സന്തോഷം എന്ന് പറയുന്നത് ജീവിതത്തിലെ ചില നിമിഷങ്ങള്‍ അടുക്കി പുറക്കി ഒതുക്കി വയ്ക്കുന്നതാണ്. അത് ഒരു കുന്ന് കേറുന്ന മാതിരി മുന്നോട്ടു മുന്നോട്ടു അവസാനം ഏറ്റവും ഉയരത്തിൽ എത്തുന്നതല്ല. സന്തോഷമെന്ന് പറഞ്ഞാൽ തിരിഞ്ഞു നോക്കുമ്പഴ് ചില നിമിഷങ്ങൾ മാത്രമാണ്, അതിന് അപ്പുറവും ഇപ്പുറവും ഒന്നുമില്ല, അതങ്ങനെ നീണ്ടുനിൽക്കുന്നതും അല്ല.
വിഷമങ്ങളും ഏതാണ്ട് ഇതുപോലെയാണ്, അത് സന്തോഷത്തേക്കാൾ അധികമായി നീണ്ടു നിൽക്കും. വീണ്ടും ഓർക്കുമ്പോൾ ഏതാണ്ട് അതേ അളവിൽ തന്നെ വിഷമം ചിലപ്പോഴൊക്കെ തോന്നാറുണ്ട്. സന്തോഷം അങ്ങനെയല്ല അത് വീണ്ടും റീ ക്രിയേറ്റ് ചെയ്യാൻ പ്രയാസമാണ്. സന്തോഷം ഉണ്ടാക്കിത്തന്ന നിമിഷങ്ങള്‍ മനസ്സിലൂടെ വീണ്ടും ഓടിച്ചാലും അതേ അളവിലോ ചിലപ്പോൾ ഒട്ടും തന്നെയോ സന്തോഷം തോന്നാറില്ല.
സന്തോഷിച്ചുകൊണ്ട് പടം ഇടുന്ന വരും, എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്നവരും എപ്പോഴും സന്തോഷിക്കുന്നവർ ആകണമെന്നില്ല. ജീവിതം ഏതാണ്ട് എല്ലാവർക്കും ഒരുപോലെയാണ്. ഏറ്റ കുറച്ചിലുകൾ ഉണ്ടെന്നേ ഉള്ളൂ. സന്തോഷിക്കുന്നതിന്റെയും ദുഃഖിക്കുന്നതിന്റെയും കാരണങ്ങൾ പലതാണെന്നേയുള്ളൂ.
ഇന്ന് മനസ്സ് നിറച്ച ഒരു പടം ചുവടെ.
This pic has been taken from Amita Roy 's wall. She has written a beautiful poem on this