Image

കടലേ... ( കവിത : രമണി അമ്മാൾ )

Published on 02 June, 2023
കടലേ... ( കവിത : രമണി അമ്മാൾ )


നീറിപ്പുകഞ്ഞമർന്ന
ജന്മത്തിൻ  ചിതാഭസ്മം
നിന്നിലർപ്പിക്കാൻ
വന്നതാണ്
കടലേ...!

നിന്നിലെ
തിരയൊഴി
ഞ്ഞുള്ളൊരു
കോണു തിരയുകയാണു കടലേ..!

നിന്നിൽ ലയിക്കുവാൻ വെമ്പുമോരോ
ഭസ്മധൂളിയുമെന്റെ
മോഹഭംഗങ്ങളാണ്,
നെഞ്ചിലെ ചുടു നിശ്വാസങ്ങളാണ്, 
മറവി മറതീർത്ത 
ഓർമ്മകളാണു
കടലേ..!

മണലിൽ കാലടികളാഴ്ത്തി
കരംകൂപ്പി, 
കണ്ണീർ ശകലങ്ങൾ ചിതറി
മുങ്ങുമ്പോൾ, 
നിന്നുപ്പിലലിയു
മ്പോൾ, 
സമർപ്പണമീ
ജീവിത കഥാസാരം
കാലാനുവർത്തിയാം  കടലേ..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക