Image

ആഗ്രഹം (കവിത: ജിംസി കിത്തു)

Published on 04 June, 2023
ആഗ്രഹം (കവിത: ജിംസി കിത്തു)

വീണ്ടുംകൊതിപ്പൂയെൻ
ഹൃത്തടമിന്നും 
ഒരു വേള കൂടിയാ -
അങ്കണ വീഥിയിൽ
 ചെന്നൊന്നു നിൽപ്പാൻ

കാലത്തിൻ കുത്തൊഴുക്കിൽ
എന്നിൽനിന്നൊഴുകി അകന്നൊരു
ബാല്യകാലത്തിൻ മധുരമാം
ദിനാരാത്രങ്ങൾ ഓർത്തു
പിടയുന്നെൻ മനം

പൂതുമ്പികളെ പോലെ
പാറി നടക്കണം
അക്ഷരമാധുര്യം നുകർന്നിടേണം
 ഒരുമയിൽ ഒന്നായി,
ഒത്തുചേർന്നൊത്തുച്ചേർന്നൊത്തു
സ്വരവ്യഞ്ജന സമ്മിശ്രണ
കൂട്ടുകെട്ടുപോൽ കൂടികലർന്നു
നടന്നിടേണം

കൊതിയോടെ മൃതിപുൽകാത്ത
 തീവ്രമായൊരു മോഹം
 ശിരസ്സുയർത്തി എന്നെനോക്കി
പുഞ്ചിരിക്കുന്നു.

ഇനിയൊരു ദിനം എനിക്കായ് ഉണ്ടെങ്കിൽ
വീണ്ടും എനിക്കൊരു വിദ്യാർത്ഥിയാവണം
പുത്തനുടുപ്പും കുടയും 
മാറോട്ചേർത്തു പുസ്തകകെട്ടും
ചേർത്തു പിടിച്ചു
പച്ചവിരിച്ച നെൽമണിപാടത്തിൻ
നടുവിലൂടെ ഓടി നടന്നു
പോകണം എന്റെ വിദ്യാലയകൂരയിലേക്ക്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക