വെയിലുണ്ടേലെ പാടമുള്ളൂ ഉണ്ണീ..
മഴയുണ്ടേലെ മരമുള്ളൂ ഉണ്ണീ..
മരമുണ്ടേലെ തണലുള്ളു ഉണ്ണീ...
തണലുണ്ടേലെ കാറ്റുള്ളൂ ഉണ്ണീ..
കാറ്റുണ്ടേലെ മഴയുള്ളൂ ഉണ്ണീ...
മഴയുണ്ടേലെ പൂക്കളുള്ളൂ ഉണ്ണീ..
പൂക്കളുണ്ടേലെ കായ്കളുള്ളൂ ഉണ്ണീ..
മഴയുണ്ടേലെ വെള്ളമുള്ളു ഉണ്ണീ..
വെള്ളമുണ്ടേലെ പുഴകളുള്ളൂ ഉണ്ണീ..
പുഴയുണ്ടേലെ ഓളമുള്ളു ഉണ്ണീ..
ഓളമുണ്ടേലെ മീനുള്ളൂ ഉണ്ണീ...
ചിറകുണ്ടേലെ പറക്കുളു ഉണ്ണീ...
പറവകളൊക്ക പറക്കുന്നു ഉണ്ണീ...
രാത്രിയുണ്ടേലെ പകലുള്ളു ഉണ്ണീ..
സൂര്യനുറങ്ങാൻ പോയെന്റെ ഉണ്ണീ...
രാത്രി ഒത്തിരി ഇരുട്ടിയെൻ ഉണ്ണീ..
കണ്ണുകൾ പൂട്ടി ഉറങ്ങു എൻ ഉണ്ണീ...
സൂര്യനുണരുമ്പോ ഉണരണം ഉണ്ണീ..
കിളിനാദം കേട്ട് ഉണരണമെൻ ഉണ്ണീ..
കഥകൾ നാളെ തുടരാമെൻ ഉണ്ണീ..
രാരാരോ പാടി ഉറക്കാമെൻ ഉണ്ണീ..