തുറക്കാൻ വേണ്ടി അതിലേക്ക് പതുക്കെ നടന്നു നീങ്ങി, അവൻ്റെ കൈയും കാലും ആകെ ഒരു വിറയൽ പടർന്ന് കയറി നടക്കാൻ കഴിയുന്നില്ല ആരോ പിടിച്ചു നിർത്തും പോലെ കാലുകൾ അവിടെ തറച്ച് പോയ പോലെ. അവൻ കാലുകൾ ആഞ്ഞ് വലിച്ച് മുന്നോട്ട് നടന്നു. എത്ര നടന്നിട്ടും അങ്ങ് എത്താത്തത് പോലെ, ആ മുറി അവനിൽ നിന്ന് പിന്നോട്ട് പോവും പോലെ. ഒരു വിധത്തിൽ ആ വാതിലിനു കളിൽ എത്തി, ചരടുകളാൽ ബന്ധിച്ച പൂട്ടില്ലേക്ക് വിറക്കുന്ന കൈകൾ നീട്ടിയ നിമിഷമാണ് അമ്മയുടെ കോൾ വന്നത്. ഒരു ഞെട്ടലോടെ അവൻ കൈകൾ പിന്നോട്ട് വലിച്ചു ചുറ്റും നോക്കി, കോൾ അറ്റൻഡ് ചെയ്തു അവൻ അവിടെ നിന്നും നീങ്ങി.
"ഹലോ അമ്മേ…"
"ആ മോനെ അവിടെ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞിട്ട്. അമ്മയുടെ കാര്യം മറന്നു പോയോ?"
"ന്റെ പുന്നാര അമ്മേ… ഞാൻ എത്തുമ്പോ പാതിരാത്രിയിലാണ് എത്തിയത് അപ്പോഴേക്കും ഫോൺ ഓഫ് ആയി. യാത്ര ക്ഷീണത്തിൽ ഉറങ്ങി പോയി. ഓഫീസിൽ പോയി വന്നിട്ട് അമ്മയെ വിളിച്ചു കിട്ടിയില്ല. പിന്നേ ഓരോ തിരക്ക് ഓഫീസിൽ വന്നു അമ്മേ."
"ഉം."
"ഇനിയും പരിഭവം ഒന്നും തീർന്നില്ലേ ഭവാനിയമ്മേ?" അപ്പു ഒരു കള്ള ചിരിയോടെ ചോദിച്ചു.
"പോടാ… അമ്മയെ കേറി പേര് വിളിക്കുന്നോ?" ഭവാനിയമ്മ കപട ദേഷ്യത്തിൽ അപ്പുവിനോട് ചോദിച്ച ശേഷം ചിരിച്ചു.
"പിന്നെ വേറെ എന്താ അവിടെത്തെ വിശേഷം പറ??"
"അപ്പു നമ്മുടെ അമ്മിണി പ്രസവിച്ചു. നല്ല ഓമനത്തം ഉള്ള കിടാവ്… അവളെ മാറ്റാൻ വല്യ പാടാ അമ്മിണി പശുവിന്റെ പാൽ മുഴുവൻ അവളാ കുടിച്ചു തീർക്കുന്നത്.കുശുമ്പിയാണ് അവള്."
"ആണോ! എന്നിട്ട് ആരാ ഇപ്പോ അവളെ നോക്കുന്നത്?”
"എന്നേം കൊണ്ട് വയ്യ അച്ഛനും മാളും കൂടി ഓരോന്ന് ചെയ്യും. ഇപ്പോ അച്ഛൻ അമ്മിണിക്ക് വൈക്കോൽ എടുക്കാൻ പോയിരിക്കുകയാണ്. ഡാ മോനെ മാളുവിന് ഒരു ഫോൺ വേണമെന്ന് എന്തോ ടച്ച് അങ്ങനെ എന്തോ പറയുന്നത് കേട്ടു. അച്ഛനോട് വാശി പിടിച്ചു അവള്
അച്ഛൻ പറഞ്ഞു അപ്പു പറയാതെ വാങ്ങി തരില്ല എന്ന്."
"അവൾക്ക് എന്തിനാ അമ്മേ ഇപ്പൊ ഫോൺ അതും പത്തിൽ പഠിക്കുന്ന അവൾക്ക്.. ആരെ വിളിക്കാനാ
അമ്മേ അവൾ അടുത്ത് ഉണ്ടോ?? ഉണ്ടെങ്കിൽ അവളുടെ കൈയിൽ കൊടുത്തേ ഞാൻ പറയാം അവളോട്
ആഹാ അവൾക്ക് ഇപ്പൊ ഫോണിന്റെ ആവശ്യം എന്താണെന്ന് അറിയണം."
"അപ്പു ദേഷ്യപ്പെടാതെ. അവൾക്ക് കൊടുക്കാം ഫോൺ."
"മാളു മാളു മോളെ മാളു വേഗം വന്നേ…"
"ഈ അമ്മയെ കൊണ്ട് തോറ്റു. എന്താ അമ്മേ?"
"ഈ പെണ്ണ് തല്ലുമല്ലോ? ദേ ഏട്ടൻ വിളിക്കുന്നു. ഇന്നാ ഫോൺ എന്താണെന്ന് വച്ച അവനോട് പറ.
എനിക്ക് അടുക്കളയിൽ പണിയുണ്ട്."
"ഹലോ ഏട്ടാ…"
"എവിടെയായിരുന്നു മാളു നീ?"
"അത് ഏട്ടാ ഞാൻ അമ്മിണി പശുവിന്റെ കിടാവിന്റെ കൂടെ ആയിരുന്നു."
"ഉം പഠിത്തം എങ്ങനെ പോകുന്നു?"
"കുഴപ്പമില്ല ഏട്ടാ. ഏട്ടന് സുഖമാണോ എന്ന?"
"സുഖം ഒക്കെയാ, അമ്മ എന്നോട് ഒരു കാര്യം പറഞ്ഞു നിനക്ക് ഒരു ഫോൺ വേണമെന്ന് ഇന്നലെ അച്ഛനോട് വാശി പിടിച്ചു എന്ന് കേട്ടു. അമ്മ പറഞ്ഞത് ശരിയാണോ??"
"അ.... ത്..... ഏ ട്ടാ.. അതു പിന്നെ ദിവ്യക്കും മഞ്ജുവിനും ഒക്കെ ടച്ച് ഫോൺ ഉണ്ട് അപ്പൊ എനിക്കും ഒരു ചെറിയ ആഗ്രഹം ഒരു ഫോൺ വേണമെന്ന്." മാളു വിക്കി പറഞ്ഞു തീർത്തു.
"പത്തിൽ പഠിക്കുന്ന നിനക്ക് എന്തിനാ മാളു ഫോൺ! ആദ്യം പത്തു ജയിക്ക്. എന്നിട്ട് തീരുമാനിക്കാം.
പറഞ്ഞേക്കാം ഞാൻ പത്തിൽ നല്ല മാർക്ക് കിട്ടി ജയിച്ചാൽ ഒരു ഫോൺ ഞാൻ വാങ്ങി തരും ഉറപ്പ്."
"ഉം ശരി ഏട്ടാ." അവളുടെ ശബ്ദത്തിൽ നിരാശ കലർന്നിരുന്നു. അത് മനസ്സിലായ അപ്പു അവളോട് അലിവോടെ പറഞ്ഞു.
"മാളു മോളെ! നന്നായി പഠിക്കണം കേട്ടോ ദേഷ്യം കാണിച്ചത് അല്ല ഏട്ടന്റെ നെഞ്ചിൽ തീയാണ്. പാവം അച്ഛനെ വേദനിപ്പിക്കരുത്. മോള് വച്ചോ ഏട്ടൻ പിന്നെ വിളിക്കാം
അച്ഛൻ അന്വേഷിച്ചു എന്ന് പറയണം. ഏട്ടൻ ഫോൺ വയ്ക്കുക. പിന്നെ വിളിക്കാം."
ഫോൺ വച്ചു കഴിഞ്ഞു തിരിഞ്ഞപ്പോഴേക്കും വിവേക് വന്നു.
"അപ്പു ഇവിടെ ഉണ്ടായിരുന്നോ നീ ഞാൻ എവിടെയൊക്കെ തപ്പി എന്നോ!"
"ഡാ അമ്മ വിളിച്ചു. അമ്മിണി പശു പ്രസവിച്ചു എന്നു. പിന്നെ മാളുവിന് ഫോൺ വേണമെന്ന്."
"അത് കൊള്ളാല്ലോ ഇപ്പഴേ ഫോണോ? എന്നിട്ട് നീ എന്ത് പറഞ്ഞു?"
"പത്തിൽ നല്ല മാർക്ക് വാങ്ങിച്ചാൽ ഫോൺ വാങ്ങി തരാം എന്നു പറഞ്ഞു."
"ങാ അത് അപ്പോൾ അല്ലെ അപ്പൊ തീരുമാനിക്കാം." അപ്പു ഒരു ദീർഘനിശ്വാസമുതിർത്തു.
"നീ വാ സമയം കൊറേ ആയി. ഭക്ഷണം കഴിച്ചു കിടക്കാം."
"നിന്റെ പണി കഴിഞ്ഞോ?"
"മതിയാക്കി നാളെ മീറ്റിംഗ് ഉണ്ടെന്ന് ബോസ്സ് വിളിച്ചു പറഞ്ഞു 8 മണിക്ക് മുൻപേ എത്തണം."
വേഗം ഭക്ഷണം കഴിച്ചു രണ്ട് പേരും വേറെ വേറെ മുറിയിൽ ഉറങ്ങാൻ പോയി.
രാത്രിയുടെ ഏതോ യാമത്തിൽ അപ്പുവിന്റെ ഉറക്കത്തിൽ ചെമ്പക പൂവിന്റെ ഗന്ധം നാസികയിൽ വന്ന് അടിക്കുന്നു. കോവിലത്തിന്റെ അകത്തളമാണ് കാണിക്കുന്നത്.
ചെറിയ നൃത്ത വിഗ്രഹം. നല്ല ഭംഗിയുള്ള അകത്തളം. ചുമർ മുഴുവൻ നൃത്തത്തിന്റെ മുദ്രകൾ നിറഞ്ഞു നില്കുന്നു. അതിന്റെ നടുക്ക് ചിലങ്ക അണിഞ്ഞ് നൃത്തം ചെയ്യുന്ന പെൺകുട്ടി. അതിൽ കുറച്ചു മുഖം വ്യക്തമായി കാണാം.
നല്ല വട്ട മുഖം, ഉണ്ട കണ്ണ്, അവളുടെ കണ്ണ് ആരെയും മോഹിപ്പിക്കും.
അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
അലൈപായുതേ...
ഉന്‍ ആനന്ദമോഹനവേണുഗാനമതില്‍
അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
അലൈപായുതേ...
നിലൈ പെയറാത് ശിലൈ പോലവേ നിന്‍ട്ര്
നേരമാവതറിയാമലേമിഹവിനോദമാന മുരളീധരാ എന്‍ മനം തെളിന്തനിലവ് പട്ടപകല്‍ പോലെരിയുതേ
ദിക്കൈ നോക്കി എന്നിരുപുരുവം നെരിയുതേ..
ആ പാട്ടിനുസരിച്ചു ആ കുട്ടി ലയിച്ചു കളിക്കുന്നു.
അവളുടെ ഓരോ ചലനങ്ങളും ആസ്വദിച്ചു കൊണ്ട് ഭംഗിയുള്ള ചുമരിന്റെ മറവിൽ ആരും കാണാതെ ആ കുട്ടിയുടെ നൃത്തം ആസ്വദിച്ചു നിൽക്കുന്ന ഒരു പയ്യൻ.
അവന്റെ മുഖം വ്യക്തമായി കാണുന്നില്ല. പച്ച ഷർട്ടും മുണ്ടുമാണ് വേഷം.
പെട്ടെന്നാണ് ഒരാൾ വന്നു നൃത്തം ചെയ്യുന്ന പെൺകുട്ടിയെ അടിച്ച ശേഷം പിടിച്ചു വലിച്ചു കൊണ്ട് പോകുന്നു. ആ കുട്ടി പറയുന്നത് ഒന്നും കേൾക്കുന്നില്ല അവൾ കരയുകയാണ്. വലിച്ചു ഇഴച്ച് കൊണ്ട് പോകുന്ന ആൾ എന്തൊക്കെയോ പറയുന്നു.
അവളുടെ നൃത്തം കണ്ട പയ്യൻ ഓടി വന്നു തടയാൻ ശ്രമിച്ചു അവന്റെ പിടിച്ചു തള്ളി. അവൻ തെറിച്ചു വീണു.
അപ്പൊ തന്നെ അപ്പുവും കിടക്കയിൽ നിന്ന് താഴേക്ക് വീണു. അവൻ ചാടി എഴുന്നേറ്റ് ചുറ്റും നോക്കി, അവനെ ആകെ വിയർത്തു കുളിച്ചിരുന്നു. ഫാൻ ഓൺ ചെയ്ത ശേഷം ജഗിൽ നിന്ന് വെള്ളം കുടിച്ചു വീണ്ടും കട്ടിലിൽ വന്നിരുന്നു.
പിന്നേം ആ സ്വപ്നം തന്നെ വേട്ടയാടുന്നു.
ആ മുറിയുടെ കാര്യം അപ്പോഴാണ് അവന് ഓർമ്മ വന്നത്.
അവിടെ മുറിയിൽ എന്തായിരിക്കും ഈ സ്വപ്നത്തിന്റെ ഉത്തരം ആ മുറിയിൽ ഉണ്ടെന്ന് മനസ്സ് പറയുന്നു.
എന്നിലൂടെ ഏന്തൊക്കെയോ മറ നീക്കി പുറത്തു കൊണ്ട് വരാൻ ആരോ ആഗ്രഹിക്കുന്നത് പോലെ ഒരു തോന്നൽ. ഇനി എന്ത് എന്നറിയാതെ ഇരുന്നപ്പോഴാണ് അവൻ അത് ഓർത്തത്…
തുടരും...