ശ്രോതാക്കളായി ഞാനും ഇവിടുന്ന് 4 മണിക്ക് യാത്രതിരിച്ചു .ട്രാൻസിറ്റിൽ ജോലി ചെയ്യുന്നതിനാൽ ബസും ട്രയിനും എനിക്കു ഫ്രീ ആയതിനാൽ അഞ്ചുപൈസ മുടക്കേണ്ടിവരില്ലല്ലോ എന്നു കരുതി പള്ളി കഴിഞ്ഞു ഞയറാഴ്ച ഞാനും വെച്ചുപിടിച്ചു ടൈംസ് സ്ക്വയറിലേക്ക് നമ്പർ.7ട്രയിനിൽ കയറി ടൈംസ്ക്വയറിൽ എത്തിചേർന്നു. ഒരു മലയാളി ത്തലപോലും കാണാതെ ഞാൻ നിരാശനായി എവിടെ പിണറായി സഖാവേ എന്നു ഞാൻ വിളിച്ചു പോയി. അതാ അദ്ദേഹം എത്തിക്കഴിഞ്ഞു.
ചുറ്റും മലയാളി പോലീസുകാർ ഭാഷയുടെ പ്രശ്നം പരിഹരി ക്കാൻ അമേരിക്കൻ മലയാളിപോലീസുകാർ തന്നെ ആയിക്കോട്ടെ എന്ന് ന്യൂയോർക്ക് ഗവൺമെൻ്റ്വിചാരിച്ചു കാണു മായിരിക്കും .കുറെ കൂതറ ഡാൻസ് സ്റ്റേജിൽ അരങ്ങേറുന്നു ഇന്ത്യൻ സ്റ്റൈൽ ഒന്നുമല്ല .അൽപ്പം പരുക്കനായമുഖ്യൻ പരിഭവിക്കു മോ കടക്കൂ പുറത്ത് പറയുമോ എന്നു ഞാൻ ശങ്കിച്ചു .
പക്ഷെ വിനയപൂർവ്വം എല്ലാം കണ്ടു രസിച്ചും ആസ്വദിച്ചും അദ്ദേഹം ടൈം സ്ക്വയറിൻ്റെ ഭംഗി ആസ്വദിച്ചിരുന്നു. ഓപ്പൺ സ്ഥലമായിതി നാൽ സേഫ്റ്റി യുടെ കാര്യം കണക്കായിരു ന്നു. ആർക്കും കടന്നു വരാം കറുമ്പനും വെളുമ്പനും സ്പാനിഷ് കാരനും നിർനിമേഷരായി നിന്നു ശ്രദ്ധിക്കുന്നുണ്ട് .എന്നോടു അവർ ചോദിച്ചു എന്താണ് ഇവിടെ നടക്കുന്നത് "ഞാൻ അഭിമാന പൂർവ്വം പറഞ്ഞു ഞങ്ങളുടെ മുഖ്യമന്ത്രി ഇവിടെ വന്നിട്ടുണ്ട് അദ്ദേഹം താമസിയാതെ പ്രസംഗിക്കും ഈ സ്റ്റേജിൽ ഓ അതേയോ അവർ പറഞ്ഞു. മലയാളത്തി ലും അൽപം ഇംഗ്ലീഷിലും കലർന്ന സഖാവിന്റെ പ്രസംഗത്തിന് അവരും കയ്യടിക്കു ന്നതു കണ്ടപ്പോൾ ഞാനും അഭിമാനിച്ചു. കേരളത്തിൻ്റെ പ്രിയനേതാവിന് ആദ്യമായി ടൈം സ്ക്വയ റിൽ കയ്യടി കിട്ടിയിരി ക്കുന്നു. പാർട്ടി എന്തു മാകട്ടെ ശ്രീ പിണറായി നമ്മുടെ ബഹുമാന പ്പെട്ട കേരളത്തിൻ്റെ മുഖ്യമന്തിയാണ്.
മീഡിയകൾ പലതും പട്ടച്ചു വിട്ടു അമേരിക്ക യിലെ പുക പിണറായി വരുന്നതു കൊണ്ടാണ് എല്ലാം തകരും പക്ഷെ സഖാവ് വന്നതോടു കൂടി സത്യം പറയാമല്ലോ മാനം തെളിഞ്ഞു വെളിച്ചവും വന്നു ഞാൻ ദൃക്സാക്ഷി യായി പറയുന്നു. ലക്ഷങ്ങൾ മുടക്കിയാലെ പിണറായിയെ കാണുവാൻ സാധിക്കയുള്ളു അടുത്ത് നിൽക്കണമെങ്കിൽ വീണ്ടും ലക്ഷം മുടക്കണം. ഇതൊന്നും മുടക്കാതെ ഞാൻ അടുത്തുനിന്ന് കണ്ടു കഴിഞ്ഞ പ്പോഴല്ലെ സോഷ്യൽ മീഡിയ തള്ളിവിടു ന്ന തള്ളിനെ പറ്റി ചിന്തിക്കുന്നത്. മീഡിയകൾ പലതും പറഞ്ഞു പക്ഷെ ആ തള്ളുകൾ വെച്ചു നോക്കുമ്പോൾ പിണറായി സഖാവിൻ്റെ തള്ള് ഒന്നുമില്ല.
ലളിതനായമനുഷ്യൻ കാര്യങ്ങൾ വിശദമായി സംസാരിച്ചു. കേരള മക്കൾ എവിടെപോയാലും കേരളത്തിൻ്റെ മക്കളെ മറക്കില്ലെന്നും നിങ്ങൾക്ക് ഞാൻ ഒരു വലിയ സഭയായലോക സഭ തന്നില്ലേ യെന്നും പറഞ്ഞ പ്പോൾ ജനത്തിൽ നിന്നും ഹർഷാവരം മുഴങ്ങി. കേരള ചരിത്രത്തിൽ രണ്ടുപ്രാവശ്യം തുടർച്ചയായി ജനം തിരഞ്ഞെടുത്ത ഇടതുപക്ഷ മുന്നണിയിൽനിന്നും ജനങ്ങൾ കൂടുതൽ പ്രതീക്ഷിക്കു മ്പോൾ കേരളത്തിൽ നായശല്യം പന്നിഭീഷണി ആനഭീഷണി ഇവമൂലം പിഞ്ചുകു ഞ്ഞുങ്ങൾ മരണപ്പെടുന്നു .സ്ത്രീകൾക്കു പുറത്തിറങ്ങി നടക്കാൻ സാധിക്കു ന്നില്ല .പക്ഷെ പരിഹരിക്ക പ്പെടാത്ത കാര്യമില്ലല്ലോ? സിൽവർലൈൻ വീണ്ടും തിരിച്ചു വരുമെന്നും ഇപ്പോൾ അനേകം പുതിയ സ്ക്കൂൾ ബിൽഡിംങ്ങുകൾ പണിതു പുർത്തിയായെന്നും മൂന്നരലക്ഷം വീടുകൾ ഭവന രഹിതർക്കു നൽകിയെന്നും പറയുമ്പോൾ ഏതാണ്ടൊക്കെ ശരിയായി വരുന്നുണ്ടല്ലോ .
പക്ഷെ ഇവിടെ അമേരിക്കകാർ ക്ക് ഈ ലോക സഭ കൊണ്ട് എന്തു പ്രയോജനം .82 ലക്ഷം മുടക്കി സഖാവിൻ്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാം നല്ല കാര്യം .പണമുള്ളവർമുടക്കട്ടെ ആരേയും നിർബന്ധിക്കുന്നില്ലല്ലോ .വിമർശനം എവിടേയും ഉണ്ട് .ഇവിടെ ഒരു കസേര യുടെകാര്യത്തിൽ വിമർശനം നേരിട്ടത് കാണുന്നു. കുറഞ്ഞ കസേരയാണ് പിണറായിക്ക് നൽകിയതെന്ന് . ലാളിത്യത്തിൻ്റെ പാർട്ടിക്കെ ന്തിന് സിംഹാസന കസേര .കോടികളുടെ കസേര വാങ്ങി ഇരിക്കു വാൻ അദ്ദേഹത്തിന് നാട്ടിൽ കഴിവുണ്ട് മാത്രമല്ല അദ്ദേഹത്തി ന് പരാതിയു മില്ലല്ലോ .
ചുരുക്കി പറഞ്ഞാൽ വിമർശന ങ്ങളുടെ കൂമ്പാരം തീർത്തവർ മൂല മാണ് ഈ പ്രോഗ്രാം വൈറൽ ആയത് സത്യം തന്നെ. വിമർശനങ്ങൾ എന്തുണ്ടായാലും അതിനെ ധരണം ചെയ്തു കൊണ്ടു മുന്നേറുവാൻ ശ്രീ പിണറായി ക്കു സാധിക്കുന്നതും അതുമൂലം ശത്രുക്കളും മിത്രങ്ങളാകു ന്ന ഒരു രീതിയാണ് കണ്ടുവരുന്നത് അതിൻ്റെ ഉദാഹരണമാണ് ന്യൂയോർക്കിലെ പ്രോഗ്രാം .ഇതിനൊക്കെ ചുക്കാൻ പിടിച്ച ഒരു വ്യക്തി യുണ്ട് ശ്രീ മാൻ ഡോക്ടർ ലൂക്കോസ് മാനിയോട്ട് അദ്ദേഹത്തിൻ്റെ ഭഗീരത പ്രയത്നം ശ്ലാഘനീയം തന്നെ.
മറ്റുപലരുടേയും പേർ എഴുതാൻ സമയം കിട്ടാത്തതിനാൽ ക്ഷമിക്കണം.എന്തായാലുംകുത്തകമുതലാളിത്വ രാജ്യത്തിൻ്റെ ഹൃദയഭാഗമായ ടൈംസ് സ്ക്വയറിൽ നിന്ന് പാവപ്പെട്ടവന്റെ പാർട്ടിക്കു വേണ്ടി പ്രസംഗിക്കുന്ന കേരള മുഖ്യമന്ത്രി ചരിത്രംകുറിച്ചുവോ ? നിങ്ങൾ പറയു...
മുഖ്യമന്ത്രിയുടെ കസേര വിവാദം - ചിത്രങ്ങള്‍ മറുപടി നല്കുന്നു (മുരളീ കൈമൾ)
ടൈം സ്ക്വയറിലെ പിണറായിയുടെ പ്രസംഗം (മോൻസി കൊടുമൺ)
ലോക കേരള സഭ: പ്രമുഖരുടെ നിര (ചിത്രങ്ങളിലൂടെ -2)
ലോക കേരള സഭ: പ്രമുഖരുടെ നിര (ചിത്രങ്ങളിലൂടെ -1)
വികസനം എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ടൈം സ്ക്വയറില്‍ (ഷോളി കുമ്പിളുവേലി)
മന്മഥൻ നായർ: ഒരു ദൗത്യത്തിന്റെ വിജയകരമായ സമാപനം
കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കും; ലോൺ സ്വയം തിരിച്ചടക്കണം: മുഖ്യമന്ത്രി
കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍-2)
മാരിവില്ലിന്റെ നിറങ്ങളില്‍ കേരളം ടൈംസ് സ്ക്വയറില്‍; മുഖ്യമന്ത്രിയുടെ ജൈത്രയാത്ര
കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍)
സിൽവർലൈൻ പദ്ധതി ഒരു ദിവസം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി
ടൈംസ് സ്ക്വ യർ ഒരുങ്ങി; ലോക കേരള സഭയെയും മുഖ്യന്ത്രിയെയും എതിരേൽക്കാൻ
നവകേരളമോ നരകകേരളമോ ? (ലേഖനം: സാം നിലമ്പള്ളില്‍)
ടൈംസ് സ്ക്വയറില്‍ ചന്ദ്രനിൽ ഇറങ്ങിയ സമാപന സമ്മേളനം (നടപ്പാതയിൽ ഇന്ന്- 79 :ബാബു പാറയ്ക്കൽ)
ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കാര്യത്തിൽ തീരുമാനം ഉഉടമയുടേത് മാത്രം, സര്ക്കാർ ഇടപെടില്ല: മുഖ്യമന്ത്രി
റിക്രൂട്ടിംഗ് തട്ടിപ്പ് തടയും, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും: മുഖ്യമന്ത്രി
ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി
ലോക കേരള സഭ - കൂടുതല്‍ ചിത്രങ്ങളിലൂടെ....
ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത് സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി
നവകേരളം എങ്ങോട്ട്: അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ്‍ ബ്രിട്ടാസ്)
അമേരിക്കന്‍ മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ഐ.എ.എസ്)
വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത്
മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)
ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി