കഴിഞ്ഞ അഞ്ചു വർഷങ്ങളായി നടന്നുകൊണ്ടിരുന്ന ജോൺ ടുറം സ്വതന്ത്ര കൌൺസിൽ പരിശോധന, ട്രംപ് റഷ്യ തിരഞ്ഞെടുപ്പ് സമയ കള്ളത്തരങ്ങൾ അവയുടെ നിജാവസ്ഥ അതിൻറ്റെ അന്തിമ അവലോകനം ഇന്നലെ വെളിയിൽ വന്നിരിക്കുന്നു.
അതിൽ ജോൺ ടുറം വ്യക്തമായി വെളിപ്പെടുത്തുന്നു റഷ്യ ട്രംപ് കോലുഷൻ കഥകൾ ഹില്ലരി ക്ലിൻറ്റൻ F B I കൂട്ടുകെട്ടിൽ ഉടലെടുത്തവ.ഒബാമ സമയ സി ഐ എ, ഫ് ബി ഐ തലവർ തുടങ്ങിയതും പിന്നീട് ട്രംപ് സമയം ഈ ഏജൻസികളിൽ അവശേഷിച്ച ഏതാനും മേധാവികളും. ഇവരിൽ, ക്രിസ്റ്റഫർ സ്റ്റീൽ, പീറ്റർ സ്‌ട്രോക്, ലിസ പേജ് എന്നീ നാമങ്ങൾ പലേ വേദികളിലും കേട്ടിരുന്നു.
ഇതിൽ ക്രിസ്റ്റഫർ സ്റ്റീൽ എന്ന മുൻ ബ്രിട്ടീഷ് സ്പൈ ഹില്ലരിക്കുവേണ്ടി ചമച്ച ട്രംപ് ടോസ്സിയർ ഇതായിരുന്നു F B I പിന്നീട് റോബർട്ട് മുള്ളർ എന്ന അന്വേഷകൻ കൂടാതെ യു സ് കോൺഗ്രസ്സ് അന്വേഷണ കമ്മറ്റികൾ ഉപയോഗിച്ച തുടക്ക വഴികൾ.
ഉപയോഗിച്ച ട്രംപ് ടോസിയർ നിജാവസ്ഥ ഇവരാരും പരിശോധിച്ചില്ല കിട്ടിയ കാറ്റില്ലാത്ത പന്തുമായി എല്ലാവരും ഓടുകയായിരുന്നു. ഉദ്ദേശം, ഏതുവിധത്തിലായാലും ഡൊണാൾഡ് ട്രംപിനെ പുകച്ചു ചാടിക്കുക.
ഇവർ നാലു വർഷങ്ങൾ ഈ രാജ്യത്തെ ഒരു രാഷ്ട്രീയ പകപോക്കിൻറ്റെ വേദിയിലേയ്ക്ക് തള്ളിവിട്ടു അതിൻറ്റെ എല്ലാം പരിണിത ഫലമോ രാജ്യമിന്ന് രാഷ്ട്രീയ തലത്തിൽ പരിതാപകരമായി പിളർന്നിരിക്കുന്നു .
ഈ അന്വേഷണ പേരുകളിൽ ട്രംപിനെ സഹായിച്ചു എന്ന ആരോപണത്തിൽ എത്രപേരുടെ ജീവിതങ്ങൾ തകർക്കപ്പെട്ടു.അതിൽ ഏതാനും മൈക്കൽ ഫ്ലിൻ, മാനിഫോൾഡ്, റോജർ സ്റ്റോൺ, ഇതിൽ പലരും ജയിലിൽ പോയി എല്ലാവരും സാമ്പത്തികമായി പാപ്പരായി.
എന്നാൽ ഈ കള്ളക്കഥകൾ ചമച്ചവരും പ്രസരണം നടത്തിയവരും വളരെ കൂളായി നടക്കുന്നു. ഫ് ബി ഐ റഷ്യൻ ജസ്റ്റപ്പോയുടെ നിലയിൽ എത്തിയിരിക്കുന്നു. രാഷ്ട്രീയ തലത്തിൽ സംസാരങ്ങൾ നടക്കുന്നു ഒന്നുകിൽ ഫ് ബി ഐ പിരിച്ചുവിടുക അല്ലെങ്കിൽ ശക്തി കുറക്കുക.
ട്രംപ് ഡോസിയർ അന്വേഷണ വെളിച്ചത്തിൽ മികച്ച അവലോകനം എന്ന പേരിൽ ഏതാനും മാധ്യമ പ്രവർത്തകർക്ക്പുരസ്‌കാരം ലഭിച്ചു അനേകർ ഈ പേരിൽ പുസ്തകങ്ങൾ ഇറക്കി പണം നേടി.
ഈ റിപ്പോർട്ടിൽ നിന്നും ട്രംപിന് ഒരു ഉണർവ് കിട്ടിയിരിക്കുന്നു വരുന്ന നാളുകളിൽ ഇതായിരിക്കും ഇയാളുടെ തിരഞ്ഞെടുപ്പു പ്രചാരണ വേദികളിലെ വിഷയം. ട്രംപ് അവകാശപ്പെടും തൻറ്റെ പേരിലുള്ള എല്ലാ കുറ്റാരോപണങ്ങളും ഇതുപോലെ കെട്ടിച്ചമച്ചവ.
പൊതുജനത്തിന്, തങ്ങളെയും രാജ്യത്തെയും രക്ഷിക്കേണ്ട ചുമതലയുള്ള ഗോവെർന്മെറ്റ് ഏജൻസികളിലുള്ള വിശ്വാസത്തിന് കോട്ടം വന്നിരിക്കുന്നു. ഇതെല്ലാം ഭരണത്തലത്തിലുള്ള രാഷ്ട്രീയക്കാരുടെ സ്വകാര്യ സ്ഥാപനങ്ങൾ എന്നുവരെ എത്തിയിരിക്കുന്നു.
ഇതിൽ കുറച്ചൊക്കെ കഴമ്പുണ്ട് നോക്കുക മാസങ്ങളായി ബൈഡൻ ഫാമിലിയെ ബന്ധപ്പെടുത്തി പുത്രൻ ഹണ്ടർ ബൈഡൻ കൂടാതെ നിരവധി ബന്ധുക്കൾ ബൈഡൻ ഭരണ കാലങ്ങളിൽ പുറം രാഷ്ട്രങ്ങളിൽ നിന്നും ഓരോ പേരുകളിൽ മില്ലിയൻ കണക്കിന് ഡോളറുകൾ വാരിക്കൂട്ടി.
ഇതിനെല്ലാം രേഖകൾ കാണുന്നു പലതും പുറത്തുവരുന്നില്ല കാരണം ഡി ഒ ജെ, ഫ് ബി ഐ ഇവർ സഹകരിക്കാത്തതിൽ. ചോദ്യങ്ങൾ ഈയൊരവസ്ഥയിൽ നിന്നും നിയമ പാലകരെ ആര് കരകയറ്റും, ഒരഴിച്ചുപണി ആവശ്യമോ? അതോ ഇവർ നിലവിലുള്ള ഭരണ നേതാക്കളുടെ സഹായികൾ ആയി തുടരുമോ?
#DuramReport