ഇടയ്ക്കിടെ സ്വയം
ചോദിച്ചു പോവുകയാണ്?
ലജ്ജയുണ്ടോ.?
സാർ,
എന്താണ് നിങ്ങൾ ഇങ്ങനെ
ചോദിക്കുന്നത്
ഞാൻ
എൻ്റെ ഒരു സർട്ടിഫിക്കറ്റും
തിരുത്തിയിട്ടില്ല
വ്യാജമായി ഒന്നുമുണ്ടാക്കിയിട്ടില്ല.
ആരുടെയും ഒത്താശയ്ക്കായ്
കാത്തു നിന്നിട്ടുമില്ല.
എന്നിട്ടും
സാർ
നിങ്ങൾ എന്നോടിങ്ങനെ
ചോദിക്കുന്നതെന്തിനാണ്?
സാർ
ഇടനിലക്കാരനായി നിന്ന്
ലക്ഷങ്ങൾ വാങ്ങുകയോ
ക്യാമറ കണ്ടപ്പോൾ
വഴി മാറി സഞ്ചരിക്കയോ ചെയ്തിട്ടില്ല
എന്നിട്ടും
എന്നോടെന്തിനാണ് സാർ
ലജ്ജയുണ്ടോ?
എന്ന് മാത്രം ചോദിക്കുന്നത്.
നിങ്ങളോടല്ല
ഞാനിത് ചോദിക്കുന്നത്
എല്ലാം കാണുകയും കേൾക്കുകയും
ചെയ്തിട്ടും
എവിടെയോ നഷ്ടപ്പെട്ട
വികാരങ്ങളോടാണെൻ്റെ ചോദ്യം
വിചിത്ര വാദങ്ങളോടാണെൻ്റെ ചോദ്യം
ലജ്ജയുണ്ടോ?