വള്ളുവനാട്ടിലെ പെണ്ണേ...
വകതിരിവുള്ളൊരു പെണ്ണേ...
വട്ടത്തിൽ പൊട്ടിട്ട പെണ്ണേ
വട്ടത്തിൽ കറങ്ങി നടക്കും പെണ്ണേ..
കാലിൽ കൊലുസിട്ട പെണ്ണേ...
കാലത്തിനൊത്തു നടക്കും പെണ്ണേ..
വാക്കത്തിയേറിയ പെണ്ണേ..
വാക്കിനു മൂർച്ചയുള്ളൊരു പെണ്ണേ...
വള്ളുവനാട്ടിലെ പെണ്ണേ...
വകതിരിവുള്ളൊരു പെണ്ണേ...
മൂക്കത്തു കുറുമ്പുള്ള പെണ്ണേ...
മൂക്കുത്തിയണിഞ്ഞൊരു പെണ്ണേ..
വയലോരത്തോടി നടക്കും പെണ്ണേ..
കള കളം ചിരിയോതും പെണ്ണേ..
വള്ളുവനാട്ടിലെ പെണ്ണേ...
വകതിരിവുള്ളൊരു പെണ്ണേ...
വരമ്പിനിക്കരെ ഇരിക്കും പെണ്ണേ.
ഞാറു പറച്ചു നടക്കും പെണ്ണേ.. വാർമുടികോതി ഒതുക്കും പെണ്ണേ..
വാൽകണ്ണെഴുതിയ സുന്ദരി പെണ്ണേ...
വാതോരാതെ മിണ്ടും പെണ്ണേ..
എണ്ണ കറുപ്പിൻ അഴകുള്ള പെണ്ണേ.
വള്ളുവനാട്ടിലെ പെണ്ണേ...
വകതിരിവുള്ളൊരു പെണ്ണേ...
കാരിരുമ്പിൻ കരുത്തുള്ളൊരു പെണ്ണേ...
കടലോളം സ്നേഹം ചൊരിയും പെണ്ണേ..
കാലത്തിനൊത്തു നടക്കും പെണ്ണെ
വള്ളുവനാട്ടിലെ പെണ്ണേ...
വകതിരിവുള്ളൊരു പെണ്ണേ...
Audio: https://youtu.be/AyYxVueCINM
Singer: Jay Nair
: