Image

പറയാതെയും പറഞ്ഞിട്ടും (കവിത: ഫൈസൽ മാറഞ്ചേരി)

Published on 04 June, 2023
പറയാതെയും പറഞ്ഞിട്ടും (കവിത: ഫൈസൽ മാറഞ്ചേരി)

പറയാനുള്ളത് നേരെ ചൊവ്വേ പറഞ്ഞത് കൊണ്ടാണ് പലരും മിണ്ടാതായത് 

പറഞ്ഞതെല്ലാം വളച്ചൊടിക്കാം എന്നത് കൊണ്ടാണ് രാഷ്ട്രീയക്കാർ പലതും വിളിച്ചു പറയുന്നത്

പലതും പറയാനുണ്ടായിട്ടും മിണ്ടാതിരുന്നതിനാലല്ലേ
 കൗമാരത്തിൽ  പലതും നഷ്ടപെട്ടത്

ഒരുപാട് പറയാനുണ്ടായിട്ടും പറയേണ്ടിടത്ത് പറയാൻ ആവാത്തതിനാൽ ആണല്ലോ ഇന്നും പിരിഞ്ഞിരിക്കേണ്ടി വന്നത്

നിറയെ പറയാനുണ്ടായിട്ടും
ഭാഷകൾ അറിയാമായിരുന്നിട്ടും ഒന്നും പറയാതെ മൗനമായിരുന്നിട്ടല്ലേ പൊട്ടൻ
എന്ന  വിളികേട്ടത്

മനസ്സ് വിങ്ങലോടെ നിന്നിട്ടും  തിരിച്ചു വിളിക്കും എന്ന് പ്രതീക്ഷിച്ചിട്ടും മൗനമായപ്പോളാണല്ലോ കുട്ടികൾ അനാഥരായത്

പ്രയാസം തോന്നുമെങ്കിലും
വേണ്ടിടത് പറയുക   
കലാപം തീർക്കുമെങ്കിൽ
മൗനം  തീർക്കാം 

പറഞ്ഞാലും പറഞ്ഞില്ലെങ്കിലും
പഴി കേൾക്കുമെങ്കിൽ 
നന്മക്കായി പറയുകയും
തിന്മക്ക് വളമാകാതെ മൗനിയുമാവാം .

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക