകേരള ഭദ്രാസനാധിപന്‍റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം പ്രവര്‍ത്തിച്ചില്ല. കൂടാതെ, പക്ഷംപിടിച്ചതിന്‍റെ ഫലമായി കുറെ അംഗങ്ങളും രാജിവച്ചു. അതുകൊണ്ട്, മാര്‍ ഗ്രീഗോറിയോസ് ചര്‍ച്ചിലെ അംഗസംഖ്യ അഞ്ച്‌ കുടുംബങ്ങളായി കുറഞ്ഞു. എന്നിട്ടും, പട്ടക്കാരും കുര്‍ബാനയുമില്ലാതെ, ഒരു സംവത്സര ത്തോളം, പള്ളി പ്രാര്‍ത്ഥനയില്‍ പിടിച്ചുനിന്നു.    
        1974-ല്‍ ആകമാന സുറിയാനിസഭ ഏകമായിരുന്നു. ഇഗ്നാത്തിയോസ് യാക്കൂബ് ത്രിതീ യന്‍ ബാവ അന്ത്യോഖ്യാ പാത്രിയര്‍ക്കീസും, ഔഗേന്‍ പ്രഥമന്‍ ബാവ പൌരസ്ത്യ കാതോ ലിക്കായും ആയിരുന്നു. 1970-ല്‍, സഭയില്‍ ആരഭിച്ച അസ്സമാധാനം, 1975-ല്‍ മത്സരത്തിലേക്ക് മാറി. മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനം സംബന്ധിച്ചുണ്ടായ പാത്രിയര്‍ക്കീസിന്‍റെ ചോദ്യങ്ങളും, അതിന് അന്നത്തെ കാതോലിക്കോസ് നല്‍കിയ മറുപടിയും മുഖാന്തിരം, ഗുരുതരമായ നടപടികളിലേക്കു സഭാവിഭാഗങ്ങള്‍ കടന്നു. പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോ സ് യാക്കൂബ് ത്രിതീയന്‍ ബാവ, പൗലൊസ് മാര്‍ പീലക്‌സീനൊസ് മെത്രാപ്പോലീത്തയെ, ബസേലിയോസ് പൗലോസ് രണ്ടാമന്‍ എന്നപേരില്‍, ശ്രേഷ്ഠകാതോലിക്കയായി കേരളത്തില്‍ വാഴിച്ചു. അത് ഭരണഘടനാവിരുദ്ധമാണെന്ന ശബ്ദമുയര്‍ന്നു. തത്സമയം, 1975 ഒക്ടോബര്‍ മാസത്തില്‍, പൌരസ്ത്യകാതോലിക്ക മോറാന്‍ മോര്‍  ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ സഭാഭരണത്തില്‍നിന്നും സ്വയം പിന്മാറി. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയും നിയുക്തകാതോ ലിക്കയുമായിരുന്ന, ഡോ. മാത്യുസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, മാര്‍തോ മ്മാശ്ലീഹായുടെ സിംഹാസനത്തില്‍, മാര്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യുസ് പ്രഥമന്‍ എന്നപേരില്‍ കാതോലിക്കയായി വാഴിക്കപ്പെട്ടു. അങ്ങനെ, മലങ്കരയില്‍ രണ്ട് കാതോലി ക്കാമാരും,‘ബാവാകക്ഷി’ ‘മെത്രാന്‍കക്ഷി’ എന്ന പേരുകളില്‍ സഭാവിഭാങ്ങളും ഉണ്ടായി.               

        1975-ല്‍, നോര്‍ത്തമേരിക്കയില്‍, പാത്രിയര്‍ക്കീസ് പക്ഷത്ത് മലയാളിവിഭാഗവും, മലങ്ക രസഭക്ക് ഭദ്രാസനവും ഇല്ലായിരുന്നു. ആ ഘട്ടത്തില്‍, ന്യൂയോര്‍ക്കില്‍ ഉണ്ടായിരുന്ന ഏതാനും ഓര്‍ത്തഡോക്സ് പള്ളികളില്‍ കൂ‌ടിനടന്ന പാത്രിയാര്‍ക്കീസ്ഭാഗം വിശ്വാസികള്‍, വിഭാഗീയത യുടെവേദന അനുഭവിക്കാതെ, ഐക്യത്തിന്‍റെ അനുഗ്രഹംപ്രാപിച്ച നേരമായിരുന്നു. എന്നാ ലും, കേരളത്തില്‍നിന്നും സന്ദര്‍ശനത്തിനു വന്ന, പാത്രിയര്‍ക്കീസ് സഭയിലെ മെത്രാന്മാരും പുരോഹിതരും, അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വാധീനിച്ചു. ഓര്‍ത്ത ഡോക്സ് ദൈവാലയങ്ങളില്‍നിന്നും അവരെ മാറ്റാന്‍ ശ്രമിച്ചു. സ്റ്റാറ്റന്‍ ഐലന്‍ഡിലെ മാര്‍ ഗ്രീ ഗോറിയോസ് ദൈവാലയ അംഗങ്ങള്‍, പട്ടക്കാരുടെ അഭാവവും സ്വജനത്തിന്‍റെ വേര്‍പാടും ഹേതുവാ യി, 1976-ല്‍, പാത്രിയര്‍ക്കീസ് സഭയുടെ ഭദ്രാസനാധിപന്‍ മാര്‍ അത്തനാസിയോസ് യേശു ശമുവേല്‍ മെത്രാപ്പോലീത്തായെ സമീപിച്ചു. അവരുടെ അഭ്യര്‍ത്ഥന സ്വീകരിച്ച മെത്രാപ്പോലീത്ത, അദ്ദേഹത്തിന്‍റെകു‌ടെ താമസിച്ച, ‘യൂലിയോസ് ഈസാ സീസക്ക്’റമ്പാനെ കുര്‍ബാന അര്‍പ്പിക്കുന്നതിനുവേണ്ടി, സ്റ്റാറ്റന്‍ ഐലന്‍ഡില്‍  അയച്ചു. അത് തികച്ചും സൗജ ന്യസേവനമായിരുന്നു. എന്നുവരികിലും, ഞായറാഴ്ച്ചതോറും ന്യൂജെഴ്സിയില്‍ ചെന്ന് റമ്പാനെ കൊണ്ടുവരികയും ആരാധനക്കുശേഷം, അരമനയില്‍ കൊണ്ടുവിടുകയും ചെയ്യണമായി രുന്നു.  
         ഓര്‍ത്തഡോക്സ് പള്ളിയില്‍, ഭദ്രാസനമെത്രാപ്പൊലീത്ത കുര്‍ബാന ചൊല്ലിക്കുന്നു എന്ന പരാതി പെട്ടെന്ന് പൊന്തിവന്നു. അതുകൊണ്ട്, സ്വന്തതാല്പര്യവും, ശ്രേഷ്ഠകാതോലിക്കയുടെ ഉപദേശവുമനുസരിച്ചു, പള്ളിയുടെ പേര് മാറ്റുന്നതിനു മാര്‍ അത്താനാസിയോസ് കല്പന അ യച്ചു. അത് പള്ളിക്കാര്‍ക്ക് വേദനയായെങ്കിലും, “ മാര്‍ ഗ്രിീഗോറിയോസ് സിറിയന്‍ ഓര്‍ത്ത ഡോക്സ് ചര്‍ച്ച് ( മലയാളം ) “ എന്ന പുതിയ നാമം ദൈവാലയത്തിനുനല്കി. അങ്ങനെ, 1976-ല്‍, സ്റ്റാറ്റന്‍ ഐലന്‍ഡിലെ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, നോര്‍ത്തമേരിക്കയിലെ പാത്രിയര്‍ക്കീസ് പക്ഷത്തുദിച്ച പ്രഥമ മലയാളം പള്ളിയായി.   
     ഭദ്രാസനമെത്രാപ്പൊലീത്തയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിച്ച മാര്‍ ഗ്രീഗോറിയോസ് ചര്‍ച്ചില്‍, സമീപപ്രദേശങ്ങളില്‍ വസിച്ച  വിശ്വാസികളും ആരാധനകളില്‍ സംബന്ധിച്ചു. ദൈവാലയം ശക്തിപ്പെട്ടു. 1977- ല്‍, കോട്ടയം നിവാസിയായ ജോണ്‍ ജേക്കബ്‌ അച്ചനെ ഇമി ഗ്രേഷനില്‍ ഭരണസമിതി വരുത്തി. ഭദ്രാസനമെത്രാപ്പോലീത്ത, അദ്ദേഹത്തെ ഇടവകവികാ രിയാക്കി നിയമിച്ചു. മെത്രാപ്പൊലീത്തയും, വികാരിയും, പള്ളിയംഗങ്ങളും സഹകരിച്ചു  പ്രവര്‍ത്തിച്ചു. നോര്‍ത്തമേരിക്കയില്‍ പുതിയ പാത്രിയര്‍ക്കീസ് പള്ളികള്‍ സ്ഥാപിക്കുന്നതിന്  അച്ചനെ അയച്ചു. അതിന്‍റെ ഫലമായി, പലസംസ്ഥാനങ്ങളിലും ദൈവാലയങ്ങള്‍ പ്രവര്‍ത്ത നത്തില്‍വന്നു, മാര്‍ ഗ്രീഗോറിയോസ് ചര്‍ച്ചിലെ അംഗങ്ങള്‍ ഒരു വീട് വാങ്ങി, നവീകരി ച്ചു ദൈവാലയമാക്കി. അവിടെവച്ച്, 1977-ല്‍, ജോസഫ് സി. ജൊസഫ് എന്ന മലയാളിയുവാവിന് ഭദ്രാസനാധിപന്‍ ശെമ്മാശപട്ടം നല്കി.     
       1977-ല്‍. അമേരിക്കയിലെ മലങ്കര ഓര്‍ത്തഡോക്സ് സഭക്ക്, ഭദ്രസനവും മെത്രാപ്പോലീത്ത യും ഉണ്ടായി. വിശ്വാസികളുടെ സംഖ്യയും വര്‍ദ്ധിച്ചു. മാര്‍ ഗ്രീഗോറിയോസ് ചര്‍ച്ച്‌, ഓര്‍ത്ത ഡോക്സ് വിഭാഗത്തിലായിരുന്ന ഘട്ടത്തില്‍, പിരിഞ്ഞുപോയവരും മറ്റുള്ളവരും ചേര്‍ന്നു, 1977-ല്‍, സെന്‍റ്  ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ്‌ ചര്‍ച്ച് സ്ഥാപിച്ചു. 
        അമേരിക്കയില്‍, പാത്രിയര്‍ക്കീസ് ഭദ്രാസനത്തിന്‍കീഴില്‍ മലയാളം പള്ളികള്‍ ഉണ്ടാകു   ന്നതിനു പ്രവത്തിച്ചവരില്‍ രണ്ട്പേര്‍, ഭദ്രാസനസെക്രട്ടറി ‘ജോണ്‍ പീറ്റര്‍ മീനൊ’ അച്ചനും, ഡോ. ജോര്‍ജ് കൊച്ചേരില്‍ അച്ചനും ആയിരുന്നു.   
        1979 ആഗസ്റ്റ് മാസത്തില്‍, മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠകാതോ ലിക്ക ബാവ ബസേലിയോസ് പൗലോസ് ദ്വിതീയന്‍, മാര്‍ ഗ്രീഗോറിയോസ്‌ ചര്‍ച്ച് സന്ദര്‍ശിച്ചു. കുഞ്ഞുങ്ങള്‍ക്ക് മാമോദീസ നല്കി. 1981 ഒക്ടോബര്‍മാസത്തില്‍, അന്ത്യോഖ്യാ പാത്രിയര്‍ക്കീ സ് ഇഗ്നാത്തിയോസ് സാഖാ ഈവാസ്, പ്രസ്തുത ദൈവാലയം സന്ദര്‍ശിച്ചു. ഒരാള്‍ക്ക് ശേമ്മാശ പട്ടവും മറ്റൊരാള്‍ക്ക്‌ ‘കോറൂയോ’പട്ടവും നല്കി. 
        നോര്‍ത്ത് അമേരിക്കയിലെ പാത്രിയാര്‍ക്കീസ് ഭാഗത്ത് മലയാളം പള്ളികള്‍ വര്‍ദ്ധിച്ചതി നാല്‍, ഭരണസൗകര്യത്തിനുവേണ്ടി, ഉപദേശകസമിതിയും ഭരണഘടനയും ഉണ്ടായി. ഈ നേരത്ത്, ജോണ്‍ ജേക്കബ് അച്ചന്‍, മേല്‍പ്പട്ടത്തിന് സ്വാദേശത്തേക്ക് മടങ്ങി. അതിനുമുമ്പ്, ഒരുപള്ളിയംഗത്തിനു കശീശ്ശപട്ടം കൊടുക്കുന്നതു സംബന്ധിച്ചു ഭദ്രാസനാധിപനോട് തര്‍  ക്കിക്കുകയും, മറ്റൊരു മലങ്കരമെത്രാപ്പൊലീത്തയുടെ കാര്‍മ്മികത്വത്തില്‍ ‘പട്ടംകൊട’ നട ത്തുകയും ചെയ്തു. പുതിയ പട്ടക്കാരനെ പള്ളിവികാരിയാക്കിയെങ്കിലും, അദ്ദേഹത്തിന്‍റെ ഭരണം നീണ്ടുനിന്നില്ല. കുറെ അംഗങ്ങളോടൊപ്പം വികാരി പള്ളിവിട്ടുപോയി. ഭദ്രാസനമെ  ത്രാപ്പോലീത്ത മറ്റൊരു പട്ടക്കാരനെ നിയമിച്ചു. അത് മാറ്റങ്ങളുടെ ആരംഭമായി.
         
പാത്രിയാര്‍ക്കീസ് ഭദ്രാസനത്തിന്‍കീഴിലുണ്ടായിരുന്ന കുറെ പട്ടക്കാര്‍, ദേശിയചിന്ത യോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഒന്‍പത്‌ പട്ടക്കാര്‍ കയ്യൊപ്പിട്ട ഒരു കത്ത്, മലങ്കരയിലെ സഭാസെക്രട്ടറിക്ക് അയച്ചുകൊടുത്തു. അത്താനാസിയോസ് മെത്രാപ്പോലീത്തയെ സംബ ന്ധിച്ച പരാതിയായിരുന്നു അത്. ഭരണനേത്രുത്വത്തിന് എതിരെയുണ്ടായ ആ രഹസ്യനീക്കം പിന്നീട്‌ പരസ്യപ്രവര്‍ത്തനമായി. അമേരിക്കന്‍ ഭദ്രസനത്തിനുള്ളില്‍ ഭിന്നതയുണ്ടെന്ന് പാത്രിയര്‍ക്കിസും അറിഞ്ഞു. അതിനാല്‍, നോര്‍ത്തമേരിക്കയിലുള്ള എല്ലാ സുറിയാനി ഓര്‍ത്തഡോക്സ് സഭാവിശ്വാസികളൂം, ലോകത്തിന്‍റെ ഏത് ഭാഗത്ത്നിന്നും വന്നവരായാലും, ഭദ്രാസനമെത്രാപ്പോലീത്തയുടെ അധികാരത്തിന്‍ കീഴിലായിരിക്കണമെന്ന് അറിയിച്ചു കൊണ്ടുള്ള കല്പന, മലയാളം പള്ളികള്‍ക്ക് അയച്ചു. ഭദ്രാസനത്തിനുവെളിയില്‍ സംഘടിച്ച വര്‍ കല്പന കണ്ടില്ലെന്നു നടിച്ചു.     
      
  1985-ല്‍, അമേരിക്ക കാനഡ ഭദ്രാസനത്തില്‍, മലങ്കരസുറിയാനി ഓര്‍ത്തഡോക്സ് പള്ളി കളും, കോണ്‍ഗ്രിഗേഷനുകളും ഉള്‍പ്പടെ പതിനാല് ആരാധനാസ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട്, പള്ളിപ്രതിപുരുഷയോഗം ചേരുന്നതിനും, എല്ലാകുടുംബങ്ങളെയും വിളിച്ചു ചേര്‍ത്ത് കണ്‍വെന്‍ഷന്‍ നടത്തുന്നതിനും തീരുമാനിച്ചു. 1986-ല്‍, ജോര്‍ജ് കൊച്ചേരില്‍ അച്ഛ ന്‍ വികരിയായിരുന്ന, സന്‍റെ് മേരീസ് ചര്‍ച്ചില്‍ ആദ്യ കണ്‍വെന്‍ഷന്‍ നടത്തി. വിഘടിച്ചു നിന്നവര്‍ അതില്‍ സഹകരിച്ചില്ല.        
         
മേല്‍പ്പട്ടത്തിനുവേണ്ടി കേരളത്തിലെത്തിയ ജോണ്‍ ജേക്കബ് അച്ചന്‍, യൂഹാനോന്‍ മാര്‍ പീലക്സീനോസ് എന്നപേരില്‍ മലബാര്‍ ഭദ്രസനത്തിന്‍റെ അധിപനായി. അദ്ദേഹം അമേരിക്ക യില്‍ വന്നു. സ്റ്റാറ്റന്‍ ഐലന്‍ഡ്‌ മാര്‍ ഗ്രീഗോറിയോസ് ചര്‍ച്ച് വിട്ടുപോയ പട്ടക്കാരനു പള്ളി സ്ഥാപിക്കുന്നതിനും മറ്റും പിന്തുണനല്കി. ഭദ്രാസനമെത്രാപ്പോലീത്തക്ക് എതിരേ പ്രവര്‍ത്തിച്ച വര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുത്തു. നോര്‍ത്തമേരിക്കയിലുള്ള എല്ലാ മലയാളം പള്ളികളേ യും കൂട്ടിച്ചേര്‍ത്തൊരു മലയാളം ഭദ്രാസനവും, അതിലൊരു മലയാളി മെത്രാപ്പോലീത്തയും ഉണ്ടാകുന്നതിനുവേണ്ടി സ്ഥിതിപരിവര്‍ത്തനസിദ്ധാന്തം നല്കി. അതനുസരിച്ച്, വേറിട്ടുനിന്ന വിഭാഗം ഭദ്രാസനമെത്രാപ്പോലീത്തയോടു സഹകരിക്കുന്നതിനും ധാരണയായി. കണ്‍വെന്‍   ഷനും പള്ളിപ്രതിപുരുഷയോഗവും ആണ്ട്തോറും നടത്തി. മലയാളം പള്ളികള്‍ക്കുവേണ്ടി പുതിയൊരു ഭരണഘടനയും ഉണ്ടാക്കി.        
        
 1992-ല്‍, ജൂലൈ മാസത്തില്‍, നയാക് കോളജില്‍ നടത്തിയ കണ്‍വെന്‍ഷനില്‍, വിമതഭാ ഗവും സംബന്ധിച്ചു. തീരുമാനങ്ങള്‍ ഉണ്ടാക്കി. ഭദ്രാസന സെക്രട്ടറിയെന്ന നിലയില്‍ മെത്രാ പ്പോലീത്തയോടൊപ്പം സഞ്ചരിച്ച, ജോണ്‍ പീറ്റര്‍ മീനൊ അച്ചന്‍റെ സാന്നിദ്ധ്യം, ഡയസീസന്‍ കൌണ്‍സിലിലും യോഗങ്ങളിലും അനുവദിക്കരുതെന്നതായിരുന്നു അവയില്‍ ഒന്ന്. എല്ലാ പള്ളികളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന ഒരു യോഗം ഉടനെ ചേരണമെന്നും നിശ്ചയി ച്ചു. അതനുസരിച്ച്, അന്ന്തന്നെകൂടിയയോഗം ഭദ്രാസനമെത്രാപ്പൊലീത്തായുടെ പ്രാര്‍ത്ഥന യോടെ ആരംഭിച്ചു. എങ്കിലും, അദ്ദേഹം മടങ്ങിപ്പോയി. വിമതവിഭാഗത്തിന്‍റെ പ്രത്യേകതാല്പ ര്യത്തോടെ ആരംഭിച്ച പ്രസ്തുത യോഗത്തില്‍; യൂഹാനോന്‍ മാര്‍ പീലക്സിനോസും, എബ്രഹാം മാര്‍ സേവേറിയോസും പങ്കെടുത്തു. സകല മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് പള്ളികള്‍   ക്കുംവേണ്ടി, നേരിട്ടു പ്രവ്രര്‍ത്തിക്കുന്നതിന്, മലയാളിയായ സഹായമെത്രാപ്പൊലീത്തയെ വാഴിക്കണമെന്നും യോഗം തീരുമാനിച്ചു.  
       
 പ്രസ്തുത നിശ്ചയത്തെപ്പറ്റി, ഡയസിസന്‍ കൌണ്‍സിലില്‍ ചര്‍ച്ചചെയ്തു. കേരളത്തിലോ ബാഹ്യകേരളത്തിലോ സേവനം ചെയ്യുന്ന മെത്രന്മാരെയല്ല, പിന്നെയോ, യോഗ്യതയുള്ള ഒരു പട്ടക്കാരനെ തിരഞ്ഞെടുത്ത്, മേല്പട്ടസ്ഥാനം നല്കാന്‍ പാത്രിയാര്‍ക്കീസിനെ അറിയിക്കണ മെന്നായിരുന്നു തീരുമാനം. അതില്‍, മാര്‍ പീലക്സീനോസിനെ ഒഴിവാക്കാനുള്ള തന്ത്രം മറ ഞ്ഞുനിന്നു. 1992- ഡിസംബര്‍ മാസത്തില്‍, ന്യുജഴ്സിയിലുള്ള ഭദ്രാസനപ്പള്ളിയില്‍ വിളിച്ചുകൂ   ട്ടിയ, പള്ളിപ്രതിപുരുഷയോഗത്തില്‍, പത്തൊന്‍പത് പള്ളികള്‍ പങ്കെടുത്തു. മൂന്ന് സ്ഥാനാ ര്‍ത്ഥികളില്‍ നിന്നും, ‘പൂതിയോട്ട് ചെറിയാന്‍ അച്ചനെ’ യോഗം തിരഞ്ഞെടുത്തു. ഭദ്രാസന മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍, മാര്‍ പീലക്സീനോസും, മാര്‍ സേവേറി യോസും ഉണ്ടായിരുന്നു. പ്രസ്തുത യോഗം തയ്യാറാക്കി, പാത്രിയര്‍ക്കീസിന് അയച്ചുകൊടുത്ത റിപ്പോര്‍ട്ടില്‍, മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായെ പരാമര്‍ശിച്ചെഴുതിയ ഭാഗത്ത്,  മായം കലര്‍ന്ന കാര്യം രഹസ്യമായിരുന്നു.      
        
പാതിയര്‍ക്കീന്‍റെ നടപടി വൈകിയതിനാല്‍, 1993-ജൂണ്‍ മാസത്തില്‍, ഡയസിസന്‍ കൌ ണ്‍സിലിലെ നാലംഗസംഘം ബാവയുടെ അരമനയില്‍ എത്തി. നിവേദനംനല്കി. കല്പനയും  വാങ്ങി സന്തുഷ്ടരായിമടങ്ങിവന്നു. ഒരാഴ്ചക്കുശേഷം, പ്രസ്തുത കല്പനയുടെ പകര്‍പ്പുകള്‍ പല പള്ളികളിലുമെത്തി. എന്നിട്ടും, ഭദ്രാസനാധിപന് പകര്‍പ്പ് കിട്ടിയില്ല. കല്പനയുടെ ഉള്ളടക്ക മെന്തെന്ന് പാത്രിയാര്‍ക്കീസും അദ്ദേഹത്തെ അറിയിച്ചില്ല. അതിനോടനുബന്ധിച്ചുവെളി പ്പെട്ട വാസ്തവസംഗതികള്‍, മാര്‍ അത്താനസിയോസിനെ നിരാശനും ദുഖിതനുമാക്കി.  
       
 അതിനുശേഷം, അന്ത്യോഖ്യാ പാത്രിയാര്‍ക്കീസ് തന്‍റെ അധികാരത്തലും, നേരിട്ടുള്ള ഭര ണത്തിന്‍കീഴിലൂം, നോര്‍ത്തമേരിക്കയിലെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് പള്ളികള്‍  ക്കുവേണ്ടി, “മലങ്കര ആര്‍ച്ച് ഡയോസിസ് ഒഫ് ദി സിറിയന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത മേരിക്ക” എന്ന നാമത്തില്‍, സ്വതന്ത്രഭദ്രാസനം സ്ഥാപിച്ചു. അതില്‍, പൂതിയോട്ട് ചെറിയാന്‍ അച്ചനെ, ‘സക്കറിയാ മാര്‍ നിക്കൊളാവോസ്’ എന്ന പേര് നല്കി, പ്രഥമ മെത്രാപ്പോ ലീത്തയാക്കി, പാത്രിയര്‍ക്കീസ് വാഴിച്ചു. തന്നാണ്ട് ഒക്ടോബര്‍മാസത്തില്‍ അധികാരത്തില്‍ വന്ന ആര്‍ച്ച്ബിഷപ്പ്, പേര്മാത്രം നല്കപ്പെട്ടിരുന്ന പുതിയ ഭദ്രാസനത്തെ, ബോധപൂര്‍വ്വം ബല  പ്പെടുത്തി. ഭദ്രാസനആസ്ഥാനം ഉണ്ടാക്കി. ദൈവലയങ്ങളെ നിയന്തണത്തില്‍ കൊണ്ടുവന്നു. യോഗ്യതയുള്ളവരെ തിരഞ്ഞെടുത്തു പട്ടം കൊടുത്തു. വൈദികരുടെ അംഗസംഖ്യയും       വര്‍ദ്ധിപ്പിച്ചു. എങ്ങനെയായാലും, അദ്ദേഹത്തിന്നെതിരെ, അസൂയാലുക്കളം പിന്നില്‍നിന്നു കുത്തുന്നവരും ഉണ്ടായി. പാത്രിയാര്‍ക്കീസും അവരുടെ പരാതികള്‍ക്ക് ചെവികൊടുത്തു. 
       
 സ്റ്റാറ്റന്‍ ഐലന്‍ഡില്‍, മലയാളികളുട അംഗസംഖ്യവര്‍ദ്ധിച്ചു. അവിടെ, വിവിധ ആരാ               ധനാലയങ്ങള്‍ പ്രവര്‍ത്തനത്തില്‍വന്നു. സെയ്ന്‍റെ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചി ല്‍ വികാരിയായിരുന്ന ഒരു പട്ടക്കാരന്‍ പിരിഞ്ഞുപോവുകയും, മറ്റൊരു മലങ്കര ഓര്‍ത്തഡോ ക്സ് ചര്‍ച്ച് സ്ഥാപിക്കുകയും ചെയ്തു. ഒരു വലിയദൈവാലയം പണിയുന്നതിനുവേണ്ടി, മാര്‍ ഗ്രീ  ഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, തരിശുഭൂമി വാങ്ങി. എന്നാലും, സഞ്ചാരസൗ കര്യം കൂടുതലുള്ള സ്ഥലത്ത് ഒരു വലിയകെട്ടിടവും വാങ്ങി, നവീകരിച്ചു ദൈവലയമാക്കി. അതില്‍ ആരാധന നടത്തി. ആദ്യത്തെ പള്ളിക്കെട്ടിടവും വിലവാങ്ങിയ തരിശുഭൂമിയും വിറ്റു മുഴുബാധ്യതയും ഒഴിവാക്കി. ആത്മികപരിശുദ്ധിയില്‍, ഐക്യത്തിന്‍റെ അനുഗ്രഹ ത്തില്‍, ക്രിസ്തീയസ്നേഹത്തിന്‍റെ നിറവില്‍, ഒരു ജനമായി, വികാരി ഇട്ടന്‍പിള്ള അച്ചന്‍റെ നേതൃത്വത്തില്‍ ആരാധന തുടര്‍ന്നു. 
         
 തിക്താനുഭവങ്ങളാല്‍ വഞ്ചിക്കപ്പെട്ട, മാര്‍ അത്താനാസിയോസ് യേശു ശാമുവേല്‍ മെത്രാപ്പോലീത്ത നിരാശനായിരുന്നു. തന്‍റെ സഹായത്താല്‍ അമേരിക്കയില്‍ വന്നവരും, തന്‍റെ കൈയ്യില്‍നിന്നും പട്ടമേറ്റവരും, സ്നേഹിച്ചാദരിച്ചവരും, ദേശീയചിന്തയോടെ അക ന്നുപോയി എന്നവിചാരം വേദനിപ്പിച്ചു. അദ്ദേഹത്തിന്‍റെ കരുണയാല്‍ സ്ഥാപിക്കപ്പെട്ട, വാത്സല്ലിച്ചുവളര്‍ത്തിയ, മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചില്‍പോലും പ്രവേശിക്കരുതെന്ന ദാരു ണമായതാക്കീതും ലഭിച്ചു. നെഞ്ചില്‍നിറഞ്ഞുനിന്ന നോവുകളുമായി ന്യുജ്ഴ്സിയിലെ അരമനയില്‍ അദ്ദേഹം വസിച്ചു, കശീശ്ശാപട്ടം സ്വീകരിച്ച മഞ്ഞനിക്കരപള്ളിയില്‍, പാത്രിയാര്‍ക്കീസ് ഏലിയാസ് ത്രിതീയന്‍റെ കബറിന്നുമുന്നില്‍, അദ്ദേത്തിനുവേണ്ടി ഒരുക്കി യിട്ടിരുന്ന കബര്‍ നികത്തിച്ചു. തന്നെ ഇഷ്ടപ്പെടാത്തൊരുജനതയുടെ മണ്ണില്‍ അന്ത്യവിശ്രമം കൊകൊള്ളരുതെന്ന, കനത്തനിശ്ചയത്തോടെ!
       
മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിലാണ് സുറിയാനിക്രിസ്തൃാനികളുടെ പ്രത്യാശ. അതിനാല്‍, അവരുടെ കുരിശിന് “പുനരുത്ഥാന സ്ലീബാ” എന്നും പേരുണ്ട്. യേശു ക്രിസ്തുവിന്‍റെ  ജനനംസംബന്ധിച്ചു പ്രവചിച്ച ‘ചാവുകടലിലെ ഗ്രന്ഥച്ചുരുളുകളുടെ’ ഉടമയായി രുന്ന മാര്‍ അത്താനാസിയോസ് യേശു ശാമുവേല്‍ മെത്രാപ്പോലീത്ത, 1995- ഏപ്രില്‍ മാസത്തി ല്‍, പുനരുത്ഥാനദിനത്തില്‍, പൗരസ്ത്യസഭയുടെ പഞ്ചാംഗപ്രകാരം ഓശാനദിനത്തില്‍, ഭദ്രാ സനപ്പള്ളിയില്‍ സന്ധ്യാനമസ്ക്കാരത്തില്‍ സംബന്ധിക്കാന്‍ തയ്യാറായി. എങ്കിലും, പെട്ടെന്നു ണ്ടായ അസഹനീയമായ നെഞ്ചുവേദന അദ്ദേഹത്തെ തടഞ്ഞു. അത്, അന്ത്യയാത്രയുടെ അനുതാപസൂചനായിരുന്നു. യേശു ക്രിസ്തുവിന്‍റെ ജന്മദിനത്തില്‍ ജനിക്കുകയും, പുനരുത്ഥാ നദിനത്തില്‍ മരിക്കുകയും ചെയ്ത, ആ വന്ദ്യനായ ആചാര്യന്‍, ഹോളണ്ടിലെ സെന്‍റെ് എഫ്രേം സന്യാസി മഠം വക സെന്‍റെ്  മേരീസ് പള്ളിയില്‍ കബറടങ്ങി!  
       
 2001-ഡിസംബര്‍ മാസത്തില്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ നിക്കൊളാവോസ് മലങ്കര ഓര്‍ത്ത ഡോക്സ് സഭയുടെ ഭരണഘടനയോടു കൂറ് പ്രഖ്യാപിച്ചു എന്ന മാദ്ധ്യമവാര്‍ത്തകള്‍ വന്നു. പാത്രിയര്‍ക്കീസിന്‍റെ സെക്രട്ടറിയായിരുന്ന, കുറിയാക്കോസ് മാര്‍ കൂറിലോസിന്‍റെ കത്തി ലൂടെയും പള്ളിയംഗങ്ങള്‍ വാസ്തവം അറിഞ്ഞു. അത് ദൈവാലയത്തില്‍ അഭിപ്രായഭിന്നത യുണ്ടാക്കി. സഭവിട്ടുപോയ മെത്രാനെ അനുസരിക്കുകയും ആംഗീകരിക്കുകയുമില്ലെന്നു ന്യൂനപക്ഷം വാശിപിടിച്ചു. മെത്രാന്‍റെ നേരിട്ടുള്ളവിവരണം കേട്ടതിനുശേഷം തീരുമാനി ക്കാമെന്ന് ഭൂരിപക്ഷവും സമ്മതിച്ചു. പെട്ടെന്നുണ്ടായ വിയോജിപ്പ്‌ എല്ലാവരെയും അസ്വ സ്ഥരാക്കി. മറ്റ് ബറൊകളില്‍ മെത്രാപ്പോലീത്തക്കെതിരേ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പട്ടക്കാ രും, സഹകാരികളും ആ അവസരം ഉപയോഗിച്ചു. പള്ളിയിലെ ന്യൂനപക്ഷത്തെ, അവര്‍ സ്വാ   ധീനിച്ചു. അന്ന് രാത്രിയില്‍ത്തന്നെ, ഭവനങ്ങളില്‍ കൂടിയാലോചനകള്‍ നടത്തി.  
         
മാര്‍ നിക്കൊളാവോസ് മടങ്ങിവന്നു. കുര്‍ബാനക്കുശേഷം കൂടിയ അടിയന്തിരപ്പൊതു യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നുകൊണ്ട്‌, അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം തൃപ്തി കരമായ ഉത്തരം നല്കി: “സുപ്രിംകോടതിവിധിപ്രകാരം ഇരുവിഭാഗങ്ങളും ഒന്നിച്ചുപോകേ ണ്ടതാണ്. സഭാസമാധാനത്തിനു കലഹവും വ്യവഹാരവും ഒഴിവാക്കണം. ഒരുസഭയായി യോജിച്ചുജീവിക്കാന്‍ മുന്നില്‍വന്ന അവസരം ഉപയോഗിച്ചു. അമേരിക്കന്‍ ഭദ്രാസനത്തെ   മലങ്കരസഭയുടെ ഭാഗമായിട്ടു കാണണം. അമേരിക്കയിലുള്ള എല്ലാ സുറിയാനി ഓര്‍ത്തഡോ ക്സ് പള്ളികളും മലങ്കരസഭയുടെ ഭാഗമാകണമെങ്കില്‍, സുപ്രീം കോടതിവിധിയും, 1934-ലെ ഭര ണഘടനയും ആംഗീകരിക്കണം,” അംഗങ്ങളുടെ സംശയങ്ങള്‍ പരിഹരിച്ചതിനാല്‍, അദ്ദേഹ ത്തിന്‍റെ തീരുമാനം ഉചിതമെന്നുകരുതി, പൂര്‍ണ്ണപിന്തുണ നല്കുവാന്‍ യോഗം തീരുമാനീച്ചു. ഓര്‍ത്തഡോക്സ് പക്ഷത്ത് ചേര്‍ന്ന മെത്രാന്‍ ഒരു പാത്രിയര്‍ക്കീസ് പള്ളി പിടിച്ചെടുത്തുവെന്ന വാര്‍ത്തയും അപ്പോള്‍ത്തന്നെ പടര്‍ന്നു.   
        
പിറ്റേന്ന് ഞായര്‍ദിനം. രാവലെ പ്രഭാതനമസ്ക്കാരത്തിനുശേഷം കുര്‍ബാന അര്‍പ്പിക്കാ ന്‍ വികാരി ഇട്ടന്‍പിള്ള അച്ചനും, സഹായത്തിനു സണ്ണിശെമ്മാശനും, മദ്‌ബഹായില്‍ പ്രവേ ശിച്ചു. സഭവിട്ടുപോയ മെത്രാന് പിന്തുണനല്കരുതെന്ന് തലേന്ന് പറഞ്ഞ രണ്ട് പള്ളിയംഗങ്ങ ളും, ഒരു വക്കീലും, പതിനെട്ട്  അപരിചിതരും, പെട്ടെന്ന്, പള്ളിയില്‍ ഇടിച്ചുകയറി. പള്ളി ക്കെട്ടിടം അവരുടേതാണെന്നും, അത് തെളിയിക്കുന്നരേഖ കൊണ്ടുവന്നിട്ടുണ്ടെന്നും അവര്‍ ഉറക്കെപ്പറഞ്ഞു. പ്രാര്‍ത്ഥിച്ചുകൊണ്ട് നിന്ന ആരാധകര്‍ അമ്പരന്നു. വന്നവരില്‍ രണ്ട്പേര്‍ മദ്‌ബഹായില്‍ ചാടിക്കയറി. തിരശീല വലിച്ചുമാറ്റി. സൗണ്ട്സിസ്റ്റം ഛേദിച്ചു. അവരോടൊ പ്പംവന്ന കറുഗെല്‍ അച്ചനും മദ്‌ബഹായില്‍ കയറി. പ്രാര്‍ത്ഥിച്ചുകൊണ്ട് ത്രോണോസിനു മുന്നിലെ, ‘ദര്‍ഗ്ഗാ’യില്‍ നിന്ന വികാരിയച്ചനെ മാറ്റി കുര്‍ബാന ചൊല്ലാന്‍ ശ്രമിച്ചു. ഒരു കടലാ സ് ചുരുള്‍ പൊക്കിപ്പിടിച്ചുകൊണ്ട്, വക്കീല്‍ മദ്ബഹായുടെ മുന്നിലിരുന്നു, മറ്റുള്ളവര്‍ ഉന്തും തള്ളും ആരംഭിച്ചു. കുഞ്ഞുങ്ങളും സ്ത്രീകളും ഭയന്നുനിലവിളിച്ചു. ആക്രോശങ്ങളുയര്‍ന്നു. കൂട്ടത്തല്ലും കുത്തും വെട്ടും ഉണ്ടാകുമെന്നുകരുതി, ഒരു ഭരണസമിതിയംഗം പോലീസിനെ വിളിച്ചു, ഏതാനും മിനിട്ടുകള്‍ക്കുശേഷം പോലീസ്‌കാര്‍ വന്നു.     
        
ആരാധനക്ക് തടസ്സവും, കലഹവുമുണ്ടാക്കിയതിനാല്‍, പള്ളിയില്‍ ഇടിച്ചുകയറിയ എല്ലാവരേയും പൊലീസ്‌ പുറത്താക്കി. മടങ്ങിവരുമെന്നും, പള്ളിപിടിച്ചെടുക്കുമെന്നും, പുറ ത്ത്പോയവര്‍ വിളിച്ചുപറഞ്ഞു. പള്ളിഭാരവാഹികള്‍ പോലീസ്‌ സ്റ്റേഷനില്‍ ചെല്ലണമെന്ന് അറിയിച്ചിട്ട് പോലീസുകാരും പോയി. രക്തച്ചൊരിച്ചില്‍ ഒഴിവാക്കിയതിന് ഇട്ടന്‍പിള്ള അച്ച ന്‍ ദൈവത്തെസ്തുതിച്ചു. കലഹമുണ്ടാക്കിയവരോട് ക്ഷമിക്കണമെന്നും അംഗങ്ങളെ ഉപദേ ശിച്ചു. ഏതുവിധമായാലും, ആരാധനക്കുവന്നവര്‍ ആകുലചിത്തരായി.  
        
പള്ളിയില്‍, അതിക്രമിച്ചുകയറിയ ആളുകള്‍ക്കെതിരെ, പരാതി കൊടുക്കണമെന്നും, അക്രമത്തിനു നേതൃത്വം കൊടുത്ത വൈദികനെ അറസ്റ്റ്ചെയ്യിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു, എന്നാല്‍, കറുഗെലച്ചനെ അറസ്റ്റുചെയ്യിക്കരുതെന്ന സെക്രട്ടറിയുടെ അഭിപ്രാ യം മറ്റുള്ളവര്‍ സ്വീകരിച്ചു. പിണങ്ങിപ്പോയവര്‍ കൂട്ടമായിവന്നു പള്ളിപിടിച്ചെടുക്കുമെന്നു ഭീഷണിപ്പെടുത്തിയ കാര്യം പള്ളിയുടെ അറ്റോര്‍ണിയെ അറിയിക്കുകയും ചെയ്തു. അതിനാ ല്‍, കറുഗെലച്ചന്‍ വീണ്ടും വരാതിരിക്കാന്‍, സ്ഥിരനിരോധനം നല്കുന്നതിന്, റിച്ചുമണ്ട് കൌ ണ്ടി ( സ്റ്റാ റ്റന്‍ ഐലന്‍ഡ് ) സുപ്രീം കോടതിയില്‍, അഭിഭാഷകന്‍ സാന്‍റമാറോ അപേക്ഷിച്ചു. അത് സ്വീകരിച്ച കോടതി, ആരാധനക്കല്ലാതെ, മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചില്‍ പോകരുതെ ന്ന് അച്ചനെ അറിയിച്ചു. എന്നാല്‍, പട്ടക്കാരനെ ആറസ്റ്റ്ചെയ്യാന്‍ കോടതി ഉത്തരവിട്ടെന്നും, അദ്ദേഹം ഒളിവിലാണെന്നും വ്യാജവാര്‍ത്ത പരന്നു. അതിനാല്‍, കോടതിയുടെ ഉത്തരവ്‌ റദ്ദ് ചെയ്യണമെന്നും, പാത്രിയര്‍ക്കീസിന്‍റെ കല്പനപ്രകാരം മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചിലെ പുതു വികാരി കറുഗെലച്ചനാണെന്നും, വിമതഭാഗവും കോടതിയെ അറിയിച്ചു. അവരെ സഹായി ക്കാന്‍, ഒരു കമ്മിറ്റിയെ മാര്‍ കൂറിലോസ് നിയമിച്ചു, അങ്ങനെ, ഫാ, മത്തായിയും, ഫാ. ഏഴാ മ്മേലും കറുഗെലച്ചന്‍റെ സഹായികളായി. മാര്‍ നിക്കൊളാവോസും, ഫാ. ഇട്ടന്‍പിള്ളയും സഭ വിട്ടുപോയെന്നും, പള്ളിയിലും ഭദ്രാസനത്തിലും അവകാശമില്ലാത്ത അവരെ ഒഴിവാക്കണ മെന്നും, പള്ളിയും, ഭദ്രാസനസ്വത്തും, നഷ്ടപരിഹാരത്തുകയും വാങ്ങിത്തരണമെന്നും, മൊ ഴികൊടുത്തു. മാര്‍ കൂറിലോസ് അയച്ചുകൊടുത്ത രേഖകളും അവര്‍ ഹാജരാക്കി.      
        
1976-ല്‍, മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍റെ പേര് മാറ്റി പാത്രിയര്‍ക്കീസ് പക്ഷത്തുചേര്‍ത്ത ആറ് അംഗങ്ങളില്‍ ഒരാളും, മറ്റ് നാലുപേരും, കറുഗെലച്ചന്‍റെ ഭാഗത്തു ചേര്‍ന്നു. ഭൂരിപക്ഷം അംഗങ്ങള്‍ മാര്‍ നിക്കോളാവോസിന്‍റെ പക്ഷത്തായി. ഒന്നിച്ച് പള്ളികള്‍ സ്ഥാപിക്കുകയും, കാല്‍ നൂറ്റാണ്ടിലേറെക്കാലം ഒന്നിച്ചാരാധിച്ചും, ഒന്നിച്ചിരുന്ന് ഭക്ഷിച്ചും ഒരുജനമായി മുന്നേറിയവര്‍, സമുദായക്കേസിനാല്‍ ഇരുകക്ഷികളായി. കോടതിയില്‍ വാദി കളും പ്രതികളുമായി. വിദ്വേഷം ആസൂത്രണംചെയ്ത ആ വിഭജനത്തിനു പിന്നില്‍, ന്യായമു ള്ള ആലോചനകള്‍ ഉണ്ടായില്ല. ദോഷം നിരൂപിച്ച മനസ്സുകളും, വ്യാജമുള്ള അധരങ്ങളും പ്രവത്തിച്ചു.  
        
കേസ് നടത്താന്‍ പള്ളിസെക്രട്ടറിയെ മാര്‍ നിക്കൊളാവോസ് ചുമതലപ്പെടുത്തി. വക്കീ ല്‍ മണ്‍റാ ആവശ്യപ്പെട്ട നിയമനടപടി സുപ്രീം കോടതി തള്ളി. കറുഗെലച്ചനെതിരേ നല്കിയ നിരോധനം നിലനിര്‍ത്തി. കേസില്‍ പ്രവേശിക്കാന്‍ മാര്‍ യൂലിയോസിനെ അനുവദിച്ചു. അതോടെ, സ്നേഹത്തിന്‍റെ സംസ്ക്കാരം മങ്ങി. ആത്മികതയുടെ സ്വഭാവം മാറി. വിദ്വേഷം  വിഷമായി. ഇരുവിഭാഗങ്ങളെയും കോടതി വിളിച്ചു.  ഒരാള്‍  ഗുഢമായിഎഴുതിക്കൊടുത്ത ഒരു സമ്മതപത്രം അതിനു കാരണമായി. മാര്‍ ഗ്രീഗോറിയോസ് ചര്‍ച്ചില്‍ ഇരുവിഭാഗങ്ങള്‍   ക്കും തുല്യമായ അവകാശമുണ്ടെന്നും, സഭവിട്ടുപോയവരോടൊത്ത് ആരാധിക്കില്ലെന്നും, രണ്ട് വിഭാഗങ്ങളായി വേര്‍തിരിഞ്ഞ്‌ ആരാധിക്കാന്‍ അനുവദിക്കണമെന്നും മണ്‍റാ ആവ ശ്യപ്പെട്ടു. അത് വലിയതര്‍ക്കമുണ്ടാക്കി. “ഒരു ദിവസം തന്നെ രണ്ട് പ്രാവശ്യം ഒരു മദ്ബഹാ യിലോ അധവാ ഒരു ‘തബലൈത്താ’മേലോ കുര്‍ബാന അര്‍പ്പിക്കാവുന്നതല്ല” എന്ന സുറിയാ നിസഭയുടെ നിയമം കോടതി അംഗീകരിച്ചു. പള്ളിയിലുള്ള ഇരുവിഭാഗങ്ങളും ഒന്നിടവിട്ട്, ശനി ഞായര്‍ ദിനങ്ങളില്‍, ആരാധന നടത്തുന്നതിനുള്ള വ്യവസ്ഥയില്‍ സുപ്രീം കോടതി ജഡ്ജി ഒപ്പ്വച്ചു. അതോടെ, മാര്‍ ഗ്രീഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് പിളര്‍ന്നു!         
       
മാര്‍ ഗ്രീഗോറിയോസ് പള്ളിയുടെ ഉടമസ്ഥതയും ഭരണവും നിലനിര്‍ത്തിയ വാദിഭാഗം ആരാധനയുള്ള ദിവസ ങ്ങളില്‍ മറുഭാഗത്തിനു പള്ളി തുറന്നുകൊടുക്കണം. നാല് മണി ക്കൂര്‍ സമയം കഴിഞ്ഞ് അടയ്ക്കണം. ആരധനക്കുമുമ്പ് പള്ളിസാധനങ്ങള്‍ പരിശോധിക്ക ണം. ആത്മികലോകത്തിന്‍റെ ആഴത്തില്‍ എത്തിനോക്കാന്‍ പ്രേരിപ്പിച്ച അനുഭങ്ങളും സംഗ തികളം പാഠങ്ങളായി. ഒരുമയുണ്ടാക്കാന്‍ ശ്രമിച്ചവര്‍ നിരാശരായി. എങ്ങനെയും കേസ് ജയി ക്കണമെന്ന ചിലരുടെ നിച്ഛയം ക്രിസ്തീയസിദ്ധാന്തങ്ങളെ ഭേദിച്ചു. മലങ്കര ആര്‍ച്ച് ഡയസീസ്, കേസ്സില്‍ ചേര്‍ന്നു. പാത്രിയര്‍ക്കീസിന്‍റെ ചിലകല്പനകള്‍ മുഖാന്തിരം, പ ള്ളിപൂര്‍ണ്ണമായി വിട്ടുകൊടുക്കണമെന്ന്‌ ആവശ്യപ്പെട്ടു. തല്സമയത്ത്;  മാര്‍ ഗ്രീഗോറിയോസ് ചര്‍ച്ച്‌ തന്‍റെ അധി കാരത്തില്‍പ്പെട്ടതാണെന്നും, മാര്‍ നിക്കൊളാവോസിനുമേല്‍ നിയമനടപടിയെടുക്കാന്‍ പാത്രിയാര്‍ക്കീസിന് അധികാരമില്ലെന്നും അറിയിച്ചുകൊണ്ട്, മലങ്കര കാതോലിക്കൊസ് നല്‍കിയ സത്യവാങ്മൂലവും, രേഖകളും കോടതി സ്വീകരിച്ചു. അതനുസരിച്ച്, മലങ്കര ആര്‍ച്ച് ഡയസീസില്‍, മെത്രാപ്പോലീത്തയെ നിയമിക്കാനുള്ള പരമാധികാരം, കാതോലി ക്കോസിനോ അഥവാ പാത്രിയര്‍ക്കീനോ എന്ന് വിചാരണനടത്തി നിശ്ചയിക്കാനും, നിര്‍ദ്ദേ ശം നല്കുന്നതിനുംവേണ്ടി, ഒരു ജൂഡീഷ്യല്‍ ഹിയറിംഗ് ഓഫീസ്റെ കോടതി ചുമതലപ്പെടു ത്തി. കേസ് നിര്‍ത്തിവച്ചു.       
        
ഹിയറിംഗ് ഓഫീസര്‍ കോടതിയില്‍നടത്തിയ വിചാരണ നീണ്ടു. ഇരുവിഭാഗങ്ങളിലുമു ള്ള മെത്രാന്മാരും, പട്ടക്കാരും, ബന്ധപ്പെട്ട ആത്മായരും വിചാരണക്ക് വിധേയരായി. മലങ്കര യില്‍ നിന്നും വന്ന  ശ്രേഷ്ഠകാതോലിക്ക, പാത്രിയാര്‍ക്കീസ് പക്ഷത്തിനുവേണ്ടി സാക്ഷ്യം പറ ഞ്ഞു, നീതിയില്ലാത്ത നിരവധികാര്യങ്ങളും, വ്യാജരേഖകളും വിചാരണവേളകളില്‍ കോട തിയുടെ മുമ്പാകെ വന്നു. 2004- ജനുവരിമാസത്തില്‍, ആര്‍ച്ച് ഡയസിസില്‍ പുതിയ മെത്രാ പ്പൊലീത്ത സ്ഥാനമേറ്റപ്പോഴും, വിചാരണ തീര്‍ന്നില്ല. 2005-ജൂണ്‍ മാസത്തില്‍, ഹിയറിംഗ് ഓ ഫീസറുടെ റിപ്പോര്‍ട്ട്‌ സുപ്രീംകോടതിയിലെത്തി. അത് മുന്‍വിധിയോടെതയ്യാറാക്കിയതാ ണെന്നും, ഭൂരിപക്ഷം അംഗങ്ങളുടെ അവകാശങ്ങളെ അവഗണിച്ചുവെന്നും വിമര്‍ശങ്ങള്‍ ഉണ്ടായി. ആ സമയത്തും,സഭമാറിപ്പോയ ഭരണാധികാരിയെ ഉപേക്ഷിച്ചാല്‍, ഒത്തുതീര്‍പ്പു ണ്ടാക്കാമെന്ന ഒത്താശ പള്ളിഭരണസമിതിക്കുകിട്ടി. പക്ഷേ, മെത്രാപ്പൊലീത്തക്കു നല്‍കിയ വിശ്വസ്തപിന്തുണ ആരും വെടിഞ്ഞില്ല. തത്സമയം, മറ്റ് നാല് പള്ളികളും. പട്ടക്കാരും. ശെമ്മാ ശ്ശന്മാരും  അദ്ദേഹത്തിനു പിന്തുണനല്കി. 2006-മാര്‍ച്ച് മാസത്തില്‍, ഭദ്രാസനത്തിന് അനുകൂല മായി കോടതിവിധിച്ചു. അത് കൈപ്പറ്റിയ ദിവസം തന്നെ, ജയാളികള്‍, നടപടികള്‍ക്കു കാ ത്തുനില്‍ക്കാതെ, പൂട്ട് പൊളിച്ചു പള്ളി കൈവശമാക്കി. അതോടെ, അതില്‍ അംഗത്വമുള്ള ഇരുപത്തിനാല് കുടുംബങ്ങള്‍ക്ക്, പള്ളിയില്‍ പ്രവേശനവും ആരാധനയും നിഷേധിക്കപ്പെ ട്ടു. പിറ്റേ ആഴ്ചയില്‍, കേസില്‍ തോറ്റവര്‍, വാടകഹാളില്‍ ആരാധിച്ചു. അപ്പീല്‍ നല്കുന്നതിനു ക്രമീകരണം ചെയ്തു.       
         
മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തില്‍, സഹായമെത്രാപ്പൊ ലീത്തയായി ചേര്‍ന്ന, മാര്‍ നിക്കൊളാവോസ് മെത്രാപ്പോലീത്തയുടെ ഉപദേശമനുസരിച്ചു, അവര്‍ സമാധാനത്തിലേക്കും സ്നേഹത്തിലേക്കുമുള്ള വഴിയേപോയി. ഒരു ദൈവാലയ ത്തിനുവേണ്ടി പ്രരിശ്രമിച്ചു. അപ്പീല്‍നടപടി ഉപേക്ഷിച്ചു. എന്നിട്ടും, പള്ളിപിടിച്ചെടുത്തവര്‍ അടങ്ങിയിരുന്നില്ല. കേസ് നടത്തിയ അഞ്ചില്‍പരം വര്‍ഷക്കാലം, ആരാധനക്ക് പള്ളി ഉപ യോഗിച്ചതിന് വാടകയും, വരുമാനങ്ങളും ചേര്‍ത്ത്‌, അറുപതിനായിരത്തില്‍പരം ഡോളര്‍ കൊടുക്കണമെന്ന്, കോടതിമുഖാന്തിരം, 2007-ല്‍, ആവശ്യപ്പെട്ടു. അത്രകാലവും, അവര്‍ സൗ ജന്യമായി ആരാധിച്ചകാര്യം മറച്ചുവച്ചു. ആവശ്യപ്പെട്ടതുക കോടതി വെട്ടിക്കുറച്ചു പകുതി യാക്കി. കേസ്സില്‍ വാദിയായിരുന്ന കാര്യദര്‍ശി ആ തുക കൊടുക്കണമെന്നും, അല്ലെങ്കില്‍  ജയിലില്‍ പോകേണ്ടിവരുമെന്നും ജഡ്ജി പറഞ്ഞു. 2oo8-ല്‍, ആ തുകയും കൊടുത്തു. അദ്ധ്വാ നിച്ചുണ്ടാക്കിയ ദൈവാലയം, നഷ്ടപ്പെട്ടുവെങ്കിലും, 2007-ല്‍, ഇരുപത്തിനാല് കുടുംബങ്ങളുടെ പ്രയത്നത്താല്‍, സ്റ്റാറ്റന്‍ ഐലന്‍ഡിന്‍റെ മര്‍മ്മഭാഗത്ത്‌, മറ്റൊരുവസ്തുവാങ്ങി. ആരാധനാലയം ഉണ്ടാക്കി. മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്സ് സിറിയന്‍ ചര്‍ച്ച് എന്നനാമം പുനസ്ഥാപി ച്ചു!  
        
ഒരേ ദൈവാലയത്തില്‍ വിരുദ്ധകക്ഷികള്‍, നിയമങ്ങളനുസരിച്ച്, ആരാധിക്കുമ്പോള്‍, അവിടെ ഉണ്ടാകുന്ന അസ്സമാധാനവും, അസ്വതന്ത്രതയും, ക്ലേശവും, എത്രത്തോളം അരുന്തുദ വും അസ്സഹനീയവുമാണെന്ന് നിശ്ചയിക്കാന്‍ അനുഭവസ്ഥര്‍ക്കല്ലാതെ, കോടതിക്കോ, നേതൃ ത്വത്തിനോ, സര്‍ക്കാരിനോ സാദ്ധ്യമല്ല. വെറുപ്പും വിദ്വേഷവും പുകയുന്ന സാഹസികസാഹ   ചര്യം അവിടെ ഉണ്ടാവും. 
         
വ്യവഹാരങ്ങളില്‍ അഭിമാനിക്കാന്‍ ഒന്നുമില്ല! കലഹത്തിലും, വ്യവഹാരത്തിലും ആ ത്മീയതയില്ല, ധാര്‍മ്മികതയും, സൗഖ്യദായകമായ സമീപനവും ഇല്ല. പിന്നയോ, ക്രിസ്തീയത ത്ത്വശാസ്ത്രം അടച്ചുവച്ചു. കുടുംബബന്ധങ്ങളെ തല്ലിയുടച്ചു. ശത്രുതയുണ്ടാക്കി. അക്രമങ്ങ ളെയും അഴിമതികളെയും ന്യായീകരിച്ചു. വിജയത്തിനുവേണ്ടി, വിശ്വാസികളെ ആയുധങ്ങ ളാക്കി. നീതിനിയമങ്ങളെ അനുസരിച്ചില്ല. കേസുകള്‍ സമുദായങ്ങളുടെ സല്പേരിനെ മലി നീകരിക്കും. തീര്‍ച്ചയായും, വ്യവഹാരങ്ങള്‍ വിദ്വേഷപരമാണ്. അവയില്‍, സത്യവും, സാ ഹോദര്യവും, സ്നേഹവും ഇല്ല. വിജയത്തിന്‍റെ പാഴ്സുഖവും പരാജയത്തിന്‍റെ പ്രത്യാഘാതങ്ങ ളുമുണ്ടാവും. ഒത്തുതീര്‍പ്പുകള്‍ക്ക് രമ്യത ആവശ്യമാണ്‌. അതും അധികാരികള്‍ക്ക് വേണ്ടാ. ദാരുണനഷ്ടബോധവുമില്ല. ധര്‍മ്മാനുഭാവങ്ങള്‍ നിശ്ശബ്ദമാണ്! 
        
പതിനാല് സംവത്സരങ്ങള്‍ക്കുമുമ്പ്, സ്റ്റാറ്റന്‍ ഐലന്‍ഡിലെ പള്ളിക്കേസ് തീര്‍ന്നെങ്കിലും, അത് നല്‍കിയ മുറിപ്പാടുകള്‍ മാഞ്ഞിട്ടില്ല. വ്യാകുലസ്മരണകള്‍ മറയുന്നില്ല! സമാധാനവും, സാഹോദര്യവും, സ്നേഹവും വളര്‍ത്താത്ത, ഏതൊരുസുദായവും, ക്രമേണ മുരടിക്കും. സാങ്കേതികസിദ്ധാന്തങ്ങള്‍ സത്യം പറയുന്നതിനാല്‍, യുവതലമുറയുടെ ആദര്‍ശങ്ങളും വി ശ്വാസങ്ങളും മാറുന്നുണ്ട്. കലഹവും, വിഭാഗീയതയും, വ്യവഹരവും അവര്‍ ഇഷ്ടപ്പെടുന്നില്ല. . ക്രിസ്തീയസഭകള്‍, യേശു ക്രിസ്തുവിന്‍റെ സഹനവഴിയേ പോകേണ്ടതാണ്. മനുഷ്യവര്‍ഗ്ഗത്തി ന്‍റെ നന്മക്കുവേണ്ടി, യാഗമരണംപ്രാപിച്ച യേശുവിന്‍റെ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന, ആരാധനാവര്‍ഷത്തിന്‍റെ ആത്മാവായ ഉയര്‍പ്പ്പെരുന്നളില്‍, ഇരുസഭകളും നിത്യസ്നേഹ ത്തിന്‍റെ നിറവില്‍, ഒത്തുചേരട്ടെ!

Join WhatsApp News
Reader 2023-04-01 12:42:35
Just like the Greek Orthodox or Ethiopean Orthodox Church, Malankara Orthodox Church is autocephalous. Their constitution of 1934 was accepted by the Supreme Court. There is only one Malankara Orthodox Church. Members of that Church reside all over the world.
ജോണ്‍ വേറ്റം 2023-04-04 22:02:13
ലേഖനം വായിച്ചവര്‍ക്കും അഭിപ്രായം എഴുതിയവര്‍ക്കും ഹാര്‍ദ്ദമായ നന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക