ഉറങ്ങുമ്പോൾ
മഴുകൊണ്ട്
കൊത്തിയരിയുന്നു .....
ഉണരുമ്പോൾ
ചിരിച്ചു കൊണ്ട്
കഴുത്തറുക്കുന്നു....
നടക്കുമ്പോൾ
കാലിനെ
കൊത്തി നുറുക്കുന്നു....
ഇരിയ്ക്കുമ്പോൾ
ഇരിപ്പിടത്തോടെ
കടലിലെറിയുന്നു
കിടന്നു പോയാൽ
എഴുന്നേൽക്കുവാനാവില്ല
അടഞ്ഞ കണ്ണ് പിന്നെ
തുറക്കുവാനാവില്ല.
ഉള്ളറയിൽ
ചിന്ത തൻ
ഊരു ചുറ്റു തിരിയുന്നു
ആരാവൻ
എൻ ജീവനു മുകളിൽ
നർത്തനം
ചെയ്യുന്നോൻ ?
ഉത്തരമറിയാതെയെൻ
നിഷ്കളങ്ക നിശ്ചല ഗാത്രം
കൊന്നവരൊരുമിച്ച്
മറുകര
യാത്ര പോകുന്നു.......