ഒരു ക്രിസ്തീയ വിശ്വാസിയുടെ ഏറ്റവും വലിയ ആഘോഷമാണല്ലോ ഈസ്റ്റർ. മൂന്നാണികളാൽ തൂങ്ങി രക്തം വാർന്നൊഴുകി ക്രിസ്തു മരിച്ചുവെങ്കിൽ അവൻ ഉയിർത്തെഴുന്നേറ്റ് നമ്മെ രക്ഷിച്ച ദിവസത്തിൻ്റെ ആഘോഷ മാണല്ലോ ഈസ്റ്റർ. ക്രിസ്തു ഉയിർത്തെഴുന്നേറ്റി ല്ലായിരുന്നു വെങ്കിൽ നമ്മുടെ വിശ്വാസം പാഴായി പ്പോകു മായിരു ന്നു എന്നു തന്നെ പറയാം. ഒരുപ്രത്യേക മതത്തിനു വേണ്ടിയോ വംശത്തിനു വേണ്ടിയോ ആയിരുന്നില്ല യേശുവിൻ്റെ ജനനവും മരണവും. ഇരുളു മൂടിയ ഇടവഴിക ളിൽ പാപം മൂലം ഇടറി വീണ ലോകത്തേയും ലോകജന തയേയും മത വ്യത്യാസ മില്ലാതെ രക്ഷിക്കു വാൻ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി മണ്ണിലേക്കു വന്ന ലോക രക്ഷകനായിരുന്നുക്രിസ്തു
ജീവിതത്തിൽ നിരാശയുടെ പടുകുഴിയിൽ വീണ് ഉഴലുന്നവർക്ക് ഒരു വഴികാട്ടിയാണ് ഉത്ഥിതനായ ക്രിസ്തു. ക്രിസ്തുവിന്റെ ക്രൂശുമരണശേഷം എല്ലാ പ്രതീക്ഷകളും തകർന്ന് നിരാശരായി എമ്മാവൂസി ലേക്കു മടങ്ങിയ ശിഷ്യൻമാർ അവന്റെ ഉയിർപ്പോടു കൂടി തിരികെ ജറുസലേ മിലേക്കു വന്ന് സന്തോഷമായി ജീവിക്കുന്ന വസ്തുത നമുക്ക് പ്രത്യാശ പകരുന്ന താണ് .
ജീവിതം പൂർണ്ണമാകണമെങ്കിൽ നമുക്ക് സ്നേഹിക്കാൻ ഒരു വ്യക്തി വേണം അല്ലെങ്കിൽ നമ്മെ സ്നേഹിക്കുവാൻ ഒരു വ്യക്തി വേണം ആ അനശ്വരനായ വ്യക്തി യാണ് ഉത്ഥിതനായ ക്രിസ്തു .
തകർന്നുപോയ ജീവിതം തിരികെ നൽകിയത് ക്രിസ്തുവിന്റെ സന്ദേശ മാണെന്ന് പറയുന്ന കേരളത്തിന്റെ മുൻമന്ത്രി ഗണേശ് കുമാറും ഗായകൻ എം ജി ശ്രീകുമാറും ക്രിസ്തുവിന്റെ സന്ദേശം നൽകുന്ന ആശയങ്ങളിൽ ഞാൻ വിശ്വസിക്കു ന്നു വെന്നു പറയുന്ന നമ്മുടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മാത്രമല്ല ലോകത്തിൻറെ നാനാഭാഗ ങ്ങളിൽ നിന്നുമുള്ള അനേക മഹാരഥൻമാരും തങ്ങളുടെ ജീവിതം യേശുവിൽ ക്കൂടി മാറ്റപ്പെട്ടു സന്തോഷമായി ജീവിക്കുന്നു വെന്ന് മീഡിയകളിൽ കൂടി അനുദിനം നാം കണ്ടു കൊണ്ടിരിക്ക യാണല്ലോ.
ക്രിസ്തു ഒരു ആൾദൈവ മായിരുന്നില്ല മറിച്ച് മരണത്തെ അതിജീവിച്ച് ഉയിർത്തെഴുന്നേറ്റ ജീവനുള്ള ദൈവമാണ് അതാണല്ലോ ചരിത്രസത്യം . അനേക പ്രവാചകൻ മാരുടേയും വിശുദ്ധരുടേയും കബറടങ്ങിയ കല്ലറ ഇന്ന് ശൂന്യമല്ല .എന്നാൽ ക്രിസ്തുവിന്റെ കല്ലറ ഇന്നും ശൂന്യമായി കിടക്കുന്നു വെന്നാണ് സയൻസും ശാസ്ത്രവും തെളിയിച്ചിരി ക്കുന്ന ചരിത്ര സത്യം . എന്നാൽ
ക്രിസ്തു വിന്റെ ഉയിർപ്പ് തട്ടിപ്പാണെ ന്നു പറയുന്ന നിരീശ്വര വാദികളും ഇന്ന് നമ്മുടെ ഇടയിൽ കാണുവാൻ കഴിയും . എന്നാൽ ക്രിസ്തു സത്യമായും ഉയിർത്തെഴുന്നേറ്റു എന്നു പറയുന്നത് അവന്റെ ശൂന്യമായ കല്ലറയല്ല പിന്നെയോ ക്രിസ്തുവിനു വേണ്ടി രക്തസാക്ഷിയായി മരിച്ച വിശുദ്ധരുടെ ഒരു നീണ്ട നിര തന്നെ യാണ്. വെറും ഒരു കടങ്കഥ ക്കു വേണ്ടി ആരും സ്വയം ജീവൻ നൽകാൻ തയ്യാറാകില്ല എന്നുള്ള താണ് സത്യം . ക്രിസ്തുവിന്റെ ഉയിർത്തെഴു ന്നേൽപ്പ് നൽകുന്ന സൂചന മരണത്തിനു ശേഷവും നമുക്ക് ഒരു ജീവിത മുണ്ടെന്നു ള്ളതാണ്. അതാണ് അവിടുന്ന് പറയുന്നത് ജീവിതത്തിൽ നീ എന്തു നേടിയാലും ''നിന്റെ ആത്മാവ് നഷ്ടപ്പെട്ടാൽ എന്തു പ്രയോജനം '' കൊട്ടാര സദൃശമായ വീടും ഇട്ടു മൂടുവാൻ പണവും ഉണ്ടെങ്കിലും ഒന്നും നമുക്ക് കൊണ്ടു പോകുവാൻ സാധിക്കയില്ല എന്നു ള്ളതാണ് അവിടുത്തെ വചനത്തിൽ നിന്നും നാം മനസ്സി ക്കാവുന്ന വസ്തുത. യൂറോപ്പ് മുഴുവനും പിടിച്ചടക്കി യതിനു ശേഷം ഏഷ്യ മുഴുവനും പിടിച്ചടക്കി വാഴുവാനി രുന്ന അലക്സാണ്ടർ ചക്രവർത്തിയും ഒന്നും കൊണ്ടു പോകു വാൻ കഴിയാതെ രണ്ടു കൈകളും ശവപെട്ടിക്കു വെളിയിൽ ഇട്ട ചരിത്രം നാം വായിച്ചിട്ടു ണ്ടല്ലോ.
നാൽപതു ദിവസം നോമ്പു നോക്കിയതല്ല നമ്മുടെ പ്രാധാന്യം . അതുകൊണ്ട് ഒരു മാറ്റമുണ്ടായി പരസ്പരം സ്നേഹിക്കുവാനും ക്ഷമിക്കുവാനും നൻമ ചെയ്യുവാനും നമുക്ക് കഴിയണം .എങ്കിൽ മാത്രമെ ഈസ്റ്റർ എന്ന ആഘോഷം പൂർണ്ണ മാവുകയുള്ളു എന്നു മനസ്സിലാക്കി ഉത്ഥിതനായ ക്രിസ്തു വിനെ വണങ്ങി നമുക്ക് ജീവിക്കാം
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ.
#easter_article