Image

മഴമുഖങ്ങൾ തേടി (കവിത - ജയശ്രീ രാജേഷ്)

ജയശ്രീ രാജേഷ് Published on 13 July, 2023
മഴമുഖങ്ങൾ  തേടി (കവിത - ജയശ്രീ  രാജേഷ്)

ഇരുണ്ടുകൂടിയ
കാർമേഘങ്ങൾ 
നനച്ചിരുത്തിയ
നഗരായനത്തിൽ
മഴമുഖങ്ങൾ തേടിയൊരു
യാത്ര പോകണം ...

തുറന്നിട്ട ജാലകത്തിനപ്പുറം 
മഴ വന്ന് വിളിക്കുമ്പോൾ
കടലാസുതോണികളായി  ഒഴുകിയിറങ്ങാൻ  വെമ്പുന്ന ബാല്യമുഖങ്ങൾ

കാറ്റ് കടമെടുത്ത
ചാറ്റൽമഴയിൽ
ചിതറിത്തെറിച്ചൊരുaഇരുണ്ടുകൂടിയ
കാർമേഘങ്ങൾ 
നനച്ചിരുത്തിയ
നഗരായനത്തിൽ
മഴമുഖങ്ങൾ തേടിയൊരു
യാത്ര പോകണം ...

തുറന്നിട്ട ജാലകത്തിനപ്പുറം 
മഴ വന്ന് വിളിക്കുമ്പോൾ
കടലാസുതോണികളായി  ഒഴുകിയിറങ്ങാൻ  വെമ്പുന്ന ബാല്യമുഖങ്ങൾ

കാറ്റ് കടമെടുത്ത
ചാറ്റൽമഴയിൽ
ചിതറിത്തെറിച്ചൊരു
തുള്ളിയായ്
പടർന്നിറങ്ങുന്ന
കൗമാരങ്ങൾ 

മഴയുതിരുമ്പോൾ കൂടെ 
മനസ്സ് പെയ്തൊരു 
പുഴയായൊഴുകി പ്രണയം  പൂക്കുന്നിടത്തൊ-
ന്നിക്കുന്ന പുതുയൗവ്വനങ്ങൾ

കണ്ടും അറിഞ്ഞും
നനഞ്ഞും തീർത്ത  
പകൽമഴകളുടെ  
ഈറൻ കുളിരിൽ
ഓർമ്മകളുടെ  രാത്രിമഴ
തോരാതുതിരുമ്പോൾ
മനസ്സിൽ മിന്നൽ പിണരായി
ചില അസ്വസ്ഥ മുഖങ്ങൾ 

നിസ്സഹായതയുടെ  
മഴക്കോട്ടണിഞ്ഞ്
പകൽ പച്ചകളുടെ
പൊയ്മുഖങ്ങൾ താണ്ടി
ഇരുകരകവിയുന്ന
ജീവിതത്തിന്റെ
മലവെള്ളപ്പാച്ചിലിൽ
ഒരു തുഴക്കോലുമായി
പ്രതീക്ഷകളുടെയൊരു ജലയാത്ര 

വർഷമേഘങ്ങൾ
നഗര നൃത്തം ചെയ്യുന്ന
ഒറ്റയടിപ്പാതകളിൽ
മഴച്ചാലുകളിൽ
കണ്ണാടി നോക്കിയൊരു
ബാല്യം ഇപ്പോഴും
ചോർന്നൊലിച്ച്
നടക്കുന്നുണ്ട്.....
തുള്ളിയായ്
പടർന്നിറങ്ങുന്ന
കൗമാരങ്ങൾ 

മഴയുതിരുമ്പോൾ കൂടെ 
മനസ്സ് പെയ്തൊരു 
പുഴയായൊഴുകി പ്രണയം പൂക്കുന്നിടത്തൊ-
ന്നിക്കുന്ന പുതുയൗവ്വനങ്ങൾ

കണ്ടും അറിഞ്ഞും
നനഞ്ഞും തീർത്ത  
പകൽമഴകളുടെ  
ഈറൻ കുളിരിൽ
ഓർമ്മകളുടെ  രാത്രിമഴ
തോരാതുതിരുമ്പോൾ
മനസ്സിൽ മിന്നൽ പിണരായി
ചില അസ്വസ്ഥ മുഖങ്ങൾ 

നിസ്സഹായതയുടെ  
മഴക്കോട്ടണിഞ്ഞ്
പകൽ പച്ചകളുടെ
പൊയ്മുഖങ്ങൾ താണ്ടി
ഇരുകരകവിയുന്ന
ജീവിതത്തിന്റെ
മലവെള്ളപ്പാച്ചിലിൽ
ഒരു തുഴക്കോലുമായി
പ്രതീക്ഷകളുടെയൊരു ജലയാത്ര 

വർഷമേഘങ്ങൾ
നഗര നൃത്തം ചെയ്യുന്ന
ഒറ്റയടിപ്പാതകളിൽ
മഴച്ചാലുകളിൽ
കണ്ണാടി നോക്കിയൊരു
ബാല്യം ഇപ്പോഴും
ചോർന്നൊലിച്ച്
നടക്കുന്നുണ്ട്.....

Join WhatsApp News
Sudhir Panikkaveetil 2024-07-31 21:27:11
മഴച്ചാലുകളിൽകണ്ണാടി നോക്കിയൊരുബാല്യം ഇപ്പോഴുംചോർന്നൊലിച്ച്നടക്കുന്നുണ്ട്.. സുന്ദരമായ കാവ്യാവിഷ്കാരം..അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക