Image

ജീവിതം ഒരു കണക്ക് പുസ്തകം (കവിത: ബിനി മൃദുൽ, കാലിഫോർണിയ)

Published on 05 April, 2023
ജീവിതം ഒരു കണക്ക് പുസ്തകം (കവിത: ബിനി മൃദുൽ, കാലിഫോർണിയ)

ഒരു ജീവന്റെ നാമ്പ് തുടിക്കാൻ തുടങ്ങവെ കണക്ക് കൂട്ടൽ തുടങ്ങയായി....  
നാൽപതാഴ്ച്ചകൾ കടന്നു പോയപ്പോൾ കുഞ്ഞിളം പൈതൽ പുഞ്ചിരിച്ചു...
ആദ്യാക്ഷരത്തിന്റെ മധുരം നുണയവെ..
അമ്പത്താറക്ഷരങ്ങൾ കണക്കുമായെത്തി..
വിദ്യാലയത്തിൻ പടവുകൾ കയറീ... 
കണക്കുകൾ കൂടപിറപ്പായി മാറി...
കാലചക്രം മാറി മറയവെ വീണ്ടും കണക്കുകൾ ശമ്പളത്തിൻ രൂപത്തിൽ...
 ജാതകപൊരുത്തത്തിൻ കണക്കുമായി
 രാഹുവും കേതുവും ഒപ്പം കൂടി....
ബാങ്ക് ബാലൻസിന്റെ കണക്കുമായി ജീവിതം പിന്നെയും ഉരുണ്ടുപോയീ..
കാലചക്രത്തിനൊടുവിലെത്തി...
 ആറടി മണ്ണിലേക്കലിയാൻ നേരമായി.. 
മണ്ണിൻ  നനുസ്പർശത്തിനിടയിൽ അടിയന്തിരത്തിൻ കണക്കുമെത്തീ ....
കണക്കുകൾക്കൊരിക്കലും ആദിയില്ലാ...
കണക്കുകൾക്കൊരിക്കലും അന്തമില്ലാ...
 കാലപ്രവാഹത്തിൻ അന്തരത്തിൽ
ഒരു തന്മാത്രയായി ഒഴുകുന്നു ഞാൻ......
ഒരു തന്മാത്രയായി ഒഴുകുന്നു ഞാൻ......

 

Join WhatsApp News
Sudhir Panikkaveetil 2023-04-06 15:20:51
കൊച്ചു കൊച്ചു കാര്യങ്ങളുടെ തമ്പുരാട്ടിമാർ ആണോ എന്ന് തോന്നിക്കുന്ന എഴുത്തുകാരികൾ പറയുന്ന കാര്യങ്ങളിലെ ഗഹനത കാണുമ്പോൾ നമ്മളും ഓർക്കുന്നു. ഓർത്തില്ല ഇതൊക്കെ ശരിയാണല്ലോ എന്ന്. ജീവിതം ഒരു കണക്കുപുസ്തകം തന്നെ. കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണനം ചെയ്തും നമ്മൾ പരീക്ഷകൾ എഴുതുന്നു. കണക്കല്ലേ തെറ്റിയാലോ പൂജ്യം. നല്ല ഒരാശയത്തിന്റെ കലാപരമായ ആവിഷ്ക്കാരം.
ബിനി 2023-04-07 14:20:27
നന്ദി 🙏🏼
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക