സന്തോഷ് ജോർജ് കുളങ്ങരയും മുരളി തുമ്മാരുകുടിയും കേരളത്തിന്റെ വികസനത്തെപറ്റിയും ദുരന്തം ഉണ്ടാവാൻ ഇടയുള്ള ഇവിടുത്തെ സാഹചര്യത്തെപറ്റിയും എടുക്കേണ്ട മുൻകരുതലുകളെകുറിച്ചും മറ്റു രാജ്യങ്ങളുടെ സുരക്ഷാക്രമീകരണങ്ങൾ കേരളത്തിൽ എങ്ങനെ ചെയ്യണമെന്നും വാ തോരാതെ മുന്നറിയിപ്പ് നൽകാറുണ്ട്.
അതൊന്നും നമ്മുടെ കേരളത്തെ വിലകുറച്ചു കാണിക്കാൻ അല്ല. നാളത്തെ ഭാവി വാഗ്ദാനങ്ങൾ റോഡിലും തെരുവിലും വെള്ളത്തിലും മരിച്ചു വീഴാതെയിരിക്കാൻ ആയിരുന്നു. ഇത്രയും ജലസ്രോതസ്സുകൾ ഉള്ള കേരളത്തിൽ ബോട്ട് സവാരിക്കൂ എന്തു മുൻകരുതലാണ് ഇതുവരെ ഉള്ളത്?
ഇവിടെ നിയമങ്ങൾ ഇല്ല. അവ പാലിക്കപ്പെടുന്നില്ല. പാലിക്കപ്പെടുന്നോ എന്നു നോക്കാൻ ഭരണവുമില്ല. എല്ലാം തോന്നുമ്പോലെ ആണ്. ആരും നോക്കാനില്ല. നാഥനില്ലാപ്പട നായപ്പട എന്നു പറയുംപോലെ Very Pathetic!!
നമ്മൾ അനുശോചനം നടത്തിയിട്ടും പണം പ്രഖ്യാപിച്ചു തടിയൂരിയിട്ടും ആർക്കാണ് കാര്യം?
മരിച്ചാൽ കരയാൻ പോലും ബാക്കി ആളില്ലാത്തവിധം കുടുംബം മുഴുവൻ മരിക്കുമ്പോൾ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥർ സ്വയം വിശകലനം ചെയ്യുക.
അവനവൻ ചെയ്യേണ്ട ഡ്യൂട്ടി മുറയ്ക്കു ചെയ്തിരുന്നെങ്കിൽ അതു മോണിറ്റർ ചെയ്യാൻ സിസ്റ്റം പ്രവർത്തിച്ചിരുന്നെങ്കിൽ നിയമം നടപ്പിലാക്കിയിരുന്നെങ്കിൽ ഈ ദുരന്തങ്ങൾ ഉണ്ടാവില്ലായിരുന്നു.
കുറേ 'എങ്കിൽ.... എങ്കിൽ...' മാത്രം ഓർത്തു നെടുവീർപ്പിടാൻ മാത്രമേ പറ്റുന്നുള്ളൂ എന്നെപ്പോലുള്ള 'പ്രതികരണരോഗം " ഉള്ളവർക്ക്!