ഇന്നെന്റെ ചെടിച്ചോട്ടിലെ പുല്ലു പറിക്കുമ്പോൾ
വന്നെന്റെ ഉള്ളിലെൻ താതന്റെ ഓർമ്മകൾ.
ഇല്ലായിരുന്നു ഞങ്ങടെ തൊടികളിലെങ്ങുമെ
പുല്ലൊരെണ്ണംപോലും മുളയിലേ നുള്ളിയിരുന്നദ്ദേഹം.
നുള്ളിയെടുത്തു ഞാൻ ഓരോ തൃണങ്ങളും
തള്ളിവന്നെന്റ പിതാവിന്റയാ ഓർമ്മയിൽ
ഇന്നും നാം ചെയ്യും പ്രവർത്തികളൊക്കെയും
വന്നിടും പിൻതലമുറക്ക് വഴികാട്ടിയായി നൂനം .
ഏറെയാണൊരു പിതാവിന്റ ബാദ്ധ്യതയെന്നത്
ആരും മറക്കേണ്ട അതുകൊണ്ടു കുറിക്കുന്നു
ഏകുന്നു ഞാൻ എല്ലാ പിതാക്കൾക്കും
ഏകുന്നു ആശംസ സ്വീകരിച്ചാലും നിങ്ങൾ . (GP)