സന്ധ്യസമയത്ത് തുളസിത്തറയിൽ ദീപം തെളിയിച്ച്
നാമം ചൊല്ലി കൊണ്ടിരിക്കുന്ന മുത്തശ്ശിയുടെ അടുത്ത് ചെന്ന് അമ്മുട്ടി ഒന്ന് പരുങ്ങി ..
"മുത്തശ്ശി എനിച്ച് ഒരു കഥ പറഞ്ഞു തരുവോ."
അവളെ നോക്കി ഒന്നും മിണ്ടാതെ അകത്തു പോയി നാമം ജപിച്ചു കൊണ്ടിരുന്നു ....
മുത്തശ്ശിയുടെ അടുത്ത ചെന്ന് പിന്നെയും പറഞ്ഞു ..
അപ്പോഴാണ് അച്ഛന്റെ വരവ്
"അമ്മുട്ടി മുത്തശ്ശി നാമം ചൊല്ലുന്നത് കണ്ടില്ലേ നീയ്
അതു കഴിഞ്ഞ് പറഞ്ഞു തരും. ഇനി പോയി ശല്യം ചെയ്യരുത് നീ."
രാമ രാമ രാമ പാഹിമാ ....
അമ്മുട്ടി, മുത്തശ്ശി നാമം ചൊല്ലി തീരുന്നത് വരെ കാത്തിരുന്നു..
"കുട്ട്യേ..."
വിളി കേട്ടപ്പോൾ തന്നെ ഓടിച്ചെന്നു അമ്മൂട്ടി
"മോൾക്ക് ഒരു കഥ പറഞ്ഞു തരുവോ…"
"എത്ര കഥ വേണം എന്റെ കുട്ടിക്ക് .."
"ഇന്ന് ഒരു കഥ മതി ..ബാക്കി കഥകൾ നാളെ …"
"ഉം…"
"ഇന്ന് അമ്മുട്ടിക്ക് എന്തു പറ്റി? എപ്പോഴും ഫോണിൽ ഗെയിം എന്നൊക്കെ പറഞ്ഞു കുത്തിക്കൊണ്ടിരിക്കുന്നത് കാണാമല്ലോ…"
"പറഞ്ഞു തരുമോ ഇല്ലയോ?"
അവൾ വല്ലാതെ ചിണുങ്ങി പറഞ്ഞു..
"തരാമല്ലോ ഞാൻ കഥയുടെ ഇടയ്ക്ക് ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയണം. അമ്മുക്കുട്ടി സമ്മതിച്ചോ?"
"ആം സമ്മതിച്ചു … കഥ വേഗം പറ മുത്തശ്ശി അമ്മുട്ടി ക്ക് കേൾക്കാൻ കൊതിയാകുന്നു.."
പാട വരമ്പത്തെ ഒരു കുഞ്ഞു വീട്ടിൽ ആണ് കർഷകനും ഭാര്യയും താമസിച്ചിരുന്നത് ....
ഒരു നേരത്തെ അന്നത്തിന് പോലും വളരെ ബുദ്ധിമുട്ടായിരുന്നു ... അങ്ങനെയിരിക്കെ,
കർഷകൻ ഉച്ചയ്ക്ക് കഞ്ഞി കുടിക്കാൻ വന്ന സമയത്തു പുറത്തു നിന്ന് ഒരു ശബ്ദം കേട്ട് കർഷകന്റെ ഭാര്യ ചെന്നു നോക്കി
അപ്പോൾ ദാ നിൽക്കുന്നു മൂന്നു പേർ !
"അമ്മുട്ടിക്ക് അറിയുമോ ആരൊക്കെ ആണെന്ന്?"
"എനിച്ചോ ഇല്ലല്ലോ മുത്തശ്ശി, ആരാ വന്നേ?"
"എന്നാൽ ശരി മുത്തശ്ശി തന്നെ പറയാം."
സമ്പത്ത്, ഐശ്വര്യം, സ്നേഹം
ഞങ്ങളിൽ ഒരാളെ മാത്രമേ തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ .. ഞങ്ങളിൽ ആരെയാണോ തിരഞ്ഞെടുക്കുന്നത് അവർ നിങ്ങളുടെ ഒപ്പം തന്നെ ഉണ്ടാകും. കർഷകന്റെ ഭാര്യ ആകെ കുഴപ്പത്തിലായി...
"ഇനി പറ അമ്മുക്കുട്ടി ആണെങ്കിൽ ആരെ തിരഞ്ഞെടുക്കും?"
"അങ്ങനെ ചോദിച്ചാൽ ഒന്ന് ആലോചിച്ചു നോക്കട്ടെ."
"ഉം... ശരിക്കും ആലോചിച്ചോ ന്റെ കുട്ടി."
"ഞാ സമ്പത്ത് ...."
"അതിന്റെ അർത്ഥം അറിയുമോ മോൾക്ക് ?
സമ്പത്ത് എന്നു വച്ചാൽ പണം എന്നാണ് ..
പണം മാത്രം മതിയോ ജീവിക്കാൻ?"
അങ്ങനെ ചോദിച്ചാ മുത്തശ്ശി അച്ഛൻ എന്തോരം പൈസയാണ് ഉണ്ടാ ക്കുന്നത് .. ജീവിക്കാൻ വേണ്ടി… അതുപോലെ അമ്മുട്ടിക്കും ജീവിക്കാൻ പണം വേണം."
"എന്നാൽ ശരി ബാക്കി കഥ കേട്ടിട്ട്
മുത്തശ്ശി ഒരു ചോദ്യം ചോദിക്കും അതിന് ഉത്തരം പറയണം."
"ബാക്കി കഥ തുടങ്ങിക്കോ വേഗം …"
കർഷകന്റെ ഭാര്യ ആരെയാണ് വിളിക്കേണ്ടത് എന്ന് അറിയാതെ കുഴഞ്ഞു നിന്നപ്പോൾ
സമ്പത്ത് പറഞ്ഞു അകത്ത് ചെന്ന് നിങ്ങളുടെ ഭർത്താവിനോട് ചോദിക്കു. വേഗം ... ഞങ്ങൾക്ക് അധികം സമയം ഇല്ല
അവൾ വേഗം ചെന്ന് ഭർത്താവിനോട് കാര്യം പറഞ്ഞു ...
പെട്ടെന്ന് തന്നെ ഉത്തരവും കൊടുത്തു.
"എന്തായിരിക്കും അമ്മുട്ടി അത്?"
"സംശയം എന്തിന മുത്തശ്ശി സമ്പത്ത് എന്നായിരിക്കും പറഞ്ഞിരിക്കുന്നത്…"
"അല്ലല്ലോ മോൾക്ക് തെറ്റി പോയി."
കർഷകൻ പറഞ്ഞത് സ്നേഹത്തെയാണ്, അതുകേട്ടപ്പോൾ കർഷകന്റെ ഭാര്യക്ക് ദേഷ്യം ആയി പുറത്തുകാണിക്കാതെ
പുറത്തു ചെന്നിട്ട് പറഞ്ഞു ... സ്നേഹം അകത്തു കയറിയാൽ മതി എന്നു അത് കേട്ട സന്തോഷത്തിൽ സ്നേഹം തുള്ളിചാടി കയറി .. കൂട്ടത്തിൽ ബാക്കി രണ്ട് പേരും സ്നേഹത്തോട് ഒപ്പം കയറി അതു കണ്ട ഭാര്യ അതിശയിച്ചു പോയി …
"കാരണം എന്താണെന്ന് അറിയുമോ കുട്ട്യേ?"
"ഇല്ലാലോ മുത്തശ്ശി മുത്തശ്ശി തന്നെ പറഞ്ഞാൽ മതി ..".
"സ്നേഹം ഉള്ള വീട്ടിൽ തന്നെ അവരും വന്നു ചേർന്നു കൊള്ളും...
നമ്മൾ എന്തിനെയും സ്നേഹിക്കണം എന്നാൽ ആണ് എല്ലാം നമ്മെ തേടി വരും …"
"ന്നാ മുത്തശ്ശി അമ്മുട്ടിക്കും സ്നേഹം മതി."
അതു കേട്ട മുത്തശ്ശി പല്ല് ഇല്ലാത്ത മോണ കാണിച്ചു ചിരിച്ചു...
"നേരം കുറെ ആയി കുട്ട്യേ പോയി ഉറങ്ങിക്കോ സ്കൂളിൽ പോകാൻ ഉള്ളത് അല്ലെ .."
"അമ്മുട്ടിയുടെ ചക്കര മുത്തശ്ശിക്ക് ഒരു ചക്കര ഉമ്മാ
നാളെയും കഥ പറഞ്ഞു തരണം റ്റാ റ്റാ…"
കഥ കേട്ടു കഴിഞ്ഞ് അമ്മുട്ടി ഉറങ്ങാൻ പോയി ....