Image

ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി

മീട്ടു റഹ്മത്ത് കലാം Published on 11 June, 2023
ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി

ന്യു യോർക്ക്:  'കൊച്ചു കേരളം' എന്ന വിശേഷണത്തിൽ നിന്ന് 'ലോക കേരളം' എന്ന തലത്തിലേക്ക് നമ്മുടെ സംസ്ഥാനം വളർന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിലെ  ടൈംസ് സ്ക്വയറിനടുത്തുള്ള മാർക്യുസ് ഹോട്ടലിൽ നടക്കുന്ന ലോക കേരള സഭയുടെ മൂന്നാം മേഖലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്താകമാനമുള്ള കേരളീയർക്ക് കേരള സർക്കാരുമായി ആശയവിനിമയം നടത്താനും പൊതുതാല്പര്യമുള്ള മേഖലകളിൽ സഹകരിക്കാനുമുള്ള ഔദ്യോഗിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നിന്നുള്ള പ്രവർത്തനങ്ങൾ ഇതിന്റെ പ്രയോജനങ്ങൾ വിളിച്ചോതുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രകൃതി ദുരന്തകൾ,മഹാമാരികൾ, യുദ്ധങ്ങൾ, ആഭ്യന്തര കലാപങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം ലോക കേരള സഭയുടെയും അതിലൂടെ കേരള സർക്കാരിന്റെയും കരുതൽ സ്പർശം അനുഭവിച്ചവരാണ് ലോകത്താകെയുള്ള പ്രവാസി മലയാളികൾ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മേഖലാസമ്മേളനങ്ങൾ നടത്തുന്നതിലൂടെ,പ്രവാസികളിൽ ചിലരെ കേരളത്തിലേക്ക് ക്ഷണിച്ച് സമ്മേളനം നടത്തുന്നതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ സംസ്ഥാന വികസനത്തിന് ഉതകുന്ന കാര്യങ്ങളും പ്രവാസികളുടെ പ്രശ്നങ്ങളും ചർച്ച ചെയ്യാനാകുമെന്നതാണ് മേഖലാസമ്മേളനങ്ങളുടെ ആവശ്യകതയായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

'ഏതാണ്ട് 21 ലക്ഷം മലയാളികൾ പ്രവാസ ജീവിതം നയിക്കുന്നതായാണ് ഔദ്യോഗിക കണക്കുകളിൽ പറയുന്നത്. അനൗദ്യോഗികമായി 35 മുതൽ 40 ലക്ഷം വരെ ഉണ്ടാകും. ഇതിൽ ഏറിയ പങ്കും ഗൾഫ് രാജ്യങ്ങളിലാണ്. ഏകദേശം 30 ലക്ഷം പേർ അവിടെയാണ്. അതുകഴിഞ്ഞാൽ ഏറ്റവുമധികം മലയാളി പ്രവാസികളുള്ള പ്രദേശമാണ് വടക്കേ അമേരിക്ക-8 ലക്ഷത്തോളം മലയാളികളാണ് അമേരിക്കയിലും കാനഡയിലും കഴിയുന്നത്. 1960 കളുടെ പകുതിയോടെ ആരംഭിച്ച അമേരിക്കൻ പ്രവാസം,ആറു ദശാബ്ദത്തിനിപ്പുറം രണ്ടാമത്തെയും മൂന്നാമത്തെയും തലമുറയുള്ള മലയാളി സമൂഹമായി അത് വളർന്നു.വർഷങ്ങളോളം അമേരിക്കയിൽ ജോലി ചെയ്ത് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നവരും, ഇവിടെ ജനിച്ചുവളർന്നവരും, പഠനവും ജോലിയുമായി ബന്ധപ്പെട്ട് അടുത്തിടെ വന്നവരും ഇതിൽ ഉൾപ്പെടുന്നു.

ഏറെ പ്രാധാന്യത്തോടെയാണ് അമേരിക്കൻ മലയാളികളെ കേരള സർക്കാർ കാണുന്നത്. അതുകൊണ്ടുതന്നെ മുൻ ലോക കേരള സഭാ സമ്മേളനങ്ങളിലും മേഖലാ സമ്മേളനങ്ങളിലും ലഭിച്ച ശുപാർശകൾ,   പഠനം നടത്തി പരിഹാരം കണ്ടെത്തും. ഇവയെ പ്രായോഗികത കണക്കാക്കി 67 വിഷങ്ങളാക്കി ചുരുക്കി, 11 വിഷയങ്ങൾ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. ബാക്കി 55 ശുപാർശകൾ പരിഗണനയിലാണ്. സമ്മേളനങ്ങളിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.' മുഖ്യമന്ത്രി വ്യക്തമാക്കി.

മുൻ ലോക കേരള സഭാ സമ്മേളനങ്ങളിലെ ചർച്ചകൾ എങ്ങനെ ഫലവത്തായി ?

1.രണ്ടാം ലോക കേരള സഭ മുതൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രവാസികളുടെ പരാതികൾ ഉയർന്നിരുന്നതിന് ഓൺലൈൻ സംവിധാനത്തിലൂടെ ഉടൻ  പരിഹാരം ഉണ്ടാകും. മെയ് 17 ന് റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ പ്രവാസികളുടെ റവന്യു പരാതികൾ സ്വീകരിക്കാൻ 'പ്രവാസി മിത്രം' എന്ന പോർട്ടൽ ആരംഭിച്ചു.



2.നാട്ടിൽ തിരികെയെത്തുന്ന പ്രവാസികൾക്കുള്ള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും സജ്ജമാണ്.തിരികെ എത്തിയവർക്കും ഉടൻ എത്തുന്നവർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

3.പ്രവാസികളുടെ വിവര ശേഖരണത്തിനായി ഒരു ഡിജിറ്റൽ ഡാറ്റ പ്ലാറ്റ്ഫോം രൂപീകരിക്കുക എന്ന നിർദ്ദേശവും പരിഗണിച്ചിട്ടുണ്ട്.അതുമായി ബന്ധപ്പെട്ട പോർട്ടലിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.

4.പ്രവാസികൾക്കായുള്ള സമഗ്ര ഇൻഷുറൻസ് സംവിധാനത്തിന്റെ ഒരുക്കവും അന്തിമഘട്ടത്തിലാണ്.തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരികെ എത്തിയ പ്രവാസികൾക്ക് പുനരധിവാസ പദ്ധതിയും വിജയകരമായി മുന്നോട്ടു പോകുന്നു. ഇതിന് കുടുംബശ്രീ വഴിയും ബാങ്ക് വഴിയും സബ്‌സിഡി വായ്പകൾ നൽകുന്നുണ്ട്.



5.നോർക്കയുടെ സമാശ്വാസ പദ്ധതികൾ ശാരീരികവും സാമ്പത്തികവുമായ അവശതകൾ നേരിടുന്നവർക്ക് കൈത്താങ്ങാണ്.

6.ഉദ്യോഗാർത്ഥികൾക്ക് വിദേശത്തേക്ക് പോകാൻ നോർക്കയുടെ റിക്രൂട്മെന്റ് വിങ് സഹായിക്കുന്നുണ്ട്.തിരഞ്ഞെടുക്കപ്പെട്ട  200 നഴ്‌സുമാരെ ജർമ്മനിയിലേക്ക് അയയ്ക്കാൻ ഭാഷാപരിശീലനം നൽകിവരികയാണ്.

7.ഹോസ്പിറ്റാലിറ്റി-ടൂറിസം മേഖലയിലേക്കുള്ള റിക്രൂട്ട്മെന്റ് ഈ വർഷം ഒക്ടോബറിൽ തുടങ്ങും.' 

see also

ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി

നവകേരളം എങ്ങോട്ട്: അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ്‍ ബ്രിട്ടാസ്)

അമേരിക്കന്‍ മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ..എസ്)

വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത് 

മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)

ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി  

ലോക കേരള സഭ സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

വിവാദങ്ങൾക്ക് വിട: ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം

ലോക കേരള സഭ; പ്രോഗ്രം ഇങ്ങനെ...(.എസ് ശ്രീകുമാര്‍)

 

ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി
Join WhatsApp News
ഗോപകുമാർ 2023-06-11 12:08:12
ലോക പ്രാഞ്ചി സഭ ! 100 ക -ഡയമന്റ്‌ 50 ക - സ്വർണ്ണം 25 ക - വെള്ളി 10 ക - വെങ്കലം പണമുണ്ടോ സഖാവേ ഒരു ഡിന്നറെടുക്കാൻ ?
അരിപ്രാഞ്ചി 2023-06-11 12:15:37
അമേരിക്കൻ മലയാളികൾക്ക്‌ എന്തു പ്രയോജനം ? മടങ്ങി പോകുന്നവർക്ക്‌ പോർട്ടലിൽ റെജിസ്റ്റർ ചെയ്ത് ഗവ ആശുപത്രിയിൽ നിന്നും ചികിൽസക്ക്‌ ഇൻഷ്യറെൻസ്‌ നേടാം. മുഖ്യനു ചികിൽസ ഇവിടെ ! ഫോമ ഫൊക്കാന എന്ന് പറഞ്ഞ്‌ പരസ്പരം കുന്നയ്മ പറഞ്ഞിരുന്ന അരി പ്രാഞ്ചികൾ പ്ലേറ്റ്‌ ഒന്നിനു ആയിരം ഡോളർ അടച്ച്‌ പങ്കെടുക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക