പുഞ്ചിരി ചെഞ്ചുണ്ടിൽ വിരിയുന്ന നേരം
കരിമിഴി കൊണ്ടെന്നെ നോക്കുന്ന നേരം
പ്രിയമോടെ നീയെന്നിൽനിറയുന്ന നേരം
പൈങ്കിളി പാട്ടുമായി ഞാൻ വന്ന നേരം
പരിഭവംചൊല്ലി നീ പിണങ്ങുന്ന നേരം
നിന്നെയെൻ മാറിൽ ചേർക്കുന്ന നേരം
ഇളം തെന്നൽ നമ്മളെ തഴുകുന്ന നേരം
ഒരു മനമോടെ നാം പ്രണയിച്ച നേരം
നീ മുല്ല വള്ളിയായി പടരുന്ന
.നേരം
തിരപോലെ തീരത്തിലലിയുന്ന നേരം
സ്വപ്ന തീരത്തു നാം എത്തുന്ന നേരം
പിൻവിളി കേട്ടുഞാൻ ഉണരുന്ന നേരം
നിന്നേയെൻ ചുറ്റിലും പരതുന്ന നേരം
പ്രിയതമകണ്ണൊന്നിറുക്കുന്ന
നേരം
"വെറുതേ"യെന്നു ഞാൻമന്ത്രിച്ച നേരം
സ്വപ്നങ്ങൾ വ്യർഥമെന്നറിയുന്ന നേരം
പ്രിയതമ പ്രിയമായി ചൊല്ലുന്ന പ്രണയം
പ്രിയതരമെന്നു ഞാൻമൊഴിയുന്ന നേരം.