അവ്യക്തമാക്കപ്പെട്ട വാക്ക്
ദിക്ക് തേടുന്ന കവിയുടെ
ആത്മാവായി അലയുകയാണ്
പുതുതായി ഒന്നും
കണ്ടെത്താനില്ലെങ്കിലും
കവി കണ്ടെത്തുന്ന
ക്ലീഷേ
മാത്രം നിലനില്ക്കുന്നു
വാക്കൊരുക്കുന്ന
തിരക്കിൽ കവി.
ജീവിതമൊരുക്കുന്ന തിരക്കിൽ
പ്രണയിനി.
പ്രണയിനിയെക്കുറിച്ചെഴുതിയ
കവിതയിൽ
അവളൊരു പ്രകൃതി
ഉത്തമ ബിംബം
ക്ലിഷേയാവാതെ നോക്കണ്ട ഉത്തരവാദിത്തം മാത്രം
കവിയ്ക്ക്