Image

ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി (നോവല്‍: 8: സുരാഗ് രാമചന്ദ്രന്‍)

Published on 04 July, 2023
ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി (നോവല്‍: 8: സുരാഗ് രാമചന്ദ്രന്‍)

പ്രദർശനം ഒരു വൻ വിജയമായിരുന്നു. അഖില, ലിജേഷ്, വിജേഷ്, എന്നിവർ മുതൽ അധ്യാപകർ എല്ലാവരും വരെ, സന്തോഷത്തിലായിരുന്നു. കാണികൾ എല്ലാവരും നാടക ദിവസം എന്നാണെന്ന് അന്വേഷിക്കുകയായിരുന്നു. 
ഇതൊന്നും ഇഷ്ടപെടാത്ത രണ്ടു പേർ സംഗീതയും, നന്ദുവും മാത്രവുമാണെന്ന് ഇവിടെ പറയേണ്ട കാര്യമില്ലല്ലോ. അന്ന് സംഗീതയും, നന്ദുവും തങ്ങളുടെ അടുത്ത പരിപാടികൾ ചർച്ച ചെയ്യുകയായിരുന്നു.
"നന്ദു, നാടകം നടക്കും. എല്ലാവരും ടിക്കറ്റുകൾ എടുക്കുന്നുണ്ട്. ആരുടെ ആശയമാണ് ആ പ്രദർശനം എന്നറിഞ്ഞു കൂടാ. ആ പീരങ്കിയൊക്കെ കണ്ട് ആളുകൾ ആവേശത്തിലാണ്".
 
"സംഭവം ശരിയാണ്, സംഗീത. പക്ഷേ, എനിക്ക് ആ പീരങ്കി അത്ര പൂർണ്ണമായിട്ടില്ല എന്ന ഒരു തോന്നലുണ്ട്."
"നിനക്കും എനിക്കും എന്ത് തോന്നിയിട്ടും കാര്യമില്ല. ആളുകൾ നാടകം കാണാൻ തിക്കിത്തിരക്കും എന്ന കാര്യത്തിൽ സംശയമില്ല. നമ്മുടെ എതിർ പ്രചരണം ഇനി ഏൽക്കില്ല".
"അപ്പോൾ, ഇനി എന്ത് ചെയ്യും?"
"ഒരു വഴിയുണ്ട്, നീ ഒരു ടിൻ ചുകപ്പ് പെയിന്റ് വാങ്ങണം".
"ചുകപ്പ് പെയിന്റ്റോ? എന്തിന്?"
"നാടകത്തിന്റെ തലേ ദിവസം രാത്രി, എല്ലാവരും പോയിട്ട്, നമ്മൾ സ്കൂളിന്റെ ടെറസ്സിൽ കയറും".
"എന്നിട്ട്?"
"സ്കൂളിന്റെ ചുമരിൽ തെറികൾ എഴുത്തും. വെളുത്ത ബാക്ക് ഗ്രൗണ്ടിൽ ചുകപ്പ് നിറത്തിൽ തെറികൾ എഴുതിയാൽ തെളിഞ്ഞു കാണും. പിറ്റേന്ന് നാടകത്തിന് എല്ലാവരും വരുമ്പോൾ ഈ തെറികൾ കാണും."
"ഹോ, വല്ലാത്ത ബുദ്ധി തന്നെ. പക്ഷേ, ആരെങ്കിലും കണ്ടാല്ലോ?"
"കാണാനല്ലേ, നമ്മൾ എഴുതി വെക്കുന്നത്".
"അതല്ല, നമ്മൾ എഴുതുന്നത് ആരെങ്കിലും കണ്ടാല്ലോ?"
"ആരും കാണില്ല. എല്ലാവരും നാടകത്തിന്റെ തിരക്കിലാണ്".
"വീട്ടിൽ തിരിച്ചെത്താൻ വൈകിയാൽ അവിടെ നിന്നും ചോദിക്കില്ലേ?
"അതിന് ഈ തെറിയെഴുത്ത്, ഒരു പത്ത്‌ മിനുട്ട് കൊണ്ട് കഴിയും".
"ഓക്കേ, അപ്പോൾ എല്ലാം പറഞ്ഞ പോലെ. ചുകപ്പ് പെയിന്റ് ഞാൻ ഇന്ന് വൈകുംന്നേരം തന്നെ വാങ്ങി വെക്കാം".

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക