LGBTQ Pride Month എല്ലാം വര്‍ഷവും ജൂണ്‍ മാസം ലോകം മുഴുവനും ആഘോഷിക്കപ്പെടുന്നു. സ്റ്റോണ്‍ വാള്‍ ലഹളക്ക് (Stonewall riots or Stonewall uprising ) കൊടുക്കുന്ന ഒരു ബഹുമതികൂടിയാണിത്.
എന്റെ കൂടെ ജോലി ചെയ്യുന്ന മലയാളി സുഹ്യത്തുക്കളോടു ഞാന്‍ ചോദിച്ചു എന്താണ് ജൂണ്‍ മാസത്തിന്റെ പ്രത്യേകഥ? അവര്‍ പറഞ്ഞ മറുപടി അറിയില്ല എന്നായിരുന്നു.
അതുപോലെ ഈ ചോദ്യം തന്നെ ഞാന്‍ മറ്റു രാജ്യക്കാരായ എന്റെ സുഹ്യത്തുക്കളോടു ചോദിച്ചു.അവര്‍ ഉടന്‍ തന്നെ മറുപടി തന്നു. It is a Pride month for honouring LGBTQ community. . മലയാളി സുഹ്യുത്തുക്കളുടെ 'അറിയില്ല' എന്ന ഉത്തരം ആണ് ഈ വിഷയത്തെ കുറിച്ച് ഒരു ചെറിയ വിവരണം തരണം എന്ന ഒരു തോന്നല്‍ എന്നില്‍ ഉണ്ടായത്.
അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഗ്രീന്‍വിച്ച് വില്ലേജിലെ ഒരു ഗേ ബാര്‍ ആണ് സ്റ്റോണ്‍വാള്‍ ഇന് ( Stonewall Inn)1960 കാലഘട്ടത്തില്‍ പൊതു സ്ഥലങ്ങളില്‍ ഗേ ബിഹേവിയര്‍ നിയമവിരുദ്ധമായിരുന്നു. അതുകൊണ്ട് അവര്‍ക്ക് ഒത്തു കൂടാനും പരസ്പരം സ്നേേഹം പങ്കുവയ്ക്കാനുമുള്ള ഒരു സ്ഥലമായിരുന്നു Stonewall Inn
1960'ല്‍ ഇവിടെ പോലീസ് നിരന്തരം മിന്നലാക്രമണം നടത്തി അവരെ അറസ്റ്റു ചെയ്യുമായിരുന്നു. ഇവര്‍ പോലീസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങികൊടുക്കുന്ന ഒരു രീതിയായിരുന്നു നടന്നു കൊണ്ടിരുന്നത്.
പക്ഷെ ഒരു ദിവസം പതിവിനു വിപരിതമായി ക്രമസമാധാന ലംഘനം നടന്നു. അന്ന് ജൂണ്‍ 28, 1969 ഒരു വലിയ മാറ്റത്തിന് തുടക്കം കുറിച്ചു.. ജൂണ്‍ 28 അതിരാവിലെ മാന്‍ഹാട്ട് സിറ്റിയിലെ അടുത്ത സ്ഥലമായ ഗ്രീന്‍വിച്ച് വില്ലേജിലെ സ്റ്റോണ്‍വാള്‍ ഇന്‍ ലേക്ക് പോലീസ് റെയിഡ് നടത്തി. പോലീസിന് അപ്രതീക്ഷിതമായി ബാറിലുള്ളവരും ബാര്‍ ഉടമസ്ഥരും അടുത്ത വില്ലേജിലെ ഗേ ആളുകളും ലെസ്ബിയന്‍സും മറ്റും സ്ട്രീറ്റിലുള്ള മനുഷ്യരും കൂടി പോലീസുകാരോട് ഏറ്റുമുട്ടി. പെട്ടെന്നുണ്ടായ കടന്നാക്രമത്തില്‍ പോലീസുകാരുടെ നിയന്ത്രണം വിട്ടു പോയി.
ആയിരക്കണക്കിന് ആള്‍ക്കാള്‍ ഈ ആക്രമണത്തിന് ഇരയാകുകയും ആക്രമണം തുടര്‍ച്ചയായി ആറു ദിവസം നീണ്ടു നിന്നു. ഇതിനു മുന്‍മ്പും ഇതുപോലത്തെ ആക്രമണങ്ങള്‍ പല സ്ഥലത്തും നടന്നിട്ടുണ്ടെങ്കിലും ഇത്രയും ദിവസങ്ങള്‍ നീണ്ടു നില്‍ക്കുകയും ഇത്രയും ജനങ്ങള്‍ പങ്കെടുത്തിട്ടുള്ളതുമായ ഒരു ലഹള മറ്റൊരിടത്തും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെയാണ് സ്റ്റോണ്‍വാള്‍ സംഭവം വളരെ അര്‍ത്ഥപൂര്‍ണ്ണമായി, അതുപോലെ ഈ സംഭവം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ഒരുപാടു ഗേ റൈറ്റ് ഗ്രൂപ്പുകള്‍ രൂപപ്പെടുകയും ചെയ്തു.
ഒരാഴ്ചക്കുള്ളില്‍ അവിടുത്തെ ആളുകള്‍ ആക്ടിവിസ്റ്റ് ഗ്രൂപ്പ് രുപീകരിക്കുകയും ഓപ്പണ്‍ ആയി ജീവിക്കാനും അതുപോലെ അറസ്റ്റിനെ ഭയക്കാതെ ജീവിക്കുന്നതിനു വേണ്ടിയുള്ള അവകാശത്തിനു വേണ്ടിയും പോരാടി. കുറച്ചു മാസങ്ങള്‍ക്കു ശേഷം മൂന്നു ന്യൂസ് പേപ്പറുകളില്‍ ഗേ യും ലെസ്ബിയനും വേണ്ടിയുള്ള നിയമസാധ്യതയും അവകാശങ്ങളും നടത്തികൊടുക്കണം എന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നു.
ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അതായത് സ്റ്റോണ്‍വാള്‍ റ്െയട്ട്‌സ് ആനിവേഴ്‌സറി ദിവസമായ ജൂണ്‍ 28 1970 യില്‍ ആദ്യത്തെ ഗേ പ്രൈഡ് മാര്‍ച്ച് ഷിക്കാഗോ, ലോസ് ആശ്ചലസ്, ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിക്കോ എന്നീ സ്ഥലങ്ങളില്‍ നടന്നു. അത് അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ ഗേ പ്രൈഡ് മാര്‍ച്ചായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ മറ്റു അമേരിക്കന്‍ സിറ്റികളിലേക്കു അതുപോലെ തന്നെ കാനഡാ, ആസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇതു വ്യപരിച്ചു കഴിഞ്ഞിരുന്നു.
സ്റ്റോണ്‍ വാള്‍ റ്െയട്ട്‌സ്, ഗേ ലിബറേഷന്‍ മൂവ്‌മെന്റിന്റെ ഒരു തുടക്കമായിട്ടാണ് അറിയപ്പെടുന്നത്. ആഗോളതലത്തില്‍ ജൂണ്‍ മാസം ഗേ പ്രൈഡ് പരേഡ് മാസമായി അറിയപ്പെടുന്നു.
കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗേ റൈറ്റ് ഓര്‍ഗനൈസേയ്ഷന്‍ അമേരിക്കയിലും ലോകമെമ്പടും വന്നു തുടങ്ങി.
1969 ജൂണ്‍ മാസത്തില്‍ നടന്ന ഈ ലഹള വളരെ വിപുലമായ രീതിയില്‍ ഒരു ഗേ ലിബറേഷന്‍ മൂവ്‌മെന്റിന് വഴി തെളിച്ചു. അവിടം മുതല്‍ LGBTQ righ നു വേണ്ടിയുള്ള യുദ്ധം US ല്‍ ആരംഭിച്ചു. ഇവിടം മുതല്‍ സ്റ്റോണ്‍വാള്‍ ഇന്‍ പൈരന്മാരുടെ നിയമപരവും സംഘടനാപരമായ അവകാശങ്ങള്‍ , സഹാനു'ാവം, ഐക്യമത്യം, ഓര്‍മ്മകള്‍ ഇവയുടെയെല്ലാം ഒരു വലിയ അടയാളമായി മാറികഴിഞ്ഞു.
അതുകൊണ്ടു തന്നെയാണ് ലോകമെമ്പാടുമുള്ള ആളുകള്‍ സന്ദര്‍ശകരായി ഇവിടെ എത്തുന്നത്.
2019 ല്‍ അന്‍മ്പാതമത്തെ ആനിവേഴ്‌സറി ദിവസം 5 മില്ല്യന്‍ ആളുകള്‍ 1969 ല്‍ നടന്ന പോലീസ് വേട്ടയുടെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി മാന്‍ഹാട്ടനില്‍ മാത്രം തടിച്ചു കൂടി. ഇത് ചരിത്രപരമായി LGBTQയുടെ വലിയ ഒരു ആഘോഷമായി മാറി. ജൂണ്‍ 6 2019 തില്‍ ന്യൂയോര്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ ജെയിംസ്. പി. ഓനെയില്‍ 1969 ജൂണില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ആക്രമത്തിന് ഔപചാരികമായ ക്ഷമാപണം (Formal apology) നടത്തി.
ഫെബ്രുവരി 16 2000 ല്‍ സ്റ്റോണ്‍വാള്‍ ഇന്‍ നെ നാഷണല്‍ ഹിസ്‌റ്റോറിക്ക് ലാന്റ് മാര്‍ക്ക് ആയി പ്രഖ്യാപിച്ചു. ജൂണ്‍ 24 2016 –ല്‍ പ്രസിഡന്റ് ബറാക്ക് ഒബാമ സ്റ്റോണ്‍ വാള്‍ ഇന്‍, അതിന്റെ സമീപ പ്രദേശവും ഉള്‍പ്പെടുത്തികൊണ്ട് LGBTQ നാഷണല്‍ മോണുമെന്റ് സൈറ്റ് ആയി പ്രഖ്യാപിച്ചു. ഈ ഔപചാരിക ചടങ്ങില്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ദേ ബ്ലാസിയോ, സെനറ്റര്‍ ക്രിസ്റ്റന്‍ ഗില്‍ബ്രാന്റ് എന്നിവരും പങ്കെടുത്തു.
LGBTQ Pride ന്റെ അടയാളമാണ്Rainbow flag or Pride flag.. ജൂണ്‍ മാസത്തില്‍( Pride Month) പല സ്ഥാപനങ്ങളുടേയും കടകളുടേയും മുന്‍മ്പില്‍ ഈ ഫ്‌ളാഗ് കാണുവാന്‍ സാധിക്കും. ആദ്യത്തെ ഗേ പ്രൈഡ് ഫ്‌ളാഗ് പാറി പറന്നത് ജൂണ്‍ 25 1978 ല്‍ സാന്‍ഫ്രാന്‍സിക്കോയില്‍ ആണ്. ഗേ ഫ്രിഡം ഡേ പരേഡിന്റെ 'ാഗമായാണ് ഈ ഫ്‌ളാഗ് പറത്തിയത്.
ഇപ്പോള്‍ ആഗോളതലത്തില്‍ ഈ പതാക കാണുവാന്‍ സാധിക്കും. ഈ പതാക ഡിസൈന്‍ ചെയ്തത് ഗില്‍ബര്‍ട്ട് ബേക്കര്‍ എന്ന ഒരു ആര്‍ട്ടിസ്റ്റ് ആണ്. സാമാന്തരമായ ആറു നിറങ്ങളാണ് ഈ പതാകയില്‍ ഉള്ളത്
ഏറ്റവും മുകളിലുള്ള ചുമപ്പ് നിറം സൂചിപ്പിക്കുന്നത് ലൈഫിനെയാണ്. രണ്ടാമത്തെ കളര്‍ ഓറഞ്ച് ഹീലിംഗിനേയും മൂന്നാമത്തെ മഞ്ഞ കളര്‍ സൂര്യപ്രകാശത്തേയും നാലമത്തെ പച്ച കളര്‍ സൂചിപ്പിക്കുന്നത് പ്രക്യതിയേയും അഞ്ചാമത്തെ കളറായ നീല സൂചിപ്പിക്കുന്നത് ഹാര്‍മണിയും അവസാനത്തെ കളറായ വയലറ്റ് ആത്മാവിനെ പ്രതിനിധികരിക്കുന്നു.
ന്യൂയോര്‍ക്ക് സിറ്റിയിലെ സ്റ്റോണ്‍വാള്‍ ഇന്‍ അമേരിക്കയിലും ആഗോള തലത്തിലും മോഡേണ്‍ ഗേ റൈറ്റ് മൂവ്‌മെന്റിന്റെ ഒരു വലിയ ടേണിംഗ് പോയിന്റായി മാറി. നമ്മളില്‍ എല്ലാവരിലും കുടികൊള്ളുന്നത് ഒരേ ഈശ്വരന്‍ തന്നെയാണല്ലോ പിന്നെ നമ്മള്‍ എങ്ങിനെ ഇവരെ മാറ്റി നിര്‍ത്താന്‍ പറ്റും. All of us are created equal, If we are created equal , then surely the love we commit to one another must be equal as well.
റിപ്പോര്‍ട്ട് : ലാലി ജോസഫ്