ഷാഫിയ ചേച്ചിയെ പരിചയപ്പെടുന്നത് മോംസ്പ്രെസ്‌സോ what app ഗ്രുപ്പിൽ നിന്നാണ്. ആദ്യമായി പരിചയപ്പെടുന്നത്. ഞാൻ ചേച്ചിയുടെ കഥകൾ വായിച്ചിട്ടുണ്ട്. ലളിതമായ ഭാഷയിൽ ആർക്കും പെട്ടെന്ന് വായിച്ചു തീർക്കാൻ തോന്നുന്ന രീതി. ആദ്യമായി പുറത്തിറങ്ങിയ
ഷാഫിയ ചേച്ചിയുടെ കഥാസമാഹരമാണ് " പലരിൽ ഒരാൾ ". വായിക്കുന്ന എല്ലാം കഥകൾ ആണോ എന്ന് സംശയം തോന്നും. അതിൽ പലതും പച്ചയായ ജീവിതത്തിന്റെ നേർചിത്രം കാണാം. നമ്മൾ എന്നും കാണുന്ന ചിരിക്കുന്ന മുഖങ്ങളിൽ നമ്മൾ അറിയാത്ത പല വേദനകളും നൊമ്പരങ്ങളും ആ പുഞ്ചിരിയിൽ ഒളിഞ്ഞിരിക്കുന്നത് കാണാം. നമ്മൾ ഒന്ന് ചുറ്റിലും കണ്ണ് ഓടിച്ചു നോക്കിയാൽ മതി കഥകൾ അനവധിയാണ് പറഞ്ഞു തീരാത്ത വിശേഷം പോലെ. നാം പറയുന്ന പച്ചയായ ജീവിതത്തിൽ ഒരാളോട് പറയുമ്പോൾ ചിലർക്ക് അത് തമാശയായിരിക്കും. ആട് ജീവിതത്തിലെ ബെന്യാമിൻ സർ പറയുന്നത് പോലെ " നാം അനുഭവിക്കാത്ത കഥകൾ വെറും കെട്ടു കഥകൾ" ആണെന്ന്. അതെ!
കഥക്കുള്ളിലെ കഥകളിൽ വെറും നുണ കഥയാണ്. നാം അനുഭവിക്കാത്ത അനുഭവങ്ങളെ നമ്മൾ എന്തിന് വിശ്വസിക്കണം??? അത് ന്യായമായ ചോദ്യമാണ്. നമ്മളുടെ ജനനം മുതൽ മരണം നാഴിക കല്ലുകൾ നോക്കിയാൽ തന്നെ എത്ര കഥകളാ അതിൽ ഒക്കെയും അല്ലെ? പല രുചിഭേദങ്ങൾ പോലെ. അതു പോലെയാണ് ജീവിതവും ആർക്കും പെട്ടെന്ന് മനസിലാക്കാൻ കഴിയാത്ത പിടി കൊടുക്കാത്ത അങ്ങ് പോയികൊണ്ടിരിക്കും അതാണ് ജീവിതം.
അത് പോലെയുള്ള പലരിൽ ഒരാൾ എന്ന കഥാസമാഹാരത്തിൽ 10കഥക്കുള്ളിൽ പറഞ്ഞു വയ്ക്കുന്നത്. പ്രിയപ്പെട്ട എഴുത്തുക്കാരിക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥന കളും.
എന്ന്
ഒത്തിരിത്തിരി
സ്നേഹത്തോടെ❤️
രേഷ്മ ലെച്ചൂസ്