ഈ അടുത്ത സമയം, വർഷങ്ങൾക്കു മുൻപ് വധിക്കപ്പെട്ട റോബർട്ട് കെന്നഡിയുടെ മോൻ 69 വയസുള്ള കെന്നഡി ജൂനിയർ ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നും 2024 തിരഞ്ഞെടുപ്പിൽ പ്രസിഡൻറ്റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥി എന്ന് പ്രഖ്യാപനം നടത്തിയിരിക്കുന്നു.
കെന്നഡി എന്ന കുടുംബനാമം അമേരിക്കയിലും ആഗോളതലത്തിലും 1960 കൾ മുതൽ ജന മനസുകളിൽ പലേ രീതികളിൽ നിറഞ്ഞു നിന്നിരുന്നു.പ്രത്യേകിച്ചും പ്രായം ചെന്ന തലമുറകളിൽ. ജോൺ എഫ് കെന്നഡി പ്രസിഡൻറ്റ് ആയി 1960 ൽ തിരഞ്ഞെടുക്കപ്പെട്ടു അതായിരുന്നു ഈ കുടുംബത്തെ രാഷ്ട്രീയ സമൂഹിക വേദികളിൽ പ്രസിദ്ധപ്പെടുത്തിയ ആദ്യ സംഭവം.
കെന്നഡി കുടുംബചരിത്രം എഴുതുകയല്ല ഇവിടെ ഉദ്ദേശം. ജൂനിയർ കെന്നഡിയുടെ സ്ഥാനാർത്ഥി ആയുള്ള രംഗപ്രവേശനം പലേ രീതികളിൽ രാഷ്ട്രീയ അവലോകകരും, പാർട്ടി പ്രവർത്തകരും മാധ്യമങ്ങളും വിലയിരുത്തുന്നു. ഏതാനും മാധ്യമങ്ങൾ അഭിപ്രായ വോട്ടുകളും നടത്തിയിരിക്കുന്നു അതിൽ കെന്നഡിക്ക് ഡെമോക്രാറ്റ് പാർട്ടിയിൽ പൊടുന്നനവെ 19 % തുണ കാട്ടുന്നു.
ഒരുവിധത്തിൽ, പാർട്ടിതലത്തിൽ റോബെർട്ടിൻറ്റെ രംഗപ്രവേശനം നിരവധി പാർട്ടി വിശ്വാസികൾക്ക് ഒരു പ്രതീക്ഷയും ഉത്തേജനവും നൽകുന്നത്. പലേ കാരണങ്ങൾ . ഒന്നാമത് ബൈഡൻറ്റെ ഇപ്പോഴത്തെ പ്രായവും മാനസികനിലയും. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ നാലുവർഷം പൂർത്തീകരിക്കുമോ? എങ്കിൽത്തന്നെയും ആരായിരിക്കും ഭരണം നടത്തുക.
രണ്ടാമത്തെ കാരണം, ഇപ്പോൾ ഇരു പാർട്ടികളിൽനിന്നുമുള്ള പ്രധാന രണ്ടു സ്ഥാനാർത്ഥികൾ പൊതുജനത, അതിൽ പ്രധാനമായും നിഷ്പക്ഷർ കണ്ടും കെട്ടും മടുത്തിരിക്കുന്നവർ. നിരവധി ഡെമോക്രാറ്റ്സ് ബൈഡനെ തുണക്കുന്നത് പാർട്ടിയോടുള്ള കൂറുകൊണ്ടു മാത്രം. പലേ മാധ്യമങ്ങൾ സപ്പോർട്ടു ചെയ്യുന്നത് ഒന്നുകിൽ ട്രംപിനോടുള്ള വെറുപ്പ് അല്ലായെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയോട്. അല്ലാതെ ബൈഡൻറ്റെ മഹത്ത്വം കണ്ടിട്ടല്ല.
ഒരു അഭിപാഷകനായി പൊതുജീവിതത്തിൽ പ്രവേശിച്ച റോബർട്ട് കെന്നഡി ആദ്യമായി ജനശ്രദ്ധ പിടിച്ചുപറ്റുന്നത് ഒരു പരിസ്ഥിതി സംരക്ഷണ വക്താവായിട്ട് പിന്നീട് ഇയാൾ 2005ൽ, കുട്ടികളിൽ മന്നബുദ്ധി വളരുന്നതിൻറ്റെ ഒരു കാരണം ഇവർക്ക് തുടക്കത്തിൽ പല പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നതിനാൽ എന്ന് പൊതുവേദികളിൽ പറയുവാൻ തുടങ്ങി അതിൽ എതുർപ്പുകൾ മാത്രമല്ല അവഹേളനത്തിനും ഇയാൾ ഹേതുവായി .
പ്രൈമറി കാലം വരെ പിടിച്ചുനിന്നാൽ അതിനോടകം എന്തുമാത്രം പണം തൻറ്റെ തിരഞ്ഞെടുപ്പു നിധിയിൽ വന്നുചേരും ഇതിനെ ആശ്രയിച്ചായിരിക്കും മുനോട്ടുള്ള പോക്ക്. കുടുംബത്തിൽ നിന്നും വലിയൊരു തുണ ഇപ്പോൾ കിട്ടിയിട്ടില്ല എന്ന വാർത്ത കാണുന്നു. അതിന് ഒരു കാരണം നിലവിൽ പലേ കെന്നഡി അംഗങ്ങൾ ബൈഡൻ ഭരണത്തിൽ, അംബാസടർ മുതൽ നിരവധി ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നു.
ട്രംപിനോട് മമതയില്ലാത്ത റിപ്പബ്ലിക്കൻസ്, ബൈഡനെപോലുള്ള ഒരു കളിപ്പാവ പ്രസിഡന്റ്റിനെ ഇഷ്ടമില്ലാത്ത ഡെമോക്രാറ്റ്സ്, പ്രധാനവും ഒരു മാരീചിക കാണുവാൻ ആഗ്രഹിക്കുന്ന നിഷ്പക്ഷർക്കും റോബർട്ട് ഫ് കെന്നഡി ജൂനിയർ ഒരു പ്രത്യാശ.
# robertkennadyjunior