Image

ഗ്രീസ് തീരത്തു കുടിയേറ്റക്കാരുടെ ദാരുണാന്ത്യം (കോര ചെറിയാന്‍)

കോര ചെറിയാന്‍ Published on 22 June, 2023
ഗ്രീസ് തീരത്തു കുടിയേറ്റക്കാരുടെ   ദാരുണാന്ത്യം (കോര ചെറിയാന്‍)
 
ഫിലാഡല്‍ഫിയാ,യു.എസ്.എ.: കഴിഞ്ഞ ആഴ്ചയില്‍ ഗ്രീസ് തീരത്തുനിന്നും 72 കിലോമീറ്റര്‍ ദൂരത്തായി അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഏറ്റവും അഘാതമായ പുറംകടലില്‍ 700-ല്‍ അധികം വ്യാജകുടിയേറ്റക്കാരുമായി, രഹസ്യമായി നൈജീരിയയില്‍നിന്നും ഇറ്റലിയിലേക്ക് തിരിച്ച ബോട്ട് മുങ്ങിമരിച്ചവരുടെ കൃത്യമായ എണ്ണവും മാതൃരാജ്യവും ഇപ്പോഴും  അവ്യക്തമാണ്. ഏകദേശം 16,000 അടി താഴ്ചയിലേക്ക് മുങ്ങിതാണതായ ബോട്ട് സമുദ്രതലത്തിലേയ്ക്ക് ഉയര്‍ത്തി അടിതട്ടുകളില്‍ ഉപ്പുവെള്ളം കുടിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉടനെ കരയിലെത്തിയ്ക്കുവാന്‍ ഗ്രീക്ക് നേവിസംഘം കഠിനപ്രയത്‌നം ചെയ്യുന്നതായി ഏജന്‍സ് ഫ്രാന്‍സ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.
 
നൈജീരിയായില്‍ നിന്നും അനധികൃതമായി 700ലധികം അഭയാര്‍ത്ഥികളുമായി ബോട്ട് ഇറ്റലിയിലേക്ക് യാത്രതിരിക്കുന്നു.
 
ജൂണ്‍ 10 ന് ലിബിയയിലെ ടബ്രക്ക് തുറമുഖത്തുനിന്നും കടല്‍കൊള്ളക്കാരും വ്യാജ ചരക്കുമായി കപ്പലുകള്‍ സഞ്ചരിയ്ക്കുന്ന ദുര്‍ഘടമായ ഷിപ്പിംഗ് ചാനല്‍വഴി ഇറ്റലിയിലേക്ക് വന്‍ ജനാവലിയുമായിട്ടുള്ള സമുദ്രയാത്ര ആരംഭിച്ചു. മത്സ്യബന്ധനത്തിനുമാത്രം ഉപയോഗിക്കുന്ന പച്ചകളര്‍ പെയിന്റടിച്ച പഴയ ബോട്ടില്‍ കയറിയ അംഗസംഖ്യ കൃത്യമായി നൈജീരിയന്‍ ഗവണ്‍മെന്റ് ജീവനക്കാരോ മനുഷ്യകള്ളകടത്തു നടത്തുന്നവരോ രേഖപ്പെടുത്തിയതായ യാതൊരു ഡോക്യുമെന്റ്‌സും കണ്ടെടുത്തിട്ടില്ല.
അനധികൃത കുടിയേറ്റക്കാരെ കയറ്റിയുള്ള ബോട്ട് യാത്രയുടെ റൂട്ട് ചാനല്‍
 
സിറിയ, ഈജിപ്റ്റ്, പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍, പാലസ്തീന്‍ രാജ്യങ്ങളില്‍നിന്നുമായി ലിബിയായിലെ ടബ്രക്ക് 
തുറമുഖത്തുള്ള വ്യാജ അഭയാര്‍ത്ഥി ഏജന്റുമാരുടെ സഹായത്താല്‍ എത്തിയവര്‍ 4000 മുതല്‍ 5000 ഡോളര്‍ വരെ കോഴ കൊടുത്തതായി അപകടശേഷം ജീവനോടെ  അഭയാര്‍ത്ഥി സങ്കേതങ്ങളില്‍ എത്തിയവര്‍ പറയുന്നു. കൂടുതല്‍ തുക കൊടുത്തവര്‍ മേല്‍തട്ടിലും കുറവുകൊടുത്തവര്‍ താഴത്തെ തട്ടുകളിലുമായി ബോട്ട് യാത്ര ആരംഭിച്ചു. 4 ദിവസങ്ങള്‍ക്കുശേഷം ജൂണ്‍ 14-ന് അര്‍ദ്ധരാത്രികഴിഞ്ഞു വെളുപ്പിനെ 2 മണിക്ക് അപകടം സംഭവിച്ചു. കഴിഞ്ഞദിവസം ഗ്രീസിന്റെ തെക്കുഭാഗത്ത് കടല്‍ത്തീരത്ത് 3 മൃതദേഹങ്ങള്‍കൂടി ഒഴുകി എത്തിയതടക്കം 81 അഭയാര്‍ത്ഥികള്‍ മാത്രം മരിച്ചതായി അസ്സോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.
 
അപകടത്തിന് മുന്‍പ് നൂറുകണക്കിന് അനധികൃത അഭയാര്‍ത്ഥികളുള്ള കടലില്‍ താണ ലിബിയന്‍ ഫിഷിംങ് ബോട്ട് കെട്ടിവലിച്ചു ഉള്‍ക്കടലില്‍ക്കൂടി കൊണ്ടുപോകുന്നതായി ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ്‌സ് കണ്ടു. ശോചനീയമായനിലയില്‍ വന്‍ ജനാവലി ബോട്ടിന്റെ മേല്‍തട്ടില്‍ അടക്കം വിവിധ 
തട്ടുകളില്‍ ഉള്ളതായി നേരിട്ടുകണ്ട ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് യാതൊരുവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ സമീപത്തുള്ള വന്‍ കപ്പലുകളെ അറിയിക്കുകയോ ചെയ്തില്ല.
 
വ്യാജബോട്ട് യാത്രയില്‍ അനുഭവിച്ച ദുരന്തങ്ങളും പട്ടിണിയും മരണക്കെണിയില്‍നിന്നും മുക്തിനേടി കരയില്‍ എത്തിയ 81 അനധികൃത അഭയാര്‍ത്ഥികള്‍ വേദനയോടെ വിവിരിയ്ക്കുന്നു. നിരന്തരം മാദ്ധ്യമങ്ങള്‍ വിവിധഭാഷകള്‍ സംസാരിയ്ക്കുന്ന രക്ഷപ്പെട്ടവരുടെമേല്‍ ദ്വിഭാഷികളുടെ സഹായത്താല്‍ ചോദ്യശകലങ്ങള്‍ വര്‍ഷിയ്ക്കുന്നു.
 
ജന്മദേശം ഉപേക്ഷിച്ചു സകല സ്വത്തുക്കളും താണവിലയ്ക്കും ന്യായവിലയ്ക്കും വിറ്റുകിട്ടിയ ജീവിത സമ്പാദ്യവുമായി യൂറോപ്യന്‍ സുഖാനുഭൂതികള്‍ക്കായി പ്രയാണം ആരംഭിച്ചവര്‍ ഇപ്പോള്‍ നിത്യ നിദ്രയില്‍. രണ്ടാംലോകമാഹായുദ്ധ കാലഘട്ടം യഹൂദന്മാരുടെ ശിരച്ഛേദനം ചെയ്യുവാന്‍വേണ്ടി അഡോള്‍ഫ് ഹിറ്റ്‌ലര്‍ നിര്‍മ്മിച്ച ഗില്ലറ്റ് മെഷീനും തുല്യമായ ബോട്ടില്‍ കയറിയ നിരുപദ്രവികളും നിസ്സഹായരുമായവരുടെ യൂറോപ്യന്‍ സുഖസ്വപ്നങ്ങള്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അഗാധതയില്‍ മറഞ്ഞു.
 
The Tragedy of Illegal Immigrants.
Join WhatsApp News
Abdul Punnayurkulam 2023-06-22 13:36:33
So sad to hear. the heartbreaking thing is the tragedy repeating over and over...!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക