ഒരു കുഞ്ഞുറുമ്പിനു പോലും കഥ പറയാൻ ഉണ്ടാകും എന്ന് പറയാറില്ലേ... അതു പോലെ ഇതു ഒരു കടലാസുതുണ്ടിന്റെ കഥയാണ്. എന്റെ വീടിന്റെ ഇടനാഴിയിൽ എവിടെയോ കിടന്ന ഒരു കുഞ്ഞു കടലാസിന്റെ ആത്മനൊമ്പരം.
രണ്ടാഴ്ച മുൻപാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. തറയിൽ ഒത്ത നടുവിൽ ഒരു കുഞ്ഞു കടലാസ്. എന്നത്തേയും പോലെ എടുത്തു ചവറ്റുകൊട്ടയിൽ ഇടാൻ ഒരുങ്ങിയതായിരുന്നു. ഒരു നിമിഷം മാറ്റി ചിന്തിച്ചു. എന്റെ കണ്ണുകളല്ലാതെ ആരെങ്കിലും അതിനെ ആരെങ്കിലും വീക്ഷിക്കുന്നുണ്ടോ, ആരെങ്കിലും അതിനെ യഥാസ്ഥാനത്തു എത്തിക്കുമോ..
അങ്ങനെ ചിന്തിച്ചു ഒരു ദിവസം കടന്നു പോയി. പിന്നെ ദിവസങ്ങൾ കടന്നു പോയി. കാൽപാദങ്ങളാൽ അനുഗ്രഹിച്ചതല്ലാതെ ആരും അതിനെ യഥാസ്ഥാനത്തു എത്തിച്ചില്ല. ഒരേ കിടപ്പു കിടക്കാൻ തുടങ്ങിട്ടു രണ്ടാഴ്ച യായി. സമയം അതിക്രമിച്ചിരിക്കുന്നു. അതിസാഹസികമായ ആ കർമം ഞാൻ ഏറ്റെടുത്തു. ആഴ്ച്ച കൾ നീണ്ട കാത്തിരിപ്പിനുശേഷം ചവറ്റുകൊട്ടയിൽ എത്തിയ ആത്മസംതൃപ്തിയോടെ ആ കുഞ്ഞു കടലാസുതുണ്ടു എന്നെ നോക്കി ചിരിച്ചു. ഒരു കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച സംതൃപ്തിയോടെ ഞാനും നടന്നു നീങ്ങി.
** ഈ കഥയിലെ ഞാൻ എന്ന കഥാപാത്രം തികച്ചും സാങ്കല്പികം മാത്രം.