വിനുവിന്റെയും ഋതുവർണിനിയും പ്രണയകാവ്യത്തിന്റെ കഥയിലേക്ക് നായികയുടെ കഥ മുൻപേ പറഞ്ഞത് ആണല്ലോ. ഇനി നായകന്റെ കഥയും അവരുടെ കണ്ടു മുട്ടലുകളും…
വെള്ളരി കുന്ന് എന്നാ ഗ്രാമത്തിൽ അനാഥനായി വളർന്നതാണ് വിനു നാട്ടുകാരുടെ പ്രിയപ്പെട്ടവൻ. നല്ലൊരു നൃത്തകനുമാണ്. ഒപ്പം ചിത്രക്കാരൻ കൂടിയാണ് എല്ലാവർക്കും നല്ലൊരു സഹായി.
അങ്ങനെയിരിക്കെയാണ്, ശ്രീകാര്യം കോവിലകത്ത് ഒരു നൃത്തവിദ്യാലയം ആരംഭിക്കുന്നത്. സാവിത്രിയുടെ മേൽ നോട്ടത്തിലായിരുന്നു ആ വിദ്യാലയം അവിടെ മകൾ ഋതുവർണിനിക്ക് വേണ്ടി ആയിരുന്നു അത്.
യാദൃശ്ചികമായിട്ടാണ് വിനു അവിടെ വരുന്നത്. അവിടെ വന്ന് സാവിത്രിയുമായി സംസാരിച്ചപ്പോൾ അവനു നൃത്തം അറിയാം എന്ന് കണ്ട് ആ നൃത്തവിദ്യാലയത്തിൽ നിയമിച്ചു. താമസ സൗകര്യവും ഒരുക്കി നൽകി, പിറ്റേ ദിവസം തന്റെ കോവിലകത്തിലേക്ക് വരാൻ പറയുകയും ചെയ്തു.
പിറ്റേ ദിവസം രാവിലെ തന്നെ അവിടെ എത്തുകയും ചെയ്തു. അപ്പോൾ വിനു കാണുന്നത് ഒരു പെൺകുട്ടി സ്വയം മറന്ന് നൃത്തം ചെയ്യുന്നതാണ്. അവൻ അതിൽ ലയിച്ചു നിൽക്കുമ്പോഴാണ് ഒരാൾ വന്നത് അയാൾ അവളെ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നത് കാണുന്നത്.
തടയാൻ ശ്രമിച്ചേങ്കിലും അത് സാധിച്ചില്ല. അപ്പോഴാണ് സാവിത്രി കടന്നു വന്നത്, അവൾ അയാളുടെ നേരെ ദേഷ്യപ്പെട്ട് എന്തൊക്കെയോ പറഞ്ഞു. ആ പെൺകുട്ടിയുടെ മേലുള്ള അയാളുടെ പിടി വിടുവിച്ചു, അയാൾ തല താഴ്ത്തി അവിടെ നിന്ന് പോയി, ആ പെൺകുട്ടി കരഞ്ഞ് കൊണ്ട് അകത്തേക്ക് ഓടി പോവുകയും ചെയ്തു. അപ്പോഴാണ് സാവിത്രി വിനു അവിടെ നിൽക്കുന്നത് കണ്ടത്.
പെട്ടെന്ന് അവർ വിനുവിൻ്റെ അടുത്തേക്ക് വന്നു. അവൻ ചോദിക്കുന്നതിനു മുൻപേ നൃത്തവിദ്യാലയത്തിലേക്കുള്ള വഴി പറഞ്ഞു തന്നു. അവിടെ ചെന്നപ്പോൾ ആ കോവിലകത്തു വച്ചു കണ്ട കാഴ്ചയാണ് അവന്റെ മനസ്സ് നിറയെ.
എന്നാലും ആ കുട്ടി ആരാണ് ? അവന്റെ ചിന്തകൾ കാട് കയറി കൊണ്ടിരുന്നു. അപ്പോഴാണ് നേരത്തെ തന്നെ കണ്ട ആ പെൺകുട്ടി കടന്നു വരുന്നത്. വിനു ഒന്നമ്പരന്നു പോയെങ്കിലും പെട്ടെന്ന് അവൻ അവളെ നോക്കി ചിരിച്ചു മിണ്ടാൻ ശ്രമിച്ചേങ്കിലും സാധിച്ചില്ല. അങ്ങനെ ഓരോ ദിവസവും കടന്നു പോയി. പതിയെ അവന് മനസ്സിലായി അവൾ കോവിലകത്തെ കുട്ടിയാണ് എന്ന്, പക്ഷേ അവനെ അമ്പരപ്പിച്ചത് അവളുടെ ലാളിത്യം നിറഞ്ഞ പെരുമാറ്റവും സമീപനവും ആയിരുന്നു. പേരു കേട്ട ഇല്ലത്തെ അനന്തരാവകാശി ആണെന്ന ഭാവമേയില്ല.
കുറച്ചു നാളുകൾക്ക് ശേഷം സാവിത്രിയുടെ നിർബന്ധപ്രകാരം ഒരു നൃത്താവിഷ്കാരം ചെയ്യുകയും വിനുവും ഋതുവർണിനിയും കൂടി അത് നന്നായി അവതരിപ്പിക്കുകയും ചെയ്തു. ആ നൃത്താവിഷ്കാരം അവർ ഇരുവർക്കും കൂടുതൽ അടുക്കാനുള്ള അവസരം നൽകി. അതിലൂടെ അവർക്കിടയിൽ പ്രണയം മൊട്ടിട്ടു വളരുന്നത്തിന് വഴി വച്ചു. അവന് അവളോട് തോന്നിയ പ്രണയം തുറന്നു പറയാൻ മടിച്ചു, കാരണം അവൾ പേരും പെരുമയും ഉള്ള കോവിലകത്തെ കുട്ടിയാണ് താനോ! അച്ഛൻ ആരെന്നറിയാത്തവൻ ഒരു പ്രാന്തിയിൽ പിറന്നവൻ! അവളെ പോലൊരു പെൺകുട്ടിയെ പ്രണയിക്കാൻ ഒരു യോഗ്യതയും ഇല്ല അത് കൊണ്ട് അവൻ അവൻ്റെ ഇഷ്ടം ഉള്ളിൽ ഒതുക്കി.
ഋതുവർണിനിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല, ഉള്ളിലെ പ്രണയം തുറന്നു പറയാനുള്ള ധൈര്യം അവൾക്ക് ഉണ്ടായില്ല കാരണം അവൾ ഒരാളെ വല്ലാതെ ഭയപ്പെട്ടിരുന്നു. അവളുടെ അച്ഛന്റെ അമ്മാവന്റെ മോനെ. അവളെ ഓരോ തവണ കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോഴും ഭാഗ്യം കൊണ്ടാണ് അവൾ രക്ഷപ്പെട്ടു പോന്നിരുന്നത്. അയാളുടെ കണ്ണുകൾ സദാ സമയവും അവൾക്ക് പിന്നാലെ കരി നിഴലായുണ്ട്. ആ കാരണങ്ങൾ കൊണ്ട് അവളും തൻ്റെ ഇഷ്ടം പറയാൻ മടിച്ചു. അന്ന് അയാൾ ഇല്ലാ എന്നു ഓർത്താണ് അവൾ ഏറെ നാളുകൾക്കു ശേഷം പേടിക്കാതെ സ്വയം മറന്ന് ഇഷ്ട ഗാനത്തിന് ചുവട് വെച്ചത്.
അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
അലൈപായുതേ...
ഉന്‍ ആനന്ദമോഹനവേണുഗാനമതില്‍
അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
അലൈപായുതേ…
നിലൈ പെയറാത് ശിലൈ പോലവേ നിന്‍ട്ര്
നേരമാവതറിയാമലേമിഹവിനോദമാന മുരളീധരാ എന്‍ മനം തെളിന്തനിലവ് പട്ടപകല്‍ പോലെരിയുതേ
ദിക്കൈ നോക്കി എന്നിരുപുരുവം നെരിയുതേ..
കനിന്ത ഉന്‍ വേണുഗാനം ...
കനിന്ത ഉന്‍ വേണുഗാനം കാറ്റ്രില്‍ വരുകുതേ
കണ്‍കള്‍ സൊരുകി ഒരുവിധമായ് വരുകുതേ
കതിത്ത മനത്ത്തില്‍ ഉരുത്തി പദത്ത്തൈ
എനക്ക് അഴൈത്ത് മഗിഴ്ത്തവാ
ഒരു തളിത്ത വനത്തില്‍ അഴൈത്റ് എനക്ക്
ഉണര്‍ച്ചി കൊടുത്ത് മുഗിഴ്ത്ത വാ
അലൈ കടല്‍ അലൈയിനില്‍ കതിരവന്‍ ഒളിയനായ്
ഇണൈയിരു കഴലന കളിക്കവാ
കതറി മനമുരുഹി നാന് അഴൈക്കവോ
ഇതരമാതരുടന്‍ നീ കളിക്കവോ
ഇതുതകുമോ ഇതു മുറൈയോ ഇത് ധര്‍മ്മം താനാ
കുഴലൂതിടും പൊഴുത് ആടിടും കുഴൈകള്‍ പോലവേ
മനത് വേദനൈ മികവൊട്
അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
അലൈപായുതേ…
അപ്പോഴേക്കും അയാൾ വന്ന് പിടിച്ച് വലിച്ചു ഇഴച്ച് കൊണ്ട് പോയി. അപ്പോൾ തുണ ആയത് അമ്മയായിരുന്നു. വിനുവിനെ ആദ്യമായി കണ്ടതും അന്നാണ് പാവം എന്താണെന്നോ ഏതാണെന്നോ അറിയാത്തിരുന്നിടും തന്നെ രക്ഷിക്കാൻ ഓടിയെത്തി. ഓരോന്ന് ആലോചിച്ചു കൊണ്ട് ഇരുന്നപ്പോഴാണ് വിനുവിൻ്റെ വരവ്
"എന്താടോ ആലോചന?"
"ഒന്നുല്ല, മാഷ് ഓണത്തിന് നാട്ടിൽ പോകുന്നില്ലേ?"
"ആരും ഇല്ലാത്തവൻ എവിടെ പോകാനാ ഭ്രാന്തിയിൽ നിന്ന് ഉണ്ടായ സന്താനം… അച്ഛൻ ആരെന്ന് പോലും അറിയില്ല. വെള്ളരിക്കുന്നിൽ എന്നെ സ്നേഹിക്കുന്നവർ ഒരുപാട് ഉണ്ട്."
"മാഷിന് അങ്ങനെ കുറെ പേരില്ലേ? എനിക്കോ ആരും ഇല്ല ശരിക്കും ഒരനാഥ..."
"നീയെന്താ പറയണത് അനാഥ ആണെന്നോ?"
"അതെ മാഷേ… എന്നെയിവിടുള്ളോര് ദത്തെടുത്തതാ. ഇവിടുത്തെ അമ്മക്ക് മക്കളില്ലാത്തത് കൊണ്ട്…" അവൾക്ക് അറിയാവുന്ന എല്ലാ സത്യങ്ങളും അവനോടു പറഞ്ഞു
"ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു." എല്ലാം കേട്ട ശേഷം അവൻ പറഞ്ഞു.
"മാഷിനെ പറ്റി എനിക്കും അറിയില്ലായിരുന്നു."
"ഞാൻ ഒരു കാര്യം ചോദിക്കട്ടെ??"
"ചോദിക്ക് മാഷേ."
"പോരുന്നോ എന്റെ കൂടെ അങ്ങോട്ട്?"
"മാഷേ…" അവൾ ഒരു വിറയലോടെ വിളിച്ചു അവനിൽ നിന്ന് കേൾക്കാൻ കൊതിച്ച വാക്കുകൾ ആയിരുന്നു അത്.
"പറയ് സമ്മതമാണോ? തന്നെ എനിക്ക് ഒരുപാട് ഇഷ്ടമാ… പക്ഷേ താൻ വലിയ കോവിലകത്തെ തമ്പുരാട്ടി കുട്ടിയല്ലേ എന്നോർത്ത് പറയാൻ മടിച്ചതാ. ഇപ്പോ തന്നെ കുറിച്ച് അറിഞ്ഞപ്പോ വിട്ട് കളയാൻ തോന്നണില്ല."
"ഒരു വട്ടം അല്ല നൂറ് തവണ സമ്മതം… പക്ഷേ എനിക്ക് നേരെ കരി നിഴൽ വീഴുന്നുണ്ട്. അതിൽ നിന്നും എനിക്ക് രക്ഷപ്പെട്ട് എങ്ങോട്ടേങ്കിലു ഓടി പോവാനാ തോന്നുന്നത് പക്ഷേ എങ്ങോട്ട് അറിയില്ല." അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
"താൻ പേടിക്കേണ്ട ടോ. ഞാനില്ലെ എന്തിനും."
"ഞാൻ അങ്ങനെ രക്ഷപ്പെട്ടാൽ എന്നേം കൂടി കൊണ്ട് പോവോ മാഷേ?"
"അതിനെന്താ ടോ! വന്നോളു. തൻ്റെ ഒരു വിളിപ്പാടകലെ ഞാൻ ഉണ്ടാവും. ഇപ്പോ പോരുന്നോ കൂടെ?"
"ഇപ്പോൾ അല്ല. ഞാൻ വരും മാഷേ… ഒരു കാര്യം കൂടി നമ്മൾ തമ്മിൽ സ്നേഹിക്കുന്ന കാര്യം ആരും അറിയരുത്. അറിഞ്ഞാൽ ആ കാമ ഭ്രാന്തൻ എന്നെ കൊല്ലും. ആരും അറിയാതെ സൂക്ഷിക്കണം."
അവരുടെ പ്രണയം ആരും അറിഞ്ഞില്ല. എല്ലാത്തിനും മൂക സാക്ഷിയായി നൃത്തവിദ്യാലം മാത്രം.
അങ്ങനെ അങ്ങനെ അവരുടെ പ്രണയം പൂത്തുലഞ്ഞു. പക്ഷേ ഋതുവർണിനിയുടെ അച്ഛൻ്റെ അനന്തരവൻ ഏത് നേരവും ഒരു കരിനിഴലായി കൂടെ ഉണ്ടായിരുന്നു. അവളുടെ കൂടെ തന്നെ ഋതുവർണിനിയുടെ ശരീരത്തെ സ്വന്തം ആക്കാനായി, അതിന് അവൻ ഒരു അവസരത്തിനായി കാത്തിരുന്നു.
ഒന്നും അറിയാത്ത ഭാവത്തിൽ അയാൾക്ക് അവളെ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു. അതിനാൽ ആയാൾ പദ്ധതി തയ്യാറാക്കി വച്ചു. അതിനായി, അയാളുടെ അനിയത്തിയെ കൊണ്ട് നുണ പറയിപ്പിച്ചു. അയാളുടെ ആരും ഇല്ലാത്ത വീട്ടിലേക്ക് കൊണ്ട് വന്നു. അവിടെ ചെന്നപ്പോൾ എന്തോ പന്തികേട് തോന്നി ഓടി രക്ഷപ്പെടാൻ ശ്രമിച്ച അവളെ നാല് പേർ ചേർന്നു പിടിച്ചുകൊണ്ട് ഒരു മുറിയിൽ പൂട്ടി ഇട്ടു.
അയാൾ അവളെ വശത്താക്കാൻ ശ്രമിച്ചുയെങ്കിലും അത് സാധിച്ചില്ല... അയാൾക്ക് അവളുടെ മനസ്സ് ആയിരുന്നില്ല വേണ്ടത് അതിനാൽ തന്നെ കൂടുതൽ സമയം കളയാതെ ബലപ്രയോഗത്തിലൂടെ അവളുടെ ശരീരം സ്വന്തമാക്കി മതിയാവോളം… അവളുടെ കരച്ചിലൊ പ്രതിഷേധമോ ഒന്നും അയാളുടെ അടുത്ത് വില പോയില്ല. അയാളുടെ ആഗ്രഹം സാധിച്ച് കഴിഞ്ഞ് അവളെ ആ മുറിയിൽ തന്നെ പൂട്ടിയിട്ടു. ആ മുറിയിൽ കിടന്നു ശരീരം നുറുങ്ങുന്ന വേദന സഹിച്ച് അവൾ അവിടെ ജീവൻ പോവാതെ ഇരിക്കാൻ ഏറെ ശ്രമിച്ചു.
അയാൾ ഒന്നും അറിയാത്തത് പോലെ ശ്രീകാര്യം കോവിലകത്തേക്ക് മടങ്ങി.
എന്നിട്ട് അയാൾ അവളെ കാണാൻ ഇല്ലെന്ന് കള്ളം പറഞ്ഞു പരത്തി, സാവിത്രിയും സേതുമാധവനും കുറെ അന്വേഷിച്ചു എങ്കിലും ഋതുവർണിനിയെ പറ്റി ഒരു അറിവും കിട്ടി ഇല്ല. ആശിച്ച് കിട്ടിയ കുഞ്ഞിനെ കാണാതായതോടെ സേതുമാധവൻ തളർന്നു വീണു. സാവിത്രി കണ്ണീരും കൈയുമായി കോവിലകത്തിൻ്റെ അകത്തളത്തിൽ തളർന്നിരുന്നു. ഈ നേരത്ത് അയാൾ പതിയെ ആരും അറിയാതെ അവളുടെ സാധനങ്ങൾ എടുത്തു അവളെ പൂട്ടിയിട്ട മുറിയിൽ കൊണ്ട് വച്ചു. അയാൾ സാധനങ്ങൾ എടുക്കാൻ ഋതുവർണിനി മുറിയിലേക്ക് പോയപ്പോൾ സാവിത്രിയും സേതുമാധവനും കൂടി പഴയ കഥകൾ പറയുന്നത് കേൾക്കാൻ ഇടയായി.
ഒരു വിധം ഏന്തി വലിഞ്ഞ് അവൾ തൻ്റെ പുസ്തകത്തിൽ എല്ലാം എഴുതി വെച്ചു. ഋതുവർണിനി കുറെ ആഗ്രഹിച്ചിരുന്നു വിനു തന്നെ രക്ഷിക്കാൻ എത്തും എന്ന്. പക്ഷേ ആ പ്രതീക്ഷ എല്ലാം വെറുതെ ആയി നാലു രാവും പകലും അവൾ ദാഹിച്ചു വലഞ്ഞു ഒരു തുള്ളി വെള്ളമോ ഭക്ഷണമോ കിട്ടാതെ മരിച്ചു.
ഋതുവർണിനി മരിക്കുന്നതിന് തലേന്ന് രാത്രി അയാൾ വീണ്ടും അവളുടെ അടുത്ത് എത്തി, അവളോട് താൻ അറിഞ്ഞ ചില സത്യങ്ങൾ പറഞ്ഞു. ഋതുവർണിനി സാവിത്രിയുടെയും സേതുമാധവൻ്റെയും സ്വന്തം മകളാണെന്ന്. അവൾ ആദ്യം ഒന്നും അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. അയാൾ കേട്ടതത്രയും അവളോട് പറഞ്ഞു. എല്ലാം കേട്ട ഋതുവർണിനിക്ക് അമ്മയോടും അച്ഛനോടും തന്നോട് തന്നെയും വെറുപ്പ് തോന്നി. പിന്നെ അയാൾ വന്നപ്പോഴേക്കും അവൾ മരിച്ചിരുന്നു, ആരും അറിയാതെ അയാൾ അവൾക്ക് ചിതയൊരുക്കി അതിൽ ഋതുവർണിനിയുടെ ശരീരം ദഹിപ്പിച്ചു.
അങ്ങനെ അവൾ യക്ഷിയായി മാറി. പക തീർക്കാൻ… ഋതുവർണിനി യക്ഷിയായി മാറിയത് മനസ്സിലാക്കിയ അയാൾ പൂജയും ഹോമവും നടത്തി ആ മുറിയിൽ അവളെ ബന്ധിച്ചു, അങ്ങനെ ചെയ്യ്തപ്പോളേ അയാളോട് പൂജാരി പറഞ്ഞിരുന്നു വർഷങ്ങൾക്ക് ഇപ്പുറം ഋതുവർണിനിയും അവളെ പ്രാണനായി കാണുന്ന ഒരാളും ഒപ്പം അവളുടെ മരണത്തിന് ഉത്തരവാദി ആയത് ആരോ അയാളും പുനർജനിക്കും എന്ന്. ആ ആൾ പുനർജനിച്ച് ഋതുവർണിനിയുടെ അടുത്ത് എത്തിയാൽ അവൾ സംഹാര രുദ്രയാവും എന്ന്… അയാളുടെ അടുത്ത് എത്താൻ വിനുവിൻ്റെ പുനർജന്മം വരെ കാത്തിരിക്കണം… ഈ ജന്മത്തിലെ കണക്കുകൾ തീർക്കാതെ അവൾ അടങ്ങില്ല, ഒരു തീണ്ട പകയുടെ കനലുമായി ഋതുവർണിനി ആ മുറിയിൽ ഇരുന്നു…
സത്യം ഒന്നും അറിയാതെ അയാൾ പറഞ്ഞ കള്ള കഥകൾ കേട്ട് ശ്രീകാര്യം കോവിലകത്ത് ഉള്ളവരും ഋതുവർണിനിയെ അവിശ്വസിച്ചു. എന്നാൽ അത് ഒന്നും ഒരാൾ വിശ്വസിച്ചില്ല. അവളെ പ്രാണനായി കണ്ട് അവളുടെ വിനു മാഷ്… അവളെ കാണാൻ ഇല്ലെന്ന് വിഷമത്തിൽ ഭ്രാന്തനായി അലഞ്ഞു നടന്നു. അങ്ങനെ ഏറെ താമസിയാതെ ഒരുനാൾ പെട്ടെന്ന് ആ ഭ്രാന്തന്റെ കഥയും തീർന്നു.
ആ നാട്ടിലേക്കാണ് അപ്പു എത്തിപ്പെട്ടിരിക്കുന്നത്. അവിടെ ചെന്നപ്പോൾ അവനു പലതും ഓർമ്മയിൽ വന്നു. അവൻ മരിച്ചത് എങ്ങനെയാണെന്ന് പക്ഷേ, താൻ പ്രണാനെ പോലെ സ്നേഹിച്ച ഋതുവർണിനിയെ കൊന്നത് ആരാണ് അവനെ കണ്ടെത്തണം എന്റെ ഈ കൈ കൊണ്ട് കൊല്ലണം അവനെ.
അപ്പു ശ്രീകാര്യം കോവിലകം അന്വേഷിച്ചു കണ്ടു പിടിച്ചു അത് ആൾ താമസമില്ലാതെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു. അതിനിടയിൽ നടന്നപ്പോൾ അവനു അവിടെ നിന്നും നിറം മങ്ങിയ ഒരു ഛായാ ചിത്രം കിട്ടി, അതിലുള്ള രൂപത്തിന് വിവേകിനോട് നല്ല സാദൃശ്യം.
അവനെ കൊല്ലണം അപ്പു കൈകൾ ദേഷ്യത്തിൽ ഞെരിച്ചു.
തുടരും.